Image

തിളസീദസിന്റെ ഗേള്‍സ്‌: അപര്‍ണ്ണ നായിക

Published on 01 January, 2015
തിളസീദസിന്റെ ഗേള്‍സ്‌: അപര്‍ണ്ണ നായിക
സംവിധായകന്‍ തുളസീദാസ്‌ ഒരുക്കുന്ന ഗേള്‍സ്‌ എന്ന ചിത്രത്തില്‍ യുവനടി അപര്‍ണ നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. പൂര്‍ണമായും സ്‌ത്രീ കേന്ദ്രീകൃതമായ ഈ സിനിമയില്‍ പെണ്‍കുട്ടികളാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ഒരു ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനികളായ നാലു പേര്‍ ചേര്‍ന്ന്‌ പ്രോജക്ടടിന്റെ ഭാഗമായി ടൂര്‍ പോകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ്‌ സിനിമയുടെ ഇതിവൃത്തം. ഒരു ഹൊറര്‍ പശ്ചാത്തലം കൂടി സിനിമയ്‌ക്കുണ്ട്‌. അപര്‍ണയെ കൂടാതെ മുക്ത, മാനസപുത്രി എന്ന സീരിയിലിലെ ഗ്‌ളോറിയെ അവതരിപ്പിച്ച അര്‍ച്ചന എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. അപര്‍ണയുടെ കഥാപാത്രമാണ്‌ സിനിമയിലെ ഹൈലൈറ്റ്‌.

നേരത്തെ തമിഴ്‌ നടി ഇനിയയെയാണ്‌ നേരത്തെ നായികയായി തീരുമാനിച്ചിരുന്നത്‌.

ജനുവരി 15ന്‌ ഷൂട്ടിംഗ്‌ തുടങ്ങും. എറണാകുളവും വാഗമണുമാണ്‌ പ്രധാന ലൊക്കേഷനുകള്‍. 2011ല്‍ ഇറങ്ങിയ കില്ലാഡി രാമന്‍ എന്ന സിനിമയാണ്‌ തുളസീദാസ്‌ ഒടുവില്‍ സംവിധാനം ചെയ്‌തത്‌.

തിളസീദസിന്റെ ഗേള്‍സ്‌: അപര്‍ണ്ണ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക