Image

നിവിന്‍ പോളി സംവിധാന രംഗത്തേയ്‌ക്കും

Published on 29 December, 2014
നിവിന്‍ പോളി സംവിധാന രംഗത്തേയ്‌ക്കും
നടന്‍ നിവിന്‍ പോളി സംവിധാന രംഗത്തേക്കു കടക്കുന്നതായി റിപ്പോര്‍ട്ട്‌. 1983 എന്ന ചിത്രത്തിന്റെ സംവിധായകനായ എബ്രിഡ്‌ ഷൈനിന്റെ അടുത്ത ചിത്രമാകും താരം നിര്‍മ്മിക്കുക. അടുത്തതായി ഒരു ആക്ഷന്‍ ചിത്രം ചെയ്യുന്നതിനെപ്പറ്റി ഏബ്രിഡ്‌ ഷൈന്‍ നിവിനുമായി സംസാരിച്ചിട്ടുണ്ട്‌. 'ആക്ഷന്‍ ഹീറോ ബിജു' എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌.

സിനിമയെ അറിയാവുന്നതും അതേപ്പറ്റി സ്വപ്‌നം കാണുന്നതുമായ ഒരു വ്യക്തിയെ തന്നെ നിര്‍മാതാവായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ഏബ്രിഡ്‌ ഷൈന്‍ പറഞ്ഞു. പൊലീസ്‌ ഉദ്യോഗസ്ഥരെ മനസിലാക്കാനായി അവരറിയാതെ അവരുടെ പിന്നാലെ നടക്കുകയാണ്‌ സംവിധായകന്‍ ഇപ്പോള്‍.
നിവിന്‍ പോളി സംവിധാന രംഗത്തേയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക