Image

എ.എസ്‌.ആര്‍.ഒ ചാരക്കേസ്‌ സിനിമയാവുന്നു, മോഹന്‍ലാല്‍ നായകന്‍

Published on 24 December, 2014
എ.എസ്‌.ആര്‍.ഒ ചാരക്കേസ്‌ സിനിമയാവുന്നു, മോഹന്‍ലാല്‍ നായകന്‍
വിവാദമുയര്‍ത്തിയ ഐ.എസ്‌.ആര്‍.ഒ ചാരക്കേസ്‌ സിനിമയാവുന്നു. ആനന്ദ്‌ നാരായണന്‍ മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ചാരക്കേസില്‍ ഏറെ ക്രൂശിക്കപ്പെട്ട ശാസ്‌ത്രജ്ഞന്‍ നമ്പിനാരായണന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ്‌ അറിയുന്നത്‌. സി.പി. സുരേന്ദ്രനാണ്‌ തിരക്കഥ ഒരുക്കുന്നത്‌. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും തന്നെ പുറത്ത്‌ വന്നിട്ടില്ല.

ഐ.എസ്‌.ആര്‍.ഒ ചാരക്കേസില്‍ പ്രതിയെന്നു മുദ്രകുത്തപ്പെട്ട്‌ അറസ്റ്റിലായ നമ്പി നാരായണന്‌ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പിന്നീട്‌ കേസ്‌ അന്വേഷിച്ച സി.ബി.ഐ, ചാരക്കേസ്‌ കള്ളക്കേസാണെന്നു കണ്ടെത്തിയതോടെ നന്‌പി നാരായണന്‍ കുറ്റവിമുക്തനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക