Image

മന്ത്രിയുടെ മകന്റെ പ്രവേശനം അന്വേഷിക്കണം: യൂത്ത്‌ ലീഗ്‌

Published on 10 June, 2011
മന്ത്രിയുടെ മകന്റെ പ്രവേശനം അന്വേഷിക്കണം: യൂത്ത്‌ ലീഗ്‌
കോഴിക്കോട്‌: മെഡിക്കല്‍ പി.ജിയ്‌ക്ക്‌ അഡ്‌മിഷന്‍ ലഭിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബിന്റെ മകന്റെ പ്രവേശനത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ യൂത്ത്‌ ലീഗ്‌ ആവശ്യപ്പെട്ടു. ആരോപണം മുഖ്യമന്ത്രി അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട്‌ കെ.എം ഷാജി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. കള്ളപ്പണം, സ്വര്‍ണക്കടത്ത്‌ മാഫിയയുമായി സി.പി.എമ്മിനെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ വി.വി രമേശ്‌. ഈ മാഫിയ ബന്ധം പുറത്ത്‌ വരുമെന്ന്‌ ഭയന്നാണ്‌ ഇപ്പോള്‍ മകളുടെ സീറ്റ്‌ വേണ്ടെന്ന്‌ വെച്ചതെന്നും ഷാജി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക