Image

തുളസീദാസ്‌ ചിത്രത്തില്‍ ഇനിയ നായിക

Published on 25 December, 2014
തുളസീദാസ്‌ ചിത്രത്തില്‍ ഇനിയ നായിക
തുളസീദാസ്‌ നീണ്ട ഇടവേളയ്‌ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ നായികയാകുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ നിര്‍മ്മിക്കുന്ന ഹൊറര്‍ ചിത്രത്തിന്‌ മലയാളത്തില്‍ ഗേള്‍സ്‌ എന്നും തമിഴില്‍ ഇനി വരും നട്ടകല്‍ എന്നുമാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

നാല്‌ വിദ്യാര്‍ത്ഥിനികള്‍ ഒരു യാത്ര പോകുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ്‌ സിനിമയുടെ ഇതിവൃത്തം. സോഫി എന്ന കഥാപാത്രത്തെയാണ്‌ ഇനിയ അവതരിപ്പിക്കുന്നത്‌.

ഒരു ബഹുഭാഷാ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ താന്‍ ആവേശഭരിതയാണെന്ന്‌ ഇനിയ പറഞ്ഞു. മലയാളത്തെക്കാള്‍ തനിക്ക്‌ കൂടുതല്‍ അംഗീകാരം ലഭിച്ചത്‌ തമിഴിലാണെന്നും ഈ യുവനടി വെളിപ്പെടുത്തി.
തുളസീദാസ്‌ ചിത്രത്തില്‍ ഇനിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക