Image

`കാന്താരി' സുഭിക്ഷ വീണ്ടും മലയാളത്തില്‍

Published on 24 December, 2014
`കാന്താരി' സുഭിക്ഷ വീണ്ടും മലയാളത്തില്‍
അജ്‌മല്‍ സംവിധാനം ചെയ്യുന്ന കാന്താരി എന്ന ചിത്രത്തില്‍ സുഭിക്ഷ വീണ്ടും മലയാളത്തിലെത്തുന്നു. ശേഖര്‍ മേനോനാണ്‌ നായകനാവുന്നത്‌. രചനാ നാരായണന്‍കുട്ടിയാണ്‌ മറ്റൊരു നായിക.ശ്രീജിത്ത്‌ രവി, രാജശ്രീ, ചെന്‌പില്‍ അശോകന്‍ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. ഷൂട്ടിംഗ്‌ കൊച്ചിയില്‍ ആരംഭിച്ചു.

സുല്‍ത്താന എന്ന മുസ്‌ളീം പെണ്‍കുട്ടിയുടെ വേഷമാണ്‌ സുഭിക്ഷയുടേത്‌. പരന്‌പരാഗത മുസ്‌ളീം കുടുംബത്തിലെ അംഗമാണെങ്കിലും മോഡേണ്‍ പെണ്‍കുട്ടിയാണ്‌ സുല്‍ത്താന. മറ്റുള്ളവരെ ചതിച്ചും കബളിപ്പിച്ചും ജീവിതമാര്‍ഗം കണ്ടെത്തുന്ന കഥാപാത്രമാണ്‌ രചനയുടേത്‌. ഒരു കോഫീഷോപ്പ്‌ നടത്തുന്ന ശേഖര്‍ മേനോന്റെ ജീവിതത്തില്‍ ഇരുവരും സുപ്രധാന പങ്കാണ്‌ വഹിക്കുന്നത്‌.

ഫഹദ്‌ ഫാസില്‍ നായകനായ ഒളിപ്പോര്‌ എന്ന ചിത്രത്തിലാണ്‌ അവസാനമായി അഭിനയിച്ചത്‌.
`കാന്താരി' സുഭിക്ഷ വീണ്ടും മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക