Image

പദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചു

Published on 27 December, 2014
പദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചു
വാഷിംഗ്ടണ്‍, ഡി.സി: ആദ്യകാല ഇമ്മിഗ്രന്റും ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുമായ പദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണു.

ഒരു വര്‍ഷമായി സ്‌ട്രോക്കിനെത്തുടര്‍ന്നു റിഹാബിറ്റേഷനിലായിരുന്നു. ഭാര്യ കിമിക്കോ ജാപ്പനീസ് വംശജയാണു. ആറു മക്കളുണ്ട്‌

അമ്പതുകളിലെത്തിയ അദ്ധേഹം വൈറ്റ് ഹൗസില്‍ പ്രവേശനം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രഫറെന്ന നിലയില്‍ വിവിധ പ്രസിഡന്റുമാരുടെ പരിപാടികള്‍ഇന്ത്യന്‍ മീഡിയക്കു വേണ്ടി കവര്‍ ചെയ്തു.
ഇന്ത്യാ-യു.എസ്. ബന്ധം മെച്ചപ്പെടുത്തുന്നതിനു ആദ്ധേഹം നല്‍കിയ സേവനങ്ങളെ ആദരിച്ചാണു ഇന്ത്യ പദ്മശ്രീ ബഹുമതി നല്‍കിയത്.
ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഡോ. മന്മോഹന്‍ സിംഗ് വരെയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ വൈറ്റ് ഹൗസ് സന്ദര്‍ശനം അദ്ദേഹം ചിത്രീകരിച്ചു.

പദ്മശ്രീ ലഭിക്കുന്നത് 2002-ല്‍ ആണു. ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ അന്നത്തെ അംബാസഡര്‍ ലളിത് മാന്‍സിംഗ് പദ്മശ്രീ സമ്മാനിച്ചു. ഉറ്റ സുഹ്രുത്തുക്കളായ സണ്ണി വൈക്ലിഫ്, ഡോ. പാര്‍ഥസാരഥി പിള്ള, ഡോ. ശംഭു വണിക്ക് എന്നിവരാണു പദ്മ ശ്രീ ലഭിക്കുവാന്‍ മുന്നിട്ടിറങ്ങിയത്. അന്നത്തെ രാഷ്ട്രപപതി കെ.ആര്‍ നാരായണനെ ഇതു സംബന്ധിച്ചു കണ്ടത് സണ്ണി വൈക്ലിഫ് അനുസ്മരിച്ചു. ഫൊക്കാന കണ്‍വന്‍ഷനിലേക്കു ബഹുമതി പത്രവും മറ്റും കൊണ്ടു പോയതും സണ്ണി വൈക്ലിഫ് ആയിരുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ ലെന്‍ഡറി ഫിഗര്‍ എന്നറിയപ്പെടുന്ന രാജന്‍ ദേവദാസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷമാണ് പ്രശസ്തമായ പെന്‍ഡില്‍ ഹില്‍സ് അക്കാഡമിയില്‍ ഉപരിപഠനത്തിന് എത്തിയത്. പെന്‍ഡില്‍ ഹില്‍സിലെ ആദ്യത്തെ ഫോറിന്‍ സ്‌കോളറും രാജന്‍ ദേവദാസ് ആയിരുന്നു. വൈറ്റ് ഹൗസിന്റെ ആദ്യത്തെ അക്രഡിറ്റഡ് ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്' ആയിരുന്ന രാജന്‍ ദേവദാസ്, തന്റെ ചിത്രങ്ങളിലൂടെ 50 വര്‍ഷത്തെ, യു.എസ് ഇന്ത്യ ബന്ധത്തിന്റെ ചരിത്രകാരനായി അറിയപ്പെടുന്നു.
കഴിഞ്ഞ 60 വര്‍ഷത്തിലേറെ, അമേരിക്കയില്‍ താമസിച്ചിട്ടും, ഇന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡറാണ്. ഗാന്ധി പീസ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ 65മത് സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിനോയി തോമസ് പ്രസിഡന്റായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് സംഘടിപ്പിച്ച ബാങ്ക്വറ്റ് ഡിന്നറില്‍ (2012) രാജന്‍ ദേവദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു.

എന്റെ പ്രിയ സുഹൃത്തായ പദ്മശ്രീ രാജന്‍ ദേവദാസിന് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞത് ഏറ്റവും ധന്യമായ നിമിഷമെന്നാണ്' അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് അംബാസിഡര്‍ നിരുപമ റാവു അഭിപ്രായപ്പെട്ടു.

The photojournalist, who received Padma Shri, one of India’s highest civilian honors, in 2002 for Arts, had been rehabilitating at the Hebrew Home of Greater Washington, in Rockville, Maryland, after suffering a stroke more than a year ago.

Devadas is survived by his wife, Kimiko, and six children.

Beginning in the late 1950s, the legendary photographer documented the US visits of every Indian prime minister from Jawaharlal Nehru to Dr. Manmohan Singh. He also photographed every US president from John F. Kennedy to George W. Bush.

Other world leaders he photographed include Prime Minister Margaret Thatcher of Britain, President J.R. Jayewardene of Sri Lanka, and President Sheikh Mujibur Rahman and spiritual leaders such as Pope John Paul, Dalai Lama and Mother Teresa.

His photos were carried by dozens of news organizations worldwide, including India Abroad, the Press Trust of India, The Times of India, Illustrated Weekly of India, The Hindu, The Hindustan Times, The New York Times, The Washington Post, UPI, Reuters and Al Ahram.

For a number of years, Devadas worked as official photographer of the Embassy of India in Washington, during which he developed close friendships with a number of Indian ambassadors to the United States, including Braj Kumar Nehru—whom he considered a mentor—K.R. Narayanan, Abid Hussein, Lalit Mansingh, Ronan Sen and Nirupama Rao.

Photos by Mathew Karmel shows Rajan Devadas at his 90th birthday celebration

പദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചുപദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചുപദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചുപദ്മശ്രീ രാജന്‍ ദേവദാസ് (93) അന്തരിച്ചു
Join WhatsApp News
walton dawson 2014-12-27 09:40:42
It was very heart breaking to have come to know of our Uncle Rajan Devadas's passing away. He was not too big to give Merrylin and me a hug and asking us how we were doing. The greatest attribute of a man is humility. He showed this in every aspect of his life even on receiving the highest forms of accolades. His beloved wife showed kindness and hospitality at all times no matter who it was. We had a chance to glance at his photo Library indeed amazing. We will sorely miss him. I had a chance to talk to Anand this morning. This great be remembered as a wonderful human being who cared for others and lived to bless others. Our sincere condolences to the whole family and they will be in our prayers. Walton & Merrylin Dawson.
Udayabhanu Panickar 2014-12-27 11:43:14
When a human completely banishes all desires from the mind, and is satisfied in the Self by the Self-alone, only then can she or he be considered to be one with Steady Wisdom (1). I have seen and experienced such a human being. He is simple, he is humble, he humbles everyone around him, he is respectful, he is respectable, he is creative, he is punctual, he is dedicated, he is polite, he is observant, he is composed, he is dignified, he is distinguished, he is a visionary, he is a "diplomat par excellence", he is an intellectual, he is a philosopher, he is an artist, he is a photojournalist and he writes epics with his camera. He had seen and experienced history undulating from the streets of Thiruvananthapurm to the streets of Washington DC. He had witnessed the episodes of the freedom struggle in India and political scandals in Washington DC. He participated in the freedom struggle of India. He stood close to the leaders of India from Mahatma Gandhi to Atal Behari Vajpayee. He has seen and experienced political leaders from Pattom Thanupillai to George W Bush. He has recorded a lot of history and the history makers with his camera. He has a lot more history in his mind to be transferred on to paper. On March 15, 2002, I had the good fortune to spend some time, twelve hours to be exact with him. It was indeed a very rewarding twelve hours. At the end, I had a gratifying and blissfully satisfying feeling. I also had the pleasure of meeting many of the great leaders of India and United States of America, in proxy; and the chance to swim through the nectar of Indian spirituality. Above all, I had the satisfaction of acquiring a new friend who is a great human being. That friend is Rajan Devadas; no, I should say Padmashree Rajan Devadas of Rockville, Maryland, USA.
PT Kurian 2014-12-27 11:48:05
I remember Rajan Devadas, as photographer covering National Federation of Indian Oeganization (NFIA), events in the 80s and I had the privelage of knowing him since then.
My condelances to his bereaved family.
Udayabhanu Panickar 2014-12-27 18:09:15
The above comments by is taken from an article I wrote about Padmashree Rajan Devadas in 2002.
George Idikkula 2014-12-28 00:10:25
ഇത്രയും പഴക്കം ചെന്ന ഒരു മലയാളി ചിത്രകാരൻ അമേരിക്കയിൽ നീണ്ട നാൾ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്തു ജീവിച്ചിരുന്നു എന്നറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വ്യസനിക്കുന്നു. കുടുംബത്തെ അനുശോചനം അറിയിക്കട്ടെ.
ശ്രീ. ഉദയഭാനു പണിക്കർ ആരാണെന്നു പരിചയപ്പെടുത്തിയിട്ടില്ല, കമന്റിൽ. ശ്രീ. പണിക്കരുടെ ഫ്രാണ്ടായിരുന്നു അദ്ദേഹം എന്നു എഴുതിക്കണ്ടു. അമ്പാസ്സിഡർ നിരുപമ റാവു ഉൾപ്പടെ പലരും അദ്ദേഹത്തിന്റെ ഫ്രണ്ടായിരുന്നു എന്നു എഴുതിയിട്ടുണ്ട്. വാഷിംഗ്ടണ്ണിൽ ഉണ്ടായിരുന്നോ? എവിടെങ്കിലും അമ്പാസ്സിഡറോ മറ്റോ ആയിരുന്നോ? അതോ കേരളത്തിലെ പൊളിറ്റീഷനാണൊ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക