Image

ഭൂമിക കടന്നഡയിലേക്ക്‌

Published on 26 December, 2014
ഭൂമിക കടന്നഡയിലേക്ക്‌
പ്രശസ്‌ത തമിഴ്‌, തെലുങ്ക്‌ മലയാളം നടി ഭൂമിക കടന്നഡയിലേക്ക്‌ കടക്കുന്നു. ലവ്‌ യൂ ആലിയ എന്ന ചിത്രത്തിലൂടെയാണ്‌ ഭൂമിക കന്നടയില്‍ എത്തുന്നത്‌. ഇന്ദ്രജിത്ത്‌ ലങ്കേഷാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. നടന്‍ രവിചന്ദ്രന്റെ ഭാര്യയുടെ വേഷമാകും ചിത്രത്തില്‍ ഭൂമിക അവതരിപ്പിക്കുക. അവള്‍ ഒരു ഡാന്‍സ്‌ ട്രൂപ്പ്‌ നടത്തുന്ന വ്യക്തിയാണ്‌. ജീവിതത്തിലെ തിരക്കിനെ തുടര്‍ന്ന്‌ ഇരുവരും അകലുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. മിക്ക ദന്‌പതികളും അവരുടെ ജോലിത്തിരക്കിനെ തുടര്‍ന്ന്‌ പരസ്‌പരം സംസാരിക്കാറില്ലെന്നും ഇന്നത്തെ തലമുറയില്‍ വളരെ ശ്രദ്ധേയമായൊരു വിഷയമാണ്‌ ചിത്രത്തിന്റെതെന്നും ഭൂമിക വ്യക്തമാക്കി.
ഭൂമിക കടന്നഡയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക