Image

അരാജകത്വത്തിലേക്ക് ഒരു(ഘര്‍) വാപസി- ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 22 December, 2014
അരാജകത്വത്തിലേക്ക് ഒരു(ഘര്‍) വാപസി- ഷോളി കുമ്പിളുവേലി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്‍ഡ്യ. ആ അഅഭിമാനമാണ് മറ്റ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നും 130 കോടി ഇന്‍ഡ്യക്കാര്‍ക്ക് പ്രചോദനമാകുന്നത്.

ഭരണം കോണ്‍ഗ്രസ്- ആയാലും, ബി.ജെ.പി. ആയാലും, ഭാരതത്തിന്റെ മതേതര സ്വഭാവം നിലനിന്നു കാണുവാനാണ്, വി.എച്ച്.പി. പോലുള്ള തീവ്ര ഹിന്ദുവാദികള്‍ ഒഴികെ, ബഹുഭൂരിപക്ഷ ഇന്‍ഡ്യക്കാരുടേയും ആഗ്രഹം. നാനാത്വത്തില്‍ ഏകത്വം(Unity in Diversity) അതാണ് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്.

ശ്രീ.നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി.യെ വീണ്ടും അധികാരത്തിലേറ്റിയത് മത ന്യൂനപക്ഷങ്ങളുടെ വോട്ടു കൊണ്ടു കൂടിയാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അധികാര ദുര്യോപയോഗവും, കുടുംബവാഴ്ചയും, യാതൊരു നിയന്ത്രണവുമില്ലാത്ത അഴിമതിയുമെല്ലാം, നരേന്ദ്രമോദിയെ ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ സ്വീകാര്യനാക്കി. അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും, 'സ്വഛ് ഭാരത്' പ്രഖ്യാപനവുമെല്ലാം മോദിയിലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു.

എന്നാല്‍, ഇപ്പോള്‍ മോദിയുടെ ഭരണത്തിന്‍ കീഴില്‍, അദ്ദേഹത്തിന്റെ മൗന സമ്മതത്തോടു കൂടി വി.എച്ച്.പി.യും മറ്റും 'ഘര്‍ വാപസി' എന്ന ഓമനപ്പേരില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ മതേതര ഇന്‍ഡ്യയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ്. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമല്ല, 130 കോടി ഭാരതീയരേയും കൂടി അപമാനിക്കുന്നതാണ് ഈ നടപടികള്‍!!! ഇപ്പോള്‍ 82 % ഹിന്ദുക്കളുള്ള ഇന്‍ഡ്യയെ ഉടനെ തന്ന 100% ഹിന്ദുക്കളുള്ള രാജ്യമാകുമെന്നാണ് വി.എച്ച്.പി. നേതാവ് പ്രവീന്‍ തൊഗാന്ധിയാ പറഞ്ഞത്. അതിനെ ആരും തള്ളിപ്പറഞ്ഞതായും കണ്ടില്ല. മാത്രമല്ല, ക്രിസ്തുമസ്, വാജ്‌പേജിടെ ജന്മദിനമായിട്ടായിരിക്കും ഇന്‍ഡ്യയില്‍ ആഘോഷിക്കുവാന്‍ പോകുന്നത്!! അതു കൊണ്ടും തീര്‍ന്നില്ല, ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്‌സെയുടെ പ്രതിമകള്‍ ഇന്‍ഡ്യയിലുടനീളം സ്ഥാപിക്കുവാനും പോകുന്നു.

മുകളില്‍ പറഞ്ഞ പശ്ചാത്തലത്തില്‍, ഏതു “വീട്ടിലേക്കാണ്” വി.എച്ച്.പി. നമ്മളെ “തിരികെ കൂട്ടിക്കൊണ്ടുപോകുന്നത്”? തൊട്ടുകൂടായ്മകളും, ഉച്ചനീചത്വങ്ങളും, പട്ടിണിയും, നിരക്ഷതയും നിറഞ്ഞ അരാജകത്വത്തിലേക്കോ? ഇന്നും ഇന്‍ഡ്യയുടെ പല ഭാഗങ്ങളില്‍ താഴ്ന്ന ജാതിക്കാരെ മൃഗങ്ങള്‍ക്കു തുല്യമായാണ് ഉന്നതജാതിക്കാര്‍ കാണുന്നത്. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഉന്നത ജാതീയര്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ ചെരുപ്പ് ധരിച്ച് നടക്കാന്‍ പോലും താഴ്ന്ന ജാതിക്കാരെ അനുവദിക്കാറില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കാറില്ല. തിരിച്ചു കൊണ്ടുപോകുന്നത് ഈ അരാജകത്വത്തിലേക്കുതന്നെയല്ലേ? ഇനിയെങ്കിലും അവരെ മനുഷ്യരായി കരുതുമെങ്കില്‍ അത്രയും ആശ്വാസം!

ഇന്‍ഡ്യയില്‍ പണ്ട് എല്ലാവരും “ഹിന്ദുക്കളായി”രുന്നുവെന്ന് വി.എച്ച്.പി.ക്ക് വേണമെങ്കില്‍ വാദിക്കാം. അങ്ങനെയെങ്കില്‍ ഇന്ന് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ പലതും, പണ്ട് ക്രിസ്ത്യന്‍ മുന്‍തൂക്കമുള്ളതായിരുന്നു. അതുപോലെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുളള പല രാജ്യങ്ങളും ജൂതന്മാര്‍ കൂടുതലുള്ള പ്രദേശങ്ങളായിരുന്നു. അങ്ങനെ ധാരാളം മാറ്റങ്ങള്‍ ഈ ലോകത്ത് സംഭവിച്ചിട്ടുണ്ട്. എല്ലാവരും 'ഘര്‍ വാപസി' നടത്തിയാല്‍ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും.

ബി.ജെ.പി.യുടെ മൗനാനുവാദത്തോടെ, സംഘപരിവാറും, വി.എച്ച്.പി.യും ഒക്കെ നടത്തുന്ന 'ഘര്‍ വാപസി' നാടകം ലക്ഷ്യമിടുന്നത് ഇന്‍ഡ്യയില്‍ ഒരു വംശീയ ധ്രുവീകരണമാണ്. ഈ മതമാറ്റങ്ങള്‍ നടക്കുമ്പോള്‍ സ്വഭാവിക പ്രതികരണങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകും. അതിലൂടെ ഹിന്ദു വര്‍ഗീയത ആളിക്കത്തിക്കാനും, ഇപ്പോഴും മതേതരത്തിലും, സോഷ്യലിസത്തിലും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷ ഹിന്ദുക്കളില്‍ കൂടി വര്‍ഗീയ വിഷം കുത്തിനിറക്കുവാനും, ആ ഹീന പ്രവര്‍ത്തിയിലൂടെ തങ്ങളുടെ അധികാരം നിലനിര്‍ത്തുക എന്ന ബി.ജെ.പി.യുടെ കുത്സിത തന്ത്രമാണ് 'ഘര്‍ വാപസിക്കു' പിന്നില്‍. പക്ഷേ ഈ കാപട്യങ്ങളൊന്നും ജനാധിപത്യ ഇന്‍ഡ്യയില്‍ നടക്കാന്‍ പോകുന്നില്ല. അതിന് ഭാരതീയര്‍ സമ്മദിക്കില്ല!! ആടുകളെ കൂട്ടി ഇടിപ്പിച്ച് ചോര കുടിക്കാന് വന്ന ചതിയനായ ചെന്നായുടെ അനുഭവമായിരിക്കും ബി.ജെ.പിക്ക് ഉണ്ടാകുവാന്‍ പോകുന്നത്.


അരാജകത്വത്തിലേക്ക് ഒരു(ഘര്‍) വാപസി- ഷോളി കുമ്പിളുവേലി
Join WhatsApp News
jyothis 2014-12-23 11:30:25
ഈ പോയവര് ഒകെ കാശ് കിട്ടുന്ന വഴിയെ പോകുന്നവരാണ് ...ഇപ്പം കിട്ടിയതിനെകൾ കൂടുതൽ കൊടുത്താല പോയവര് അതുപോലെ തിരിച്ചു വരും ....നല്ല വിശുവാസികൾ ഒന്നും ഇങ്ങനെ ചടതില്ല
Raju Mylapra 2014-12-23 15:21:13
If someone wants to go back to their 'home' religion, I don't think we can blame them. Don't forget that Christian religion converted so many non-christians to Christianity. In India a person has the right to choose his own religion, as long as it is not done by force or bribing them with money or any other means. It is my humble opinion and observation.
pappy 2014-12-23 17:43:56
I totally agreed with Mr. Raju. Why the writter is so much worried about convertion. Who started convertion in India. According to the author of American Vedam (he is an american) every every Rs. 10,000/- cores are getting by Christan missionries and they are using these money for converting poor adivasi/gotra people. He also says in his book that these people are forcely converted, to christanity. In India quiet recently lakhs of hindus people converted as budhist.Nobody raised any question. When VHP or other organization reuesting the people to come back to their original religion, why this become a big issue. What the christian missionries done (offering money to convert to christanity)the VHP is doing the same thing(offering money). Everybody had their own rights. so pl donot make it as a big issue. We had lot of other issues
Indian 2014-12-23 17:58:38
What Pappy says is a lie. There is no 10,000 crores earmarked for conversion. There is or was any forcible conversion of adivasis. The dalits in kerala converted as Chrsitians. But then they lost their privileges and reservation. So they decided to return to Hinduism. Let them.
I dont think there is any quota for conversion. But we hear fanatics saying that they will make India 100 percent Hindu by 2021. Ok. we will do the same in America and Pappy will have to become Christian...How is that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക