Image

മതമൗലിക വാദികള്‍ക്കെതിരെ കൂട്ടായ്‌മയുണ്ടാകണം: സംവിധായകന്‍ കമല്‍

Published on 31 December, 2014
മതമൗലിക വാദികള്‍ക്കെതിരെ കൂട്ടായ്‌മയുണ്ടാകണം: സംവിധായകന്‍ കമല്‍
കോഴിക്കോട്‌: കലാകരന്‍മാരുടെ കൂട്ടായ്‌മ മതമൗലിക വാദികള്‍ക്കെതിരെ രൂപപ്പെടണമെന്ന്‌ സംവിധായകന്‍ കമല്‍ പ്രസ്‌താവിച്ചു. ആമിര്‍ഖാന്‍ ചിത്രമായ പി.കെക്കെതിരായ പ്രതിഷേധം വര്‍ഗീയതക്ക്‌ തെളിവാണ്‌. നിര്‍മാല്യം പോലുള്ള സിനിമ എടുത്ത എം.ടി വാസുദേവന്‍ പോലും ഇക്കാലത്ത്‌ അത്തരം സിനിമകളെടുക്കാന്‍ ഭയപ്പെടും.

പി.കെക്കെതിരെ മാത്രമല്ല വിശ്വരൂപം എന്ന സിനിമക്കെതിരെയും മതമൗലികവാദികള്‍ കൈകോര്‍ത്തിരുന്നു. കലകള്‍ക്കെതിരെയുള്ള ഇത്തരം നീക്കം എതിര്‍ക്കപ്പെടണമെന്നും കമല്‍ പറഞ്ഞു. എം.ഇ.എസ്‌ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക