Image

22 ദിവസം പ്രായമുള്ള കുട്ടി മരിച്ച സംഭവം - മാതാപിതാക്കള്‍ അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 01 January, 2015
22 ദിവസം പ്രായമുള്ള കുട്ടി മരിച്ച സംഭവം - മാതാപിതാക്കള്‍ അറസ്റ്റില്‍
ഫ്‌ളോറിഡ: ഇരുപത്തിരണ്ടു ദിവസം പ്രായമുള്ള കുട്ടി പോഷകാഹാരകുറവു മൂലം മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കളായ റൂമ്പി സ്റ്റീഫന്‍(23) റോയ് സ്റ്റീഫന്‍ (48) എന്നിവരെ ഡിസംബര്‍ 29 ചൊവ്വാഴ്ച ഫ്‌ളോറിഡാ പോലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.

ഇന്ത്യാന, ടെന്നിസന്നില്‍ നിന്നും ഫ്‌ളോറിഡാ, ലെക്കലാന്റിലേക്കുള്ള യാത്രക്കിടയില്‍ കുട്ടിയുടെ ശ്വാസോച്ഛാസം നിലച്ചതായി കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ 911 വിളിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ മൂന്നുമണിക്കൂര്‍ മുമ്പുതന്നെ കുട്ടി മരിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ ഭക്ഷണം ലഭിക്കാതെ, ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന തൂക്കത്തെക്കാള്‍ 2.5 പൗണ്ടു കുറഞ്ഞതായി പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. റോയ് സ്റ്റീഫന്‍ കുട്ടിയുടെ യഥാര്‍ത്ഥ പിതാവല്ലെന്നും പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ ദമ്പതിമാര്‍ തൊട്ടടുത്ത ഗോള്‍ഡന്‍ കോറലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

22 ദിവസം പ്രായമുള്ള കുഞ്ഞ് കുറഞ്ഞത് എട്ടു പൗണ്ടെങ്കിലും ഭാരം ഉണ്ടായിരിക്കണമെന്നാണ് നിയമം. ഭക്ഷണം ലഭിക്കാതെ മരിച്ച കുട്ടിയുടെ വികൃതമായ ചിത്രം പോലീസ് പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കി.

22 ദിവസം പ്രായമുള്ള കുട്ടി മരിച്ച സംഭവം - മാതാപിതാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക