Image

ക്രിസ്മസ് അടയാളപ്പെടുത്തുന്നത് (ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍ Published on 25 December, 2014
ക്രിസ്മസ് അടയാളപ്പെടുത്തുന്നത് (ഡി. ബാബുപോള്‍)

ഓര്‍മയിലുള്ള ആദ്യത്തെ ക്രിസ്മസ് ആറു വയസ്സ്തികയാത്ത അള്‍ത്താര ബാലന്‍െറ മനസ്സിലെ അത്യുത്സാഹമാണ്. 1946 സെപ്റ്റംബറിലാണ് ഞാന്‍ ആ ശുശ്രൂഷക്കായി വേര്‍തിരിക്കപ്പെട്ടത്. അന്ന് ഞങ്ങള്‍ക്ക് ക്രിസ്മസ് ജനുവരിയിലാണ്. ജൂലിയന്‍ കലണ്ടര്‍ ആണ് അത് അങ്ങനെ നിര്‍ണയിച്ചത്. പാശ്ചാത്യലോകം ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചുകഴിഞ്ഞിരുന്നതിനാല്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 തന്നെ ആണ് ക്രിസ്മസ് ആയി ആചരിച്ചുവന്നത്. കുന്നത്തുനാട് താലൂക്കില്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ ഉണ്ടായിരുന്നില്ല. കത്തോലിക്കര്‍ ഒരു ദുര്‍ബല ന്യൂനപക്ഷം ആയിരുന്നു താനും. അതുകൊണ്ട് ക്രിസ്മസ് തീയതിയിലെ ഈ ദ്വന്ദ്വഭാവം ഞങ്ങളാരും ശ്രദ്ധിച്ചില്ല.

ശ്രദ്ധിച്ചത് പെലാലയ്ക്കുള്ള കുര്‍ബാനയാണ്. പെലാല സമം പെലഹാല. ചില ചേട്ടന്മാര്‍ ഉപയോഗിച്ച ‘പരിഷ്കൃത’ രൂപം. പുലര്‍കാലം എന്നര്‍ഥം. ക്രിസ്മസ് നക്ഷത്രങ്ങളില്ല. ക്രിസ്മസ് കാര്‍ഡുകള്‍ ഇല്ല. ക്രിസ്മസ് ഫാദറുമില്ല. പള്ളിക്ക് ചുറ്റും ഉള്ള  പത്തമ്പത് വീടുകളില്‍ കയറി തമ്പേറും ചേങ്ങലയും ഉപയോഗിച്ച്  ഉറക്കം കെടുത്തുന്ന  കാരള്‍ എന്ന് വിവരിക്കാവുന്ന ഒരു പരിപാടി ഉണ്ടായിരുന്നെങ്കിലും അതും ‘നൊയമ്പുവീടിക’യുടെ കുര്‍ബാനയിലേക്കാണ് നയിച്ചിരുന്നത്.

പള്ളിയുടെ അടുത്തായിരുന്നു വീട്. ഒരു മലയുടെ കിഴക്കേ ചരിവില്‍. മുന്നില്‍ വയലാണ്. വയലിനപ്പുറം പള്ളി. പള്ളിക്ക് മുന്നില്‍ നമ്മുടെ എല്ലാ ആരാധനാലയങ്ങളെയും അടയാളപ്പെടുത്തിയിരുന്ന  ആല്‍മരങ്ങള്‍ പോലെ ഞങ്ങളുടെ സ്വന്തം ആല്‍മരം. ബാല്യകാലസ്മരണയില്‍നിന്ന് ചൂണ്ടിക്കാണിക്കാന്‍ ഇന്നും ആ നാട്ടിന്‍പുറത്ത് ബാക്കിനില്‍ക്കുന്നുണ്ട് അത്. അതിന്‍െറ ചില്ലകളിലും വള്ളികളിലും നിറയെ മിന്നാമിനുങ്ങുകള്‍. വിദ്യുച്ഛക്തി ഇല്ലാത്ത ഗ്രാമത്തില്‍ പ്രകൃതിയുടെ ദീപാലങ്കാരം.

ഇരുട്ട് കീറുന്ന വജ്രസൂചികളായി ചൂട്ടുകറ്റകള്‍ പള്ളിയിലേക്ക് പോവുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. ബസും കാറും ഓട്ടോയും ഒന്നും ഇല്ലല്ളോ. പലയിടങ്ങളില്‍നിന്ന് ചൂട്ട് വീശി പള്ളിയിലത്തെുന്ന കുടുംബങ്ങള്‍. മൂന്ന് വഴികള്‍ ചേരുന്ന ഇടം കവല. പിന്നെ പന്തം കൊളുത്തി പ്രകടനം രൂപം കൊള്ളുകയായി. പള്ളിപ്പറമ്പില്‍ ഒന്നോ രണ്ടോ വലിയ ദീപയഷ്ടികള്‍. പള്ളിയകത്ത് പെട്രോമാക്സുകള്‍. അത് വാടകക്ക് എടുത്തിരുന്നതാവണം. ഒരുവേള ‘പള്ളിക്കാര്യം’ സ്വന്തമായി സൂക്ഷിച്ചിരുന്നതുമാവാം. അയ്യായിരംപറ പാട്ടം കിട്ടുന്ന പള്ളി ആയിരുന്നു കുറുപ്പംപടിയില്‍ ഞങ്ങളുടേത്.

ധനുമാസം നോമ്പുകാലമാണ്. ഇരുപത്തിയഞ്ച്  ദിവസം. ഇന്നത്തെ മാതിരി ഇറച്ചിക്കടകളൊന്നും ഇല്ല നാട്ടിന്‍പുറത്ത്. ചില ‘വ്യവസായ സംരംഭകര്‍’ നോമ്പ് പിടിച്ചാല്‍ വൈകാതെ വീടുകള്‍തോറും കയറിയിറങ്ങും. ‘നൊയമ്പുവീടിക’യ്ക്ക് ഒരു ഉരു വെട്ട്ന്ന്ണ്ട്. ബ്ടെ വേണോ? എന്തോരം എടുക്കും?’’ അര റാത്തല്‍. അഞ്ച് റാത്തല്‍. ശേഷം അവര്‍ ഷൊര്‍ണൂറിനപ്പുറം വാണിയംകുളം കാളവയല്‍ ലക്ഷ്യമാക്കി യാത്രയാവും. പല്ലിന്‍െറ എണ്ണം നോക്കി വിലപേശും. ഉരുക്കളുമായി മടക്കയാത്ര. അത്ര നേരത്തേ ബുദ്ധി ഉദിക്കാത്തവര്‍ക്ക് പെരുമ്പാവൂരില്‍ തലേയാഴ്ചയിലെ കാളച്ചന്തയാണ് ശരണം.

ധനുമാസം കാപ്പിമരങ്ങള്‍ പൂക്കുന്ന കാലവുമാണ്. ഞങ്ങളുടെ നാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും പുരയിടങ്ങളില്‍ രണ്ടും മൂന്നും കാപ്പിമരങ്ങള്‍ ഉണ്ടായിരുന്നു. മിക്കവാറും വീടിനോടു ചേര്‍ന്ന്. തോട്ടങ്ങളില്‍ മനുഷ്യന്‍ ഇടപെട്ട് വളര്‍ച്ച ക്രമീകരിക്കുന്നതിനാല്‍ കാപ്പിമരങ്ങള്‍ ഉണ്ടാവാനിടയില്ല. ഞങ്ങള്‍ക്കില്ലാതിരുന്നത് കാപ്പിച്ചെടികളാണ്. ഞങ്ങളുടെ കാപ്പിമരങ്ങള്‍ പൂക്കുമായിരുന്നു. ധനുമാസക്കുളിരിനെ കാല്‍പനികതകൊണ്ട് പുതപ്പിച്ച വെളുത്ത പൂക്കള്‍. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ പ്രണയസുലഭമായ കൗമാരങ്ങളെ തഴുകിപ്പോവുന്ന മണം പരത്തി.

ജനനം ഡിസംബറിലോ?
യേശു ജനിച്ചത് ഡിസംബറില്‍ ആവുകയില്ളെന്ന് അന്നറിഞ്ഞുകൂടായിരുന്നു. അതായിരുന്നു ശൈശവത്തിന്‍െറ നന്മ. ഇന്നിപ്പോള്‍ ഈ എഴുപത്തിമൂന്നാമത്തെ ക്രിസ്മസില്‍ അറിവ് ഒരു ഭാരമായിരിക്കുന്നു. സാന്‍റാക്ളോസിന്‍െറ തൊപ്പി വില്‍ക്കാന്‍ പാതയോരങ്ങളിലെ ചുവന്ന ട്രാഫിക്ലൈറ്റിന് കാക്കുന്ന രാജസ്ഥാനി നാടോടികള്‍ ഉണര്‍ത്തുന്നത് സഹാനുഭൂതിയാണെങ്കിലും സാന്‍റാക്ളോസ് വിദേശിയാണ് എന്ന അറിവ് മനസ്സില്‍ സൃഷ്ടിക്കുന്നത് അനുകരണഭ്രമത്തോടുള്ള പുച്ഛമാണ്. വഴിയോരങ്ങളിലും നാല്‍ക്കവലകളിലും പരസ്യമായി ചുംബിക്കാനാവാത്തവരുടെ അസ്വാതന്ത്ര്യത്തില്‍ പ്രതിഷേധിക്കുന്നവരുടേത് മാതിരിയുള്ള അനുകരണഭ്രമംതന്നെ ആണല്ളോ സാന്‍റാക്ളോസും നക്ഷത്രവിളക്കുകളും ക്രിസ്മസ്ട്രീയും ഒക്കെ സൂചിപ്പിക്കുന്നതും. എന്‍െറ പേരക്കിടാങ്ങള്‍ വരുമെങ്കില്‍ ഞാനും നക്ഷത്രം തൂക്കും. അത് അവരുടെ സന്തോഷം കാണാനാണ്. യേശു ജനിച്ചത് ഡിസംബറിലല്ല എന്ന് അവര്‍ അറിയുന്നില്ലല്ളോ. അജ്ഞതയുടെ ആനന്ദം അന്യമാവാതിരിക്കട്ടെ എന്ന് ആശംസിക്കാന്‍ തോന്നുന്ന അപൂര്‍വാവസരമാണ് ക്രിസ്മസ് എന്ന് ചിന്തിച്ചുപോവുന്നു ഞാന്‍.

ഡിസംബറില്‍ അല്ല ജനനം എന്നുപറയാന്‍ കാരണം ഉണ്ട്. ഡിസംബറില്‍ ഫലസ്തീനില്‍ കൊടിയ തണുപ്പാവും. അപ്പോള്‍ മൃഗങ്ങള്‍ക്ക് തുറസ്സായ ഇടങ്ങളില്‍ കഴിയാനാവുകയില്ല. മസൂറിയിലെ ഐ.എ.എസ് പ്രബേഷണര്‍മാരുടെ പേടിസ്വപ്നമായ കുതിരകള്‍ നവംബര്‍ ആദ്യം താഴ്വരയിലേക്ക് യാത്രയാവും. പിന്നെ മാര്‍ച്ച് കഴിയണം മല കയറാന്‍. ശ്രീയേശു ജനിച്ചപ്പോഴാവട്ടെ, ഇടയന്മാര്‍ തീകായുന്ന കാലം ആയിരുന്നു. അതുകൊണ്ട് നവംബര്‍ പകുതിക്ക് മുമ്പോ മാര്‍ച്ച് പകുതിക്ക് ശേഷമോ ആവണം ക്രിസ്തു ജനിച്ചത്. മറ്റൊരു സൂചന കാനേഷുമാരി ആണല്ളോ. ചിതറിപ്പാര്‍ക്കുന്ന ജനങ്ങള്‍ അവരവരുടെ ഗോത്ര കേന്ദ്രങ്ങളില്‍ എത്തിവേണം കണക്കില്‍ പെടാന്‍ എന്ന നിയമം ഒരു വലിയ ജനസഞ്ചയത്തെ തലങ്ങും വിലങ്ങും യാത്രചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. കൊടുംതണുപ്പില്‍ അങ്ങനെ ഒരു യാത്രാനിയമം കൊണ്ട് നിര്‍ബന്ധിക്കപ്പെടുമായിരുന്നു എന്ന് കരുതുക വയ്യ.

ക്രിസ്തുവിന്‍െറ ജനനം അവിടത്തെ തലമുറക്ക് അപ്രധാനമായിരുന്നു. അതുകൊണ്ടാണ് ആദ്യം വിരചിതമായ സുവിശേഷത്തില്‍ മര്‍ക്കോസും മനുഷ്യാവതാരത്തിന്‍െറ ദാര്‍ശനികതലം ചര്‍ച്ച ചെയ്യുന്ന സുവിശേഷത്തില്‍ യോഹന്നാനും ഇക്കാര്യം പരാമര്‍ശിക്കാത്തത് എന്ന് വിചാരിക്കണം. യോഹന്നാന്‍ സ്നാപകന്‍ മുതലാണ് ആ രണ്ട് കൃതികളും തുടങ്ങുന്നത്. ക്രി.മു. 238ല്‍ ടോളമിയുടെ തിരുനാള്‍ ആഘോഷമായി പ്രഖ്യാപിക്കപ്പെട്ടു. നൂറ്റമ്പത് സംവത്സരങ്ങള്‍ കഴിഞ്ഞ് കൊമജീനിലെ അന്തിയോക്കസിന്‍െറ തിരുനാള്‍ ആചരിക്കാന്‍ തുടങ്ങി. ക്രിസ്തബ്ദം ഒമ്പതില്‍ ‘ദേവതുല്യനായ അഗസ്റ്റസിന്‍െറ പിറന്നാള്‍’ ആചരിക്കണമെന്ന് നിര്‍ദേശിച്ച ഒരു സംസ്ഥാന ഗവര്‍ണര്‍ മനുഷ്യവംശത്തിന്‍െറ പുനരുജ്ജീവനത്തിന് ചക്രവര്‍ത്തി നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ചിട്ടാണ് ആ നിര്‍ദേശത്തിന് ന്യായം കണ്ടത്. ക്രിസ്തുവിനെ മുഖദാവില്‍ അറിഞ്ഞ തലമുറക്ക് അങ്ങനെ ഒരു പ്രതിമാവത്കരണം വേണ്ടിയിരുന്നില്ല.

മാര്‍ക്കോസിന്‍െറ സുവിശേഷം വിരചിതമായി പത്തുപന്ത്രണ്ട് കൊല്ലം ആയപ്പോഴേക്കും സ്ഥിതി മാറി. പൗലോസിന്‍െറ യാത്രകളിലൂടെ അയഹൂദര്‍ ധാരാളമായി ക്രിസ്തുവിനെ അറിഞ്ഞു. അതോടെ ഈ പ്രശസ്തന്‍െറ ജനനവും കുലവും ഒക്കെ അറിയാനുള്ള കൗതുകം വളര്‍ന്നു. അങ്ങനെയാവണം മത്തായിയും ലൂക്കോസും ജനനാദിവൃത്താന്തങ്ങള്‍ രേഖപ്പെടുത്താന്‍ നിശ്ചയിച്ചത്. ലൂക്കോസ് മറിയം ആണ് വിവരങ്ങളുടെ സ്രോതസ്സ് എന്ന് സൂചിപ്പിക്കുന്നുണ്ട്. മത്തായിയും കുടുംബാംഗങ്ങളില്‍നിന്നുതന്നെ ആവണം വിവരങ്ങള്‍ കണ്ടത്തെിയത്. എന്നാല്‍, ഐതിഹ്യമാല പോലെയോ നാടോടിസാഹിത്യം പോലെയോ ഉള്ള ശൈശവ സുവിശേഷങ്ങളുടെ നിലവാരം അല്ല മത്തായിയും ലൂക്കോസും സൂചിപ്പിക്കുന്നത്. ഭാഗവതകഥകള്‍പോലെ വായിക്കാവുന്ന പ്രോട്ടോ ഏവന്‍ഗേലിയം വേദപുസ്തകത്തിന്‍െറ ഭാഗമായതുമില്ല. സൈറസിന് പാല്‍ കൊടുത്ത് പരിപാലിച്ച പട്ടിയുടെ കഥ ഹെറോഡോട്ടസ് പറയുന്നില്ല. റോമുലുസിന്‍െറയും റെമുസിന്‍െറയും കഥ ലിവി ഗൗരവമായി എടുക്കുന്നുമില്ല. അതുതന്നെയാണ് മത്തായിയുടെയും ലൂക്കോസിന്‍െറയും സമീപനം എന്ന് ഡാനിയല്‍ റോപ്സ് എന്ന ഫ്രഞ്ച് പണ്ഡിതന്‍ ജീസസ് ആന്‍ഡ് ഹിസ് ടൈംസ് എന്ന കൃതിയില്‍ പറയുന്നുണ്ട്.

ക്രിസ്തു ജനിച്ചത് ഡിസംബറില്‍ അല്ല എന്നാണല്ളോ പറഞ്ഞുവന്നത്. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു പ്രധാന സംഗതി. ക്രിസ്തുമതത്തിന്‍െറ കാതല്‍ ബെത്ലഹേമിലെ ജനനം അല്ല, കാല്‍വര്‍യിലെ മരണവും മൂന്നാംനാളിലെ പുനരുത്ഥാനവും ആണ്. അതുകൊണ്ട് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ഞായറാഴ്ചകളിലാണ് അനുയായികള്‍ ഒത്തുകൂടിയിരുന്നതും അവസാനത്തെ അത്താഴത്തിന്‍െറ നേരത്ത് ക്രിസ്തു ചെയ്തതുപോലെ അപ്പം നുറുക്കി ഓര്‍മ പുതുക്കിയിരുന്നതും. ആണ്ടുവട്ടത്തിലെ ഓര്‍മയും ജയന്തി ആയിരുന്നില്ല; ഈസ്റ്റര്‍ ആയിരുന്നു. പിന്നെ എങ്ങനെയാണ് ഡിസംബറില്‍ ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയത്? ഡിസംബര്‍ 21 മുതല്‍ ഉത്തരാര്‍ധഗോളത്തില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നു.

തണുപ്പുകാലം കഴിഞ്ഞ് സൂര്യന്‍ തിരിച്ചുവരുന്ന നാളുകള്‍. റോമാ സാമ്രാജ്യത്തില്‍ അത് ഉത്സവമായിരുന്നു. ഡിസംബര്‍ 25 ആയിരുന്നു ഏറ്റവും പ്രധാനം.സൂര്യോത്സവം. കോണ്‍സ്റ്റന്‍ൈറന്‍ ക്രിസ്തുമതം സ്വീകരിക്കുകയും ആ മതം സാമ്രാജ്യത്തിന്‍െറ ഒൗദ്യോഗിക മതം എന്ന പദവി നേടുകയും ചെയ്തപ്പോള്‍ ഇത് വലിയ തലവേദനയായി. ജനം പഴയ സമ്പ്രദായം ഉപേക്ഷിക്കാന്‍ തയാറായില്ല. അപ്പോള്‍ ക്രിസോസ്തം എന്ന് പാശ്ചാത്യരും സ്വര്‍ണനാവുകാരന്‍ എന്ന് പൗരസ്ത്യരും വിളിക്കുന്ന സഭാപിതാവ്് പ്രശസ്തമായ ഒരു പ്രഭാഷണത്തില്‍ യേശുവാണ് സൂര്യന്‍ എന്നും സൂര്യോത്സവം സൂര്യന്‍െറ പിറവിയാണ് എന്നതിനര്‍ഥം അത് യേശുവിന്‍െറ ജനനപ്പെരുന്നാളാണ് എന്നുതന്നെയാണ് എന്നും പ്രഖ്യാപിച്ചു. അവിടെ ചക്രവര്‍ത്തിക്ക് കിട്ടിയ പിടിവള്ളിയാണ് ഡിസംബര്‍ 25 നെ ക്രിസ്മസ് ആക്കിയത്.

തീയതിയല്ല പ്രധാനം
ക്രിസ്മസിന്‍െറ പ്രാധാന്യം തീയതിയില്‍ അല്ല. അനുഭവത്തിലാണ്. കെ.പി. അപ്പന്‍ കണ്ടത്തെിയ തിയോഫനിയിലാണ്. ആ അനുഭവം ജീവിതത്തെ ഒട്ടാകെ മാറ്റിമറിക്കുന്നതാണ്. ആട്ടിടയന്മാര്‍ അതിസാധാരണരായ പാമരന്മാര്‍ ആയിരുന്നു. അവര്‍ യേശുവിനെ കണ്ടു. മടങ്ങിയതിനെക്കുറിച്ച് നാം വായിക്കുന്നത്: ‘ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.’ (ലൂക്കോസിന്‍െറ സുവിശേഷം, അധ്യായം ഒന്ന്, വാക്യം 20). പേര്‍ഷ്യയില്‍നിന്ന് ഫലസ്തീന്‍ നാട്ടില്‍ എത്തിയ മഹാപണ്ഡിതന്മാര്‍ മടങ്ങിയതിനെക്കുറിച്ച് മത്തായി (അധ്യായം ഒന്ന്, വാക്യം 12) പറയുന്നത് ഇങ്ങനെ: ‘അവര്‍ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.’
രണ്ടു സന്ദര്‍ശകര്‍ക്കും പൊതുവായി കാണുന്നതാണ് തിയോഫനിയുടെ അനുഭവം. വന്ന വഴിയേ അല്ല മടക്കം; വഴി ഏതായാലും ഈശ്വരനെ മഹത്വപ്പെടുത്തിയാണ് മടക്കം. ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുക്കലേക്കാണ് മടങ്ങിയത്. അവര്‍ ക്രിസ്തുവിന്‍െറ അനുയായികളോ ശിഷ്യരോ ആയി പരിണമിച്ചുവോ എന്ന് നിശ്ചയമില്ല. എന്നാല്‍, അവര്‍ ഈശ്വര സാക്ഷാത്കാരം അനുഭവിച്ചു. അതുതന്നെയാണ് വിദ്വാന്മാരുടെ കാര്യത്തിലും ഉണ്ടായത്. അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോയി. ഈശ്വരന്‍െറ ശബ്ദം കേട്ടിട്ടാണ് അവര്‍ മടങ്ങിയത്.

സ്വന്തം വിജ്ഞാനമാണ് പണ്ഡിതന്മാരെ യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ഈശ്വരനുമായി സംവദിച്ചതോടെ അവര്‍ ദൈവത്തിന്‍െറ ശബ്ദം കേട്ടു. ആട്ടിടയന്മാരാവട്ടെ, അവിശ്വസനീയമായ അദ്ഭുതം കണ്ടിട്ടാണ് യാത്ര തുടങ്ങിയത്. അവര്‍ കണ്ടത്തെിയത് അതിസാധാരണ സാഹചര്യങ്ങളില്‍ അവതീര്‍ണനായ ഈശ്വരനെ ആയിരുന്നു. അവര്‍ ഈശ്വരനെ മഹത്വപ്പെടുത്താന്‍ പഠിച്ചു.
സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് ദൈവദൂതന്‍ പറയുന്നത്. അത് ക്രിസ്ത്യാനിക്ക് മാത്രം ഉള്ളതല്ല. അത് പ്രാപ്യമാകാന്‍ ഒരുവന്‍ ക്രിസ്ത്യാനി ആകണം എന്ന് നിര്‍ബന്ധവുമില്ല. ദൈവം ക്രിസ്ത്യാനിയല്ലല്ളോ. ദൈവത്തിന് മതമില്ല. ക്രിസ്തുവിന്‍െറ വംശാവലിയില്‍ അയഹൂദരെയും പാപികളെയും സ്ത്രീകളെയും ഒക്കെ കാണുന്നുണ്ട് നാം ബൈബ്ളില്‍. യഹൂദനെന്നോ യവനനെന്നോ ഭേദമില്ല. പാപിയെന്നോ പുണ്യവാനെന്നോ ഭേദമില്ല. പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ഈശ്വരനെ തേടുക, ഈശ്വരനെ കണ്ടത്തെുക, ഈശ്വരനെ മഹത്വപ്പെടുത്തുക, ഈശ്വരന്‍  വെളിപ്പെടുത്തുന്ന വഴിയിലൂടെ യാത്ര ചെയ്യുക. അതാണ് ക്രിസ്മസിന്‍െറ സന്ദേശം. ഒരുവന്‍ ക്രിസ്ത്യാനി ആകുന്നതല്ല, അവന്‍ ഈശ്വര സാക്ഷാത്കാരം പ്രാപിക്കുന്നതാണ് പ്രധാനം. ഈശ്വരകല്‍പിതമായ ജീവിതവീക്ഷണമാണ് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത്.

Join WhatsApp News
GEORGE 2014-12-29 07:42:29
ശ്രീ ബാബു പോൾ നെ പോലുള്ള അറിവുള്ള വ്യക്തികളുടെ ലേഖനംഗൽ കൂടുതൽ പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുക. അല്ലാതെ ക്രിസ്ടുവിനെക്കുരിച്ചും ബിബിളിനെക്കുരിച്ചും കുറെ ചവറു എഴുതി അതിനെ കുറെ ബൈബിൾ പണ്ടിതന്മാരെന്നു സ്വയം പ്രഖ്യാപിത കമ്മെന്റ് എഴുത്തുകാരും കൂടി ക്രിസ്തുവിനെ അപമാനിക്കുന്നതാണ് കുറെ നാളുകളായി ഇ മലയാളിയിൽ കാണുന്നത്.
Anthappan 2014-12-29 08:51:58

If  E-Malayalee start publishing Babu Paul’s  articles then they will end up publishing Bible article written by him. Babu Paul received numerous awards for his Bible dictionary, ' Veda Shabda Ratnakaram. The following are them: Honorary Doctorate from Damascus St. Efraim University; Gundert Award presented by International School of Dravidian Languages for the best dictionary in Dravidian language; Guruvayoor Nair Samajam Award; Alexander Marthoma Award; N V Sahitya Puraskaram; Samskara Deepam Award by Indian Institution of Christian Studies, and a fellowship conferred by the same; Christian Literary Award’ Definition for knowledge is not someone’s academic qualification or their popularity.  Babu Paul knows how to make use of his platform well and take advantage of it.  And, people like you are drawn into that because of the lack of critical thinking.

Paul 2014-12-29 09:08:23
ക്രിസ്തുവിനെ അപമാനിക്കുന്നത് ക്രിസ്ത്യാനികൾ തന്നെയല്ലേ ചേട്ടാ?  ഞാൻ നോക്കിയിട്ട് ഇവിടെ വിമർശകരായി വരുന്ന പലരും ക്രിസ്തുവിന്റെ പേരിനെ ഉയർത്തിപ്പിടിക്കുന്നവരായിട്ടാണ് തോന്നുന്നത്.  ബാബുപോൾ യക്കൊബാക്കാരുടെ ആളാണ്‌.   അദ്ദേഹം മാത്രമല്ല പണ്ഡിതനയിട്ടു ലോകത്തിൽ ഉള്ളത് ചേട്ടൻ പുള്ളിയുടെ പുസ്തകം മാത്രം വായിക്കുന്നതുകൊണ്ട് തോന്നുന്നതാണ് 
വിദ്യാധരൻ 2014-12-29 12:14:52
ബാബുപോളും മത വിഷയം തന്നെ കൈകാര്യം ചെയ്യിതിരിക്കുന്നത്.  അദ്ദേഹത്തിൻറെ ഈ ലേഖനത്തിൽ പുതുമയുള്ള ഒരു ചിന്തയുംമില്ല .  കേട്ട് മടുത്തത് തന്നെ. ഇത് വായിച്ചിട്ട് അത് പരമായ അറിവിന്റെ ലക്ഷണമാണെന്നും അതുകൊണ്ട് മറ്റുള്ളവർ എഴുത്ത് നിറുത്തണം എന്നും, ഈ മലയാളി നാട്ടുകാര് പറയുന്നത് മാത്രമേ ഇടാവ് എന്നൊക്കെ പറയണമെങ്കിൽ, ജോർജ്ജിന്റെ   ചിന്തിക്കാനുള്ള ശക്തി എവിടെയോ കൈമോശം വന്നിരിക്കുന്നു എന്നതിന് സംശയം ഇല്ല.  ക്രിസ്തുവും നബിയും ബുദ്ധനും കൃഷ്ണനും ചീത്തയാകുന്നത് അവരുടെ പഠനങ്ങളിലുള്ള കുഴപ്പം കൊണ്ടല്ല നേരെമറിച്ച് അതിന്റെ കാവല്ക്കാരെന്നു വിളിച്ചു പറഞ്ഞു നടക്കുന്നവരുടെ കുത്സിത ബുദ്ധികൊണ്ടാണ്. അത് മനസ്സിലാക്കാത്തടത്തോളം കാലം ആർക്കെങ്കിലും ഒക്കെ വിധേയപ്പെട്ടു ഇങ്ങനെ ജീവിക്കെണ്ടാതായി വരും.  ഈ മലയാളിയുടെ പ്രതികരണകോളത്തിൽ വരുന്നു ധീരരായ എഴുത്തുകാരാണ് സി ആണ്ട്രൂസും അന്തപ്പനും. അവർക്കെന്റെ അഭിവാദനങ്ങൾ
Rajesh Texas 2014-12-29 19:36:28
വിദ്യാധരന് ഇതൊക്കെ കേട്ട് മടുത്തതായിരിക്കാം.. പക്ഷെ എന്നെപ്പോലെയുള്ള സാധാരണക്കാരായ വായനക്കാര്‍ക്ക് ഇത് നല്ലൊരു ലേഖനം തന്നെ... അതോ ഇനിയിപ്പോള്‍ ലേഖനം എഴുതുന്നതിനു മുമ്പ് വിദ്യാധരനോട് ചോദിക്കണമോ ആവോ....?
വിദ്യാധരൻ 2014-12-29 21:44:12
ആരെഴുതിയാലും എപ്പോൾ എഴുതിയാലും പ്രശ്നമല്ല. അഭിപ്രായം പറയണം എന്ന് തോന്നിയാൽ പറഞ്ഞിരിക്കും.  ബാബുപോൾ രാജേസ്ഷിന്റെയോ ജോര്ജ്ജിന്റെയോ ബന്ധുവോ, നാട്ടുകാരനോ, ആരാധനാ മൂർത്തിയോ ആയിരിക്കും അതുകൊണ്ട് എനിക്ക് അഭിപ്രായം പറയാൻ വയ്യാ എന്ന് നിയമം ഒന്നും ഇല്ലല്ലോ? ബാബുപ്പോൾ എന്നോട് ചോധിച്ചിട്ടല്ലല്ലോ എഴുതാൻ തുടങ്ങിയത്? അതുകൊണ്ട് യുക്തിപരാമല്ലാത്തതും വിവരമില്ലാത്തതുമായ അഭിപ്രായങ്ങൾ എഴുതി സ്വയം നാറാൻ ശ്രമിക്കാതിരിക്കുക.  എങ്ങനെ ബുദ്ധിപരമായി ചിന്തിക്കാൻ കഴിയും? റിക്ക്പെറിയുടെ നാട്ടുകാരനല്ലേ? തട്ടിൻപ്പുറത്ത് ഒന്നും കാണുകേലെന്നറിയാം. അതുകൊണ്ട് റ്റെക്സസ്സസിനു പുറത്തു ഒരു ലോകം ഉണ്ടെന്നു മനസിലാക്കുക. അവിടെ ബാബുപോളിനെക്കാളും വലിയ വേന്ദ്രമാർ ഉണ്ടെന്നും മനസ്സില്ലാക്കുക.  എന്നാ നിറുത്തട്ടെ. വേണ്ടി വന്നാൽ വീണ്ടും കാണാം. സഹോദരൻ ജോര്ജ്ജിനോടും പറഞ്ഞേര്
വിദ്യാധരൻ 2014-12-29 22:05:58
അപമാനിതനായിരുന്നവൻ ആദിതോട്ടെ 
പിതൃത്വം  പിതാമഹർ ചോദ്യം ചെയ്യത നാൾ തൊട്ട് 
വേശ്യയോടൊത്തു കണ്ട നാൾ 
തിമ്മരോടൊത്തു 
കള്ളനോടൊത്ത് 
വിദ്യാവിഹീനോരോടൊത്തു 
ചുങ്കക്കാരോടോത്തു 
പാപികളോടോത്തു കണ്ടനാൾ മുതൽ
യേശു അപമാനിതനായിരുന്നു 
അന്ന് നിങ്ങൾ എവിടെയായിരുന്നു സ്നേഹിതാ 
ഐ എ സ് ഇല്ലാത്തതിനാൽ 
പാരമ്പര്യം ഇല്ലാത്തതാൽ 
മഹിമയില്ലാത്തഹിനാൽ 
ഒറ്റിക്കൊടുത്തു നിങ്ങളവനെ അന്ന് 
മുപ്പതു വെള്ളികാശിനായി 
വിറ്റു നിങ്ങൾ ഇന്ന് 
നിങ്ങളുടെ സുഖഭോഗങ്ങൾക്കായി 
മാറി നിങ്ങൾ അവന്റെ കാവൽക്കാരായി 
അവന്റെ അഭിമാനത്തിന്റെ കവല്ക്കാരായി 
പടവെട്ടുന്നു നിങ്ങൾ പൊയ്മുഖ ധാരികൾ 
കാപട്യത്തിന്റെ മൂർത്തിമദ്ഭാവ്ങ്ങൾ 
അറപ്പ് തോന്നുന്നു അയോഗ്യരെ 
അകന്നു പോകു അവനെ വിട്ട് എന്നേക്കുമായി 
ആ നസേറെത്തുകാരൻ യേശുവിനെ വിട്ട് 

Ninan Mathullah 2014-12-30 06:12:36
In the Old Testament of Bible God appeared to Abraham the Father of Nations, and blessed him to be a blessing for others. Jesus was born in the family of Abraham 2000 years later to be a blessing for the whole mankind. Jesus is not for Christians alone but for the whole mankind. Same way Abraham was not a Jew when God blessed him. Abraham is our father also by faith. The date is not significant as Babu Paul says here. After 2000 years it is meaningless to argue about the dates, and any number of theories can be written. Nobody now knows the conditions existing at that time, and the so called scholars put forward theories. In Kerala when a boy or Girl is born, Hindus used to write down and keep the date of birth. Christians generally do not follow it. We did not celebrate birthdays those days. I found my date of birth from the SSLC book only. That date was found to be wrong. Those days to enroll in school parents make up a day to make it six years. Though I do not know my exact birth day, it is my right to have a birthday. So I adopted one of the days as my birthday. My birthday is not right doen’t mean that I didn’t exist. As Babu Paul said, Jesus is for the whole mankind. It is quite possible that the word ‘eeswar’ derived from Jesus. You might remember my post in this forum last week that ‘Christhu’ and ‘Krishna’ both are possibly derived from ‘Krishthma’ a Greek word for oil. Every language adds new words into it by contact with other cultures and languages and through usage. I am not sure if the word ‘eeswar’ was in the Vedas written originally. It is possible that the word ‘eeswar’ came into usage after the birth of Jesus and Vyasa Muni one of the wise men that visited Jesus came back and told Mahabharatha epic to the people of India.
Anthappan 2014-12-30 08:10:39

How a baby is conceived is explained below

Pregnancy and Conception

 

Most of the time, you won't know the exact day you got pregnant. Your doctor will count the start of your pregnancy from the first day of your last menstrual period. That's about 2 weeks ahead of when conception happens.

Here's a primer on conception:

Ovulation

Each month inside your ovaries, a group of eggs starts to grow in small, fluid-filled sacs called follicles. Eventually, one of the eggs erupts from the follicle (ovulation). It usually happens about 2 weeks before your next period.

Hormones Rise

After the egg leaves the follicle, the follicle develops into something called the corpus luteum. The corpus luteum releases a hormone that helps thicken the lining of your uterus, getting it ready for the egg.

The Egg Travels to the Fallopian Tube

After the egg is released, it moves into the fallopian tube. It stays there for about 24 hours, waiting for a single sperm to fertilize it. All this happens, on average, about 2 weeks after your last period.

If the Egg Isn't Fertilized

If no sperm is around to fertilize the egg, it moves through the uterus and disintegrates. Your hormone levels go back to normal. Your body sheds the thick lining of the uterus, and your period starts.

Fertilization

If one sperm does make its way into the fallopian tube and burrows into the egg, it fertilizes the egg. The egg changes so that no other sperm can get in. 

At the instant of fertilization, your baby's genes and sex are set. If the sperm has a Y chromosome, your baby will be a boy. If it has an X chromosome, the baby will be a girl.

 

Now Matthulla and his stooges say that nature skipped all the above steps to have Jesus to be made special.  What a fairy tale?  Matthulla never wants to give the scientific explanation for the birth of Jesus rather distracts the readers by talking about Religion which can only be explained by faith.  Religion is thriving on the ignorance of people and Matthulla and Babu Paul are their spokes persons.  For commercial purpose religion can be used but for finding the God human beings need to look into their own heart. As Jesus (a person like you and me) said, worship God in spirit who can be found in our own heart in pure form.  Don’t get distracted by these scholars carrying around with theological degrees and Chevalier acclaims bestowed upon them by the crooked Bishops and priests. Be honest to the readers Matthulla.  It seems like you read a lot to build on the lie you were taught and spread the false information so that you and your Mafia bosses can keep the people shackled to religion and loot them.   People can read a lot but it is difficult to get their inner eye opened without critical thinking.  

വായനക്കാരൻ 2014-12-30 08:54:47
This Anthappan-Mathulla garbage is stooping to new lows.
Ninan Mathullah 2014-12-30 09:19:46
How do you explain a miracle? Jesus's birth is a miracle to us. Some of the readers might have gone through miraculous experiences. Science has no vocabulary to explain it. Those who gone through miraculous experiences, it is not difficult to believe in miracle of Jesus birth. The vocabulary of Science is limited. Science has nothing to say about purpose of life or the need for moral or ethics. We have to turn to religion for answers to such phiolosophical questions. When Anthappan has no useful argumenmts, he starts personal attacks and name calling.
Anthappan 2014-12-30 09:54:13

For Vayanakkaaran

If you want to join the debate then you need to explain who and why the discussion is garbage.   I think Matthulla is spitting out pure garbage stinking to the core with baseless argument.  He quotes everything from bible and claim that it is God written.  Out of seven billion and more people in the planet earth, only few end up in heaven through Jesus and rest of them, including you; end up in hell of fire.  I have decided to stay away from Matthulla and now you know where I am going to be.  It is up to you whether you want to join me or Mathulla where you can meet all elite class Cherubim and Seraphim and have virgins to pour wine from the golden chalice.  Good luck

Ninan Mathulla 2014-12-30 10:23:33
It is Anthappan's strategy to change subjects when he he comes to a deadend. He put word in my mouth to change subjects. Readers might notice that I never stated that God wrote Bible. Bible is written by Prophets inspired by God. I never stated that a few will only go to heave. It is in God's authority to say who will go to heave. We need not fight about it. Now, I would like Anthappan to scientifically explain how this world formed if it is not a miracle.Just because Anthappan has a few here to scratch his back because he support their baseless arguments, the truth will not change.
Ninan Mathulla 2014-12-30 12:10:30
Instead of scientifically explaining how the world formed to answe the question, Anthappan is again trying to change the subject by beating around the bush. Let readers decide on his psychology.
Anthappan 2014-12-30 11:04:49

It is a research subject and will be continued until there is human life in this planet or any other planet.  All kind of scientific research is involved in it.  Everyone knows what religion did to Galileo. “Pope Paul V instruct Cardinal Bella mine to deliver this finding to Galileo, and to order him to abandon the Copernican opinions. On 26 February, Galileo was called to Bellarmine's residence and ordered

... to abandon completely... the opinion that the sun stands still at the center of the world and the earth moves, and henceforth not to hold, teach, or defend it in any way whatever, either orally or in writing.

— The Inquisition's injunction against Galileo, 1616”

 Religion has lots of followers and it is a good business. When religion stumbles to explain the mystery, then they  try to abduct scientists and tell the people that they trusted in God, Just like Matthulla claims that Einstein believed in God. ( He never bothers to find out what exactly Einstein said)  Believe the spirit you have and it has all the characteristic of the God you are searching for.  And, soon you will realize that God is a creation of your own mind. .   

 

JOHNY KUTTY 2014-12-30 12:20:43
രാജാവ്‌ നഗ്നനാണെന്ന് ശ്രീ മാത്തുള്ള യെപോലെ ഉള്ളവര്ക് നന്നായി അറിയാം. അത് വിളിച്ചു പറയുന്ന അന്തപ്പനെ പോലുള്ളവരെ ഇക്കൂട്ടര്ക് സഹിക്കില്ല. ഇതുകൊണ്ട് ഉപജീവനം കഴിക്കുന്ന (ക്ഷമിക്കണം മാതുല്ലയെ എനിക്കറിയില്ല) ഒരുപാട് ആളുകള് ഉണ്ട്. പണ്ട് നാട്ടിൽ അട്ട എന്നൊരു ചെറു ജീവിയെ കാണാറുണ്ട്. ചോര കുടിച്ചു കഴിഞ്ഞേ കടികൊണ്ട ആളിന് അറിയാൻ പറ്റുള്ളൂ. അതുപോലെയാണ് ഈ മത ആചാര്യന്മാർ. ഇക്കൊട്ടര്ക് പണിയെടുക്കാതെ മറ്റുള്ളവന്റെ വിയര്പ്പിന്റെ പങ്കു പറ്റി കഴിയാനുള്ള ഒരു ഉടായിപ്പ്. വരും തലമുറ ഇത് തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് കണ്ടു അവരെ നന്നേ ചെറുപ്പത്തിലെ ബ്രെയിൻ വാഷ്‌ ചെയ്യുന്നത് ഇപ്പോൾ വളരെ കൂടി വരുന്നത് കാണാം.
Christian 2014-12-30 12:28:05
Johny Kutty might be speaking about Christian priests. Nobody asks or forces them. They can leave too. Anyone can become a priest. They come forward to take the cross and you belillle them. You can criticise if the priesthood is hereditory, which is not
Ninan Mathulla 2014-12-30 13:00:55
Anthappan has individuals like John Kutty (who knows if Kuttappan) to back his scratch. I have reasons to believe that it is the result of a conspiracy by these people to form public opinion against a certai religion as an RSS agenda(readers come to conclusion based on the remarks and opinions here).
വായനക്കാരൻ 2014-12-30 18:40:19
Anthappan, I already explained to you once that I'm not on either side and that I watch this debate just like I watch a game of tennis, and make comments when I feel like it. It's taking bizarre turn with scientific descriptions of human conception, and conspiracy theories involving RSS.  
One man's treasure is another man's garbage. 
Anthappan 2014-12-30 20:58:53

Vayanakkaaran- Why human conception description is bizarre over the conception theory of Jesus by Holy Spirit?  When Matthulla runs out of ammunition he blames RSS and spits out garbage.  Don’t try to bounce back and forth like a ball Vayanakkaran.  If people like you keep quite then worms like Matthulla will creep in and destroy the society.  Don’t be lukewarm be strong.

Rajesh Texas 2014-12-31 14:28:40
അയ്യോ വിധ്യാധരാ, റെക്സാസിനു പുറത്തും ലോകമുണ്ടെന്ന് അങ്ങ് പറഞ്ഞപ്പോഴാ അറിഞ്ഞത്!സ്വയം ബുധിമാനാണെന്ന് പറയുന്നവര്‍ എങ്ങനെയുള്ളവരാനെന്നു ഏതു സാമാന്യ ബുദ്ധിയുള്ളവനും അറിയാം..അതുവരെ ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാന്‍ ! കഷ്ടം!
നാരദർ 2014-12-31 16:06:04
അല്ല അന്തപ്പനും മാത്തുള്ളേം യുദ്ധം ചെയ്യുന്നതിൽ വായനക്കാരനെന്താ പ്രശ്നം?  നിങ്ങള് മിണ്ടാതിരിക്ക്‌ അവര് യുദ്ധം ചെയ്യട്ടെ. 
വിക്രമൻ 2014-12-31 16:22:52
രാജേഷ്‌ ലോക യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുന്നതിനു മുൻപ് റിക്ക്പെരിയോടു ചോദിക്കുന്നത് നല്ലതാണ്. അമേരിക്കയിൽ എത്ര സംസ്ഥാനം ഉണ്ടെന്നുപോലും അയാൾക്കറിയില്ല.  എന്തിനാ നിങ്ങളാ റെഡ് നെക്കുകളുടെ രാജ്യത്ത് താമസിച്ചു ജീവിതം ഇല്ലാതാക്കുന്നത്. ഇങ്ങ് പോര് ന്യുയോർക്കിൽ. ഇവിടെ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പ്രസിടണ്ടോ സെക്രട്ടറിയോ ഒക്കെ ആയിട്ട് ജീവിതം മുന്നോട്ടു പോകാം. ആ വിദ്യാധരനുമായി വെറുതെ യുദ്ധത്തിനു പോകുന്നെതെന്തിനാ.  പിന്നെ വിദ്യാധരനെക്കുറിചു കൂടുതൽ അറിയുന്നതിന് ആമസോണിൽ നിന്ന് കുഞ്ഞാപ്പു സാറിന്റെ വിദ്യാധാരനും സാമൂഹ്യ ശാസ്ത്രവും എന്ന പുസ്തകം ഓർഡർ ചെയ്യതാൽ മതി..

Product Details
Who Is Vidyadharan And Social Lessons: Essays In Malayalam (Volume 2) (Malayalam Edition)Mar 31, 2014
by Dr. Joy T. Kunjappu
Paperback
$8.00
In stock but may require an extra 1-2 days to process.
More Buying Choices
$5.86used & new(10 offers)
FREE Shipping on orders over $35

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക