Image

പി.കെ സിനിമാ പ്രദര്‍ശനം­­ കളക്ഷന്‍ ലോക റെക്കോര്‍ഡ്­ ഭേദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

എബി മക്കപ്പുഴ Published on 04 January, 2015
പി.കെ സിനിമാ പ്രദര്‍ശനം­­ കളക്ഷന്‍ ലോക റെക്കോര്‍ഡ്­ ഭേദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ആമിര്‍ ഖാന്റെ പുതിയ ചിത്രമായ പി.കെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരുപക്ഷത്ത് പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍,കാണികളുടെ എണ്ണം അനുദിനം ഏറിവരുന്നു.വിവാദങ്ങള്‍ക്ക് മറുവശത്ത്­ പികെ നേടുന്നത് കോടികള്‍. രണ്ടാഴ്ച കൊണ്ട് പി. കെ എന്ന സിനിമ ഇന്ത്യയില്‍ പ്രദര്ശിഏപ്പിച്ചു കിട്ടിയത് 287 കോടി രൂപയാണ്.2014 ഡിസംബര്‍ 19­­നാണ് പി.കെ റിലീസ് ചെയ്തത്. വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും വലിയ കലക്ഷനുള്ള ചിത്രമായി പി.കെ മാറുമെന്നാണ് അഭ്യൂഹം.

കഥാസാരം

ഈ ചിത്രത്തിന്റെ കഥാസാരം പല റിവ്യൂകളിലും ഇപ്പോള്‍ തന്നെ വന്നത് കൊണ്ട് ചുരുക്കി പറയാം. ഏതോ ഒരു ഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തി അബദ്ധവശാല്‍ ഇവിടെ പെട്ട് പോകുന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. അയാളുടെ കാഴ്ചപ്പാടിലൂടെ നമ്മുടെ ഭൂമിയിലെ പല വിധ മതങ്ങളെയും ആചാരങ്ങളെയും കണക്കിന് കളിയാക്കുകയാണ് ചിത്രം ചെയ്യുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ , ഇസ്ലാം മതങ്ങള്‍ മാത്രമല്ല സിഖ്, പാഴ്‌സി , ജൈന്‍ എന്നിവര്‍ക്കും നല്ല കൊട്ട് കൊടുത്തിട്ടുണ്ട്­. ഏതൊരു മതത്തിനും കുറെ നടത്തിപ്പുകാര്‍ ഉണ്ടാവുമല്ലോ. വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന അത്തരം ആള്ക്കാടരെ , പ്രത്യേകിച്ച് പുരോഹിത വര്ഗതത്തെ വിമര്ശകനബുദ്ധ്യാ കാണുകയാണ് പി കെ. അത് മാത്രമല്ല, ആരാധനയെന്ന പേരി നമ്മള്‍ കാണിച്ചു കൂട്ടുന്ന മണ്ടത്തരങ്ങള്ക്ക് നേരെയും ഒരു വിരല്‍ ചൂണ്ടുന്നു.പക്ഷേ, അത്യധികം രസകരമായി അമീര്ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ രംഗങ്ങളും ഉണ്ട്! ചിത്രം കണ്ടിട്ടില്ലാത്തവര്ക്കായി അത് പറയാതെ വിടുന്നു. ആയിരങ്ങളുടെ പ്രതിക്ഷേധവും, മറുഭാഗത്ത് ലക്ഷക്കണക്കിനു ജനതയുടെ കൈയടിയും ഏറ്റു വാങ്ങി ഇന്ത്യന്‍ സിനിമ തിയെറ്ററുകളില്‍ ജൈത്ര യാത്ര ചെയ്തു വരുന്നു.

എന്തായാലും വൈകാതെ തന്നെ ലോകത്താകമാനം 600 കോടിയുടെ കലക്ഷന്‍ നേടി പി.കെ റെക്കോര്ഡ് നേടുമെന്നാണ് റിപോര്ട്ടുതകള്‍. ആമിര്ഖാലന്‍ അഭിനയിച്ച ധൂം ത്രീയെയും പിന്നിലാക്കി പി കെ സിനിമ തിയേറ്ററുകളില്‍ ഓടുമ്പോള്‍ പ്രധാന കഥാപാത്രമായ അമിര്ഖാനോ, ചിത്രത്തിറെ നിര്മ്മാതാക്കാലോ ഒരിക്കലും ഇത്തരത്തിലുള്ള മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ല.
പി.കെ സിനിമാ പ്രദര്‍ശനം­­ കളക്ഷന്‍ ലോക റെക്കോര്‍ഡ്­ ഭേദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക