റാണെയുടെ വിധി ഇന്ത്യയ്ക്കെതിരല്ല: ആഭ്യന്തര സെക്രട്ടറി
Published on 10 June, 2011
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായ തഹാവൂര്‍ ഹുസൈന് റാണെ
കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ ഷിക്കാഗോ കോടതിയുടെ വിധി
ഇന്ത്യയ്ക്കെതിരല്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യു.കെ ബന്‍സല്‍ പറഞ്ഞു.
കേസില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിധിയെ തിരിച്ചടിയായി
കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാണക്കും അയാളുടെ
കൂട്ടാളി ഡേവിഡ് ഹെഡ്ലിക്കുമെതിരായ ഇന്ത്യയുടെ വിചാരണ നടപടികള്‍ ഇന്ത്യന്‍
കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന കണ്ടെത്തലുകളെ ആശ്രയിച്ചാണ് നടക്കുക. ഇന്ത്യയില്‍
നടക്കുന്ന അന്വേഷണത്തിന്റെ വെളിച്ചത്തില്‍ റാണെയ്ക്കും ഹെഡ്ലിക്കുമെതിരായ
കുറ്റപത്രം എന്‍ .ഐ.എ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല