Image

ഫോമയുടെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി ജോസ്‌ എബ്രഹാമിനെ തിരഞ്ഞെടുത്തു

വിനോദ്‌ കൊണ്ടൂര്‍ Published on 01 January, 2015
ഫോമയുടെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി ജോസ്‌ എബ്രഹാമിനെ തിരഞ്ഞെടുത്തു
മയാമി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റെന്‍ ഐലണ്ടിന്റെ സജീവാംഗമായ ജോസ്‌ എബ്രഹാമിനെ ഫോമായുടെ ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുത്തു. ഫോമായുടെ ബൈ ലോയില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ സ്ഥാനം, കൂടുതല്‍ ചെറുപ്പക്കാരെ സംഘടനയുടെ നേതൃത്വ സ്ഥാനങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ ഭരണസമിതി തിരഞ്ഞെടുത്തത്‌.

മലയാളി അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റെന്‍ ഐലണ്ട്‌ എന്ന സംഘടനയിലൂടെ ആണ്‌ അമേരിക്കയില്‍ അദ്ദേഹം സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്‌. പിന്നീടു 2011 ല്‍ സംഘടനയുടെ സെക്രട്ടറി, 2012ല്‍ പ്രസിഡന്റ്‌ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ദേശീയ സംഘടന പ്രവര്‍ത്തനത്തില്‍ 2010- 12 കാലഘട്ടത്തില്‍ ഫോമായുടെ അഡ്വൈസറി ബോര്‍ഡ്‌ ജോയിന്റ്‌ സെക്രട്ടറിയായും 2012- 14ല്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും അദ്ദേഹം പ്രവര്‍ത്തിച്ചു. പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമെടുത്ത അദ്ദേഹം ഇപ്പോള്‍ ഫോമായുടെ നാട്ടിലേയും അമേരിക്കയിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു. ഒഴുവ്‌ സമയങ്ങളില്‍ തത്ത്വശാസ്‌ത്ര സംബന്ധമായ പുസ്‌തക വായനയിലും, നവമിത്ര നാടക സമിതിയില്‍ അഭിനയവും അതോടൊപ്പം ഏഷ്യനെറ്റിന്റെ അവതാരകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ദര ബിരുദവും പബ്ലിക്‌ അഡ്‌മിനിസ്‌റ്റ്രേഷനില്‍ പി ജി ഡിപ്ലോമ ബിരുദധാരിയുമാണ്‌.

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയ്‌റ്റ്‌.
ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍.
ഫോമയുടെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനായി ജോസ്‌ എബ്രഹാമിനെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക