Image

ലാല്‍ ജോസിന്റെ `നീന'യില്‍ ആന്‍ ആഗസ്റ്റിന്‍ നായിക

Published on 22 December, 2014
ലാല്‍ ജോസിന്റെ `നീന'യില്‍ ആന്‍ ആഗസ്റ്റിന്‍ നായിക
വിവാഹത്തിനുശേഷം ആന്‍ ആഗസ്റ്റിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന നീന എന്ന സിനിമയില്‍ വിജയ്‌ ബാബുവിന്റെ ഭാര്യയുടെ വേഷത്തിലാണ്‌ ആന്‍ എത്തുന്നത്‌.

നീന, നളിനി എന്നീ സ്‌ത്രീകളുടെ കഥയാണ്‌ സിനിമ പറയുന്നത്‌. ഇവരുടെ രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണ്‌ സിനിമയ്‌ക്ക്‌ നീന എന്ന്‌ പേരു നല്‍കിയത്‌. വിജയ്‌ ബാബുവിന്റെയും ആനിന്റെയും ദാന്‌പത്യ ബന്ധത്തിലേക്ക്‌ 22 വയസുള്ള പെണ്‍കുട്ടി കടന്നുവരികയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ്‌ സിനിമയുടെ പ്രമേയം. നളിനിയുടെ വേഷം അവതരിപ്പിക്കുന്നത്‌ ആന്‍ അഗസ്റ്റിനാണ്‌. ചിത്രത്തിലെ രണ്ടാമത്തെ നായികയ്‌ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്‌.

ഒരു പരസ്യ കമ്പനിയില്‍ ക്രിയേറ്റീവ്‌ ഡയറക്ടറായി ജോലി നോക്കുന്ന നീന ഒരു പ്രത്യേക തരത്തിലുള്ള വ്യക്തിയാണ്‌. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും നീനയ്‌ക്കുണ്ട്‌. ബൈക്കോടിക്കുകയും ചെയ്യുമെന്ന്‌ ലാല്‍ ജോസ്‌ പറഞ്ഞു.
ലാല്‍ ജോസിന്റെ `നീന'യില്‍ ആന്‍ ആഗസ്റ്റിന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക