Image

"ജിലേബി' രമ്യ നായിക

Published on 05 January, 2015
 "ജിലേബി' രമ്യ നായിക
നവാഗത സംവിധായകനായ അരുണ്‍ ശേഖര്‍ ഒരുക്കുന്ന ചിത്രമായ ജിലേബിയില്‍ രമ്യ നമ്പീശന്‍ നായകികയാകുന്നു. ജയസൂര്യ ആണ് നായകന്‍.

കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇതെന്ന് സംവിധായകന്‍ വ്യക്തമാക്കി. മറ്റ് അഭിനേതാക്കളെയൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവ് ആയിരിക്കും. ഫെബ്രവരിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദുബായ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളായിരിക്കും ലൊക്കേഷനുകള്‍.

തൃശൂര്‍ സ്വദേശിയായൊരു നിഷ്കളങ്കനായ വ്യക്തിയുടെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. തൃശൂരില്‍ നിന്നും കൊഡൈക്കനാലിലേക്ക് റോഡ് വഴിയുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃ­ത്തം.
 "ജിലേബി' രമ്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക