പകര്‍ന്നാട്ടം (കവിത: ഗീതാ രാജന്‍)
SAHITHYAM
06-Jan-2015
SAHITHYAM
06-Jan-2015

ഓരോ വിടപറച്ചിലും
ഓരോ മരണമാണ്...
ഉയിര്‍പ്പിന്റെ വിളിയെ
പുതച്ചിടുമ്പോഴും വേര്‍പാടിന്റെ
ഓരോ മരണമാണ്...
ഉയിര്‍പ്പിന്റെ വിളിയെ
പുതച്ചിടുമ്പോഴും വേര്‍പാടിന്റെ
തണുപ്പ് ഇഴഞ്ഞെത്തുന്നു!!
ശൂന്യമാക്കിയ മനസ്സിനെ
മാറ്റിവെയ്ക്കുകയായിരുന്നു
കഴുകി കമഴ്ത്തിയ പാത്രം പോലെ!!
എത്രതന്നെ തേച്ചിട്ടും കഴുകിയിട്ടും
പോകാതെ പറ്റിപ്പിടിച്ചിരിക്കുന്നു നീ
അക്ഷയപാത്രത്തിലെ വറ്റുപോലെ!!
വെഷപ്പകര്‍ച്ചകള്‍ മുറുക്കി കെട്ടിയ
തന്ത്രികള്‍ മീട്ടിയതൊക്കെയും
അപശ്രുതിയെന്നറിയാതെ പോയി
നീയെന്നെ തൊട്ടുമീട്ടും വരെ!!
പകര്‍ന്നാട്ടത്തിന്‍ കുറിപ്പടികള്‍
മാറ്റി മാറ്റി ചേര്‍ത്തിട്ടും
മുന്നിട്ടു നില്‍ക്കുന്നെപ്പോഴും
അരുചി കലര്‍ന്നൊരു ജീവരസം!
പല നദികള്‍ അലിഞ്ഞു ചേര്‍ന്നിട്ടും
രുചിഭേദം നല്‍കാനാവാത്ത
കടല്‍വെള്ളംപോലെ..!!
ശൂന്യമാക്കിയ മനസ്സിനെ
മാറ്റിവെയ്ക്കുകയായിരുന്നു
കഴുകി കമഴ്ത്തിയ പാത്രം പോലെ!!
എത്രതന്നെ തേച്ചിട്ടും കഴുകിയിട്ടും
പോകാതെ പറ്റിപ്പിടിച്ചിരിക്കുന്നു നീ
അക്ഷയപാത്രത്തിലെ വറ്റുപോലെ!!
വെഷപ്പകര്‍ച്ചകള്‍ മുറുക്കി കെട്ടിയ
തന്ത്രികള്‍ മീട്ടിയതൊക്കെയും
അപശ്രുതിയെന്നറിയാതെ പോയി
നീയെന്നെ തൊട്ടുമീട്ടും വരെ!!
പകര്‍ന്നാട്ടത്തിന്‍ കുറിപ്പടികള്‍
മാറ്റി മാറ്റി ചേര്‍ത്തിട്ടും
മുന്നിട്ടു നില്‍ക്കുന്നെപ്പോഴും
അരുചി കലര്‍ന്നൊരു ജീവരസം!
പല നദികള്‍ അലിഞ്ഞു ചേര്‍ന്നിട്ടും
രുചിഭേദം നല്‍കാനാവാത്ത
കടല്‍വെള്ളംപോലെ..!!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments