Image

പിറവിപ്പുറപ്പാട്‌ (കവിത: പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു),

Published on 22 December, 2014
പിറവിപ്പുറപ്പാട്‌ (കവിത: പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു),
ക്രിസ്‌തുമസ്സിനുമുമ്പ്‌
ദിനാന്ത്യനിഴലില്‍
കൊടിമരത്തിന്റെഴ
ഉയരക്കണക്ക്‌
ക്ഷേത്രഗണിതം.
ഉറ്റുനോക്കിയലട്ടല്‍
എന്നുമൊരേ ചോദ്യം:
കുമ്മായമടിഞ്ഞ
കൂടിന്റെ ചട്ടക്കൂട്‌
മേഞ്ഞലങ്കരിക്കാന്‍
ഈന്തപ്പട്ടയോ,
വയ്‌ക്കോലോ,
വിഷധൂളിത
യേസ്‌ബെസ്റ്റസോ?

വര്‍ണ്ണം പൊതിഞ്ഞ
മുളന്തണ്ടുവാരി
ഷണ്മുഖമുള്ള
ദാവീദിന്റെള താരമോ?
പഞ്ചബാണമണിയു
മാകാശഗംഗയോ?
വാല്‌നാക്ഷത്ര
ദ്ദീപം തെളിക്കാന്‍
വിങ്ങും മെഴുതിരിയോ,
മിന്നും `എല്ലീഡിയോ?'***

കണിയായ്‌
കാണിക്കയായ്‌
നവരാജരുടെ
വിലയേറുംപ്ലേറ്റിനമോ,
മുന്തിയ ###ബര്‍ബൊറിസ്സുഗന്ധമോ,
ഉത്തരധുനാതന പ്ലാസ്റ്റിക്കോ?

കഥാന്ത്യ സമസ്യാപൂരണപ്രശ്‌നം:
വൃത്താകാരശ്ശയ്യയില്‍
വര്‌ഷാാവര്‌ത്ത നങ്ങളില്‍
കിടത്തിയുറക്കു
പാട്ടുപാടാറുള്ള,
മുഷിഞ്ഞു ചായമടര്‍ന്ന
ഉണ്ണിയേശുവിന്റെ
പ്രതിമ പ്രതികരിക്കുന്നത്‌
എളുപ്പം നിറംമങ്ങും വെളുപ്പിലോ
കറയിലിരുളാത്ത കറുപ്പിലോ?

**************************************
(***എല്ലീഡി =LED: Light Emitting Diode; ###ബര്‍ബെറി = വിലപിടിച്ച ഒരു സുഗന്ധദ്രവ്യം)
പിറവിപ്പുറപ്പാട്‌ (കവിത: പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പു),
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക