Image

നടന്‍ അനൂപ്‌ മേനോന്‍ വിവാഹിതനായി

Published on 27 December, 2014
നടന്‍ അനൂപ്‌ മേനോന്‍ വിവാഹിതനായി
കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ്‌ മേനോന്‍ വിവാഹിതനായി. കൊല്ലം സ്വദേശിനി ഷേമാ അലക്‌സാണ്ടറാണു വധു. അനൂപ്‌ മേനോന്‍െറ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച്‌ ഇന്ന്‌ രാവിലെ 7.30നായിരുന്നു വിവാഹം. അനൂപിന്റെയും ഷേമയുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്‌. സിനിമ രംഗത്തു നിന്നും നടന്‍ ദിലീപും ചടങ്ങിന്‍ സന്നിഹിതനായി.

കോഴിക്കോട്‌ ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ്‌ അനൂപ്‌ മേനോന്‍.കൊല്ലം പത്തനാപുരം പ്രിന്‍സ്‌ പാര്‍ക്കിലെ തോട്ടുമുക്കത്ത്‌ പ്രിന്‍സ്‌ അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണു ഷേമ.
നടന്‍ അനൂപ്‌ മേനോന്‍ വിവാഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക