Image

സൗഹൃദങ്ങളുടെ പേരില്‍ സിനിമ ചെയ്യില്ല: ജയസൂര്യ

Published on 02 January, 2015
സൗഹൃദങ്ങളുടെ പേരില്‍ സിനിമ ചെയ്യില്ല: ജയസൂര്യ

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധ കാണിക്കാറുള്ള നടനാണ് ജയസൂര്യ. 2014ല്‍ ജയസൂര്യയുടേതായി ധാരാളം സിനിമകള്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും സാന്പത്തികമായി പരാജയപ്പെട്ടു എന്നു മാത്രമല്ല ശ്രദ്ധിക്കപ്പെടാതെയും പോയി. അതില്‍ ജയസൂര്യയ്ക്ക് ദു:ഖമുണ്ട്. എന്നാല്‍ പരാജയങ്ങളെ ഓര്‍ത്ത് ദു:ഖിച്ചിരിക്കാനൊന്നും  തയ്യാറല്ലെന്ന് ജയസൂര്യ പറയുന്നു. 

പോയ വര്‍ഷം ഏറെ വീഴ്ചകള്‍ ഉണ്ടായ കാലമായിരുന്നു എനിക്ക്. ആ തെറ്റുകള്‍ എന്താണെന്നത് ഞാന്‍ പരിശോധിച്ചു, ഇനി അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ഉറച്ച ശബ്ദത്തില്‍ ജയസൂര്യ പറയുന്നു. 

മത്തായി കുഴപ്പക്കാരനല്ല, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ആമയും മുയലും തുടങ്ങിയ സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയുടെ കഥ ഇഷ്ടമായതിനാലാണ് അഭിനയച്ചത്. കഥാപാത്രത്തോട് നൂറു ശതമാനം ആത്മാര്‍ത്ഥതയും പുലര്‍ത്തി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമായില്ലെന്നും ജയന്‍ പറഞ്ഞു. സിനിമ പരാജയപ്പെട്ടു എന്ന് വച്ച് താന്‍ പരാജയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ വര്‍ഷത്തില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവും. സൗഹൃദത്തിന്റേയോ ബന്ധങ്ങളുടേയോ  പേരില്‍ ഇനി സിനിമ ചെയ്യാനില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രമെ ചെയ്യുകയുള്ളൂ  ജയസൂര്യ നിലപാട് വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക