Image

കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലേക്ക് ഹനുമാന്‍ സേന പ്രതിഷേധ പ്രകടനം നടത്തി

Published on 31 December, 2014
കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലേക്ക് ഹനുമാന്‍ സേന പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട്: ആമിര്‍ഖാന്‍ ചിത്രമായ പി.കെയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലേക്ക് ഹനുമാന്‍ സേന പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് തിയേറ്ററിന് മുന്നില്‍വെച്ച് തടഞ്ഞു. ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്നും ഹനുമാന്‍ സേന ഭീഷണി മുഴക്കി.

രാജ്യമെങ്ങും പ്രതിഷേധം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പി.കെക്ക് നികുതിയിളവ് പ്രഖ്യാപിച്ചു.

മതമൗലിക വാദികള്‍ക്കെതിരെ കലാകരന്‍മാരുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് സംവിധായകന്‍ കമല്‍. കലകള്‍ക്കെതിരെ മതമൗലിക വാദികള്‍ കൈകോര്‍ക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

പി.കെക്കെതിരായ പ്രതിഷേധം വര്‍ഗീയതക്ക് തെളിവാണ്. നിര്‍മാല്യം പോലുള്ള സിനിമ എടുത്ത എം.ടി വാസുദേവന്‍ പോലും ഇക്കാലത്ത് അത്തരം സിനിമകലെടുക്കാന്‍ ഭയപ്പെടും. പി.കെക്കെതിരെ മാത്രമല്ല വിശ്വരൂപം എന്ന സിനിമക്കെതിരെയും മതമൗലികവാദികള്‍ കൈകോര്‍ത്തിരുന്നു. എം.ഇ.എസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.

പര്‍ദ സംസ്കാരത്തോട് യോജിക്കുന്നില്ളെന്നും ഈ വിഷയത്തില്‍ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറിന്‍െറ നിലപാടിനോട് അനുകൂലിക്കുന്നതായും കമല്‍ പറഞ്ഞു.

ഒരു കാലത്ത് പുറത്തുവന്ന മുസ് ലിം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഉമ്മ, കുട്ടിക്കുപ്പായം, സുബൈദ, അച്ഛനും ബാപ്പയും, കണ്ടംവെച്ച കോട്ട് എന്നിവ മികച്ച ഉദാഹരണങ്ങളാണ്. സിനിമ വ്യവസായം മലബാറിലെ തിയേറ്ററുകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷനുകള്‍ ലഭിക്കുന്നത് മലബാറില്‍ നിന്നാണ്. ആ മേഖലയിലെ മുസ് ലിംകള്‍ സിനിമകള്‍ കാണുന്നത് കൊണ്ടാണിതെന്നും കമല്‍ ചൂണ്ടാക്കാട്ടി.

ഇസ് ലാമില്‍ സിനിമ എന്ന കല നിഷിദ്ധമാണെന്ന് നബി പറഞ്ഞിട്ടില്ളെന്നാണ് വിശ്വാസിയായ താന്‍ കരുതുന്നത്. സഹജീവികളോട് കരുണ കാണിക്കാന്‍ പഠിപ്പിച്ച മതത്തിന്‍െറ പേരില്‍ മത തീവ്രവാദികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുന്ന കഴുത്തറുത്തു കൊല്ലുന്ന ചിത്രങ്ങള്‍ ഏത് ജിഹാദിന്‍െറ പേരിലാണെന്ന് അറിയില്ളെന്നും കമല്‍ പറഞ്ഞു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക