Image

നിയമം പുതുപള്ളി വഴി പോയപ്പോള്‍ ബാറുകാര്‍ വിജയിച്ചു! ഷോളി കുമ്പിളുവേലി.

ഷോളി കുമ്പിളുവേലി. Published on 19 December, 2014
നിയമം പുതുപള്ളി വഴി പോയപ്പോള്‍ ബാറുകാര്‍ വിജയിച്ചു! ഷോളി കുമ്പിളുവേലി.
ഹൊ… കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് എന്തൊക്കെ വീമ്പടിയായിരുന്നു..!! നിലവാരമില്ലാത്ത 418 ബാറുകള്‍ മാത്രമല്ല, നിലവാരമുള്ള 312 കൂടി പൂട്ടും1 പത്തു വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യ നിരോധനം!! ഞായറാഴ്ച ഡ്രൈ ഡേ!!! എന്തൊരു ബഹളമായിരുന്നു! അവസാനം പവനായി ശവമായി!!! ബാറുകാരുടെ കൈയ്യില്‍ നിന്നും കാശു വാങ്ങിയത് ആരാണെന്ന് ഇപ്പോള്‍ ചിലരുടെ “ഉത്ഹാസവും”, ടൂറിസത്തെപ്പറ്റിയുള്ള ഉത്കണ്ഠകളും ഒക്കെ കാണുമ്പോള്‍ പൊതു ജനത്തിന് മനസിലാകുന്നുണ്ട്. കെ.എം.മാണിയെ ഇതിനായി ബലികൊടുക്കേണ്ടിയിരുന്നില്ല. അതും ഉമ്മന്‍ചാണ്ടിയുടെ ഒരു തന്ത്രം മാത്രമായിരുന്നു!

ഘട്ടം ഘട്ടമായി ബാറുകള്‍ പൂട്ടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കിട്ടേണ്ട പണം കിട്ടിക്കഴിഞ്ഞപ്പോള്‍ “ഒറ്റ ഘട്ടമായി” തുറക്കുമെന്നു പറയുന്നു. എന്തൊരു ഗതികേട്! അതിനായി അദ്ദേഹം പറയുന്ന മുടന്തന്‍ ന്യായങ്ങളാണ് ഒട്ടും സഹിക്കാന്‍ പറ്റാത്തത്!!

വിനോദ സഞ്ചാരികള്‍ കുറഞ്ഞെന്നും, അത് ടൂറിസം മേഖലയെ ബാധിച്ചെന്നും –'നേരം ഇരുണ്ടു വെളുത്തപ്പോള്‍' അദ്ദേഹത്തിന് ബോധോദയമുണ്ടായി! പൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ പട്ടിണിമൂലം ആത്മഹത്യ ചെയ്യുന്നു എന്നതാണ് ബീയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അദ്ദേഹം കണ്ടു പിടിച്ച മറ്റൊരു വലിയ ന്യായം. പൂട്ടാന്‍ ഒരു ന്യായം, ഇപ്പോള്‍ തുറക്കാന്‍ മറ്റൊരു ന്യായം. രണ്ടും പറയുന്നത് ഒരാളു തന്നെ!!

ഒരു കാര്യം ചോദിച്ചോട്ടെ! അടിസ്ഥാന മദ്യനയത്തില്‍ മാറ്റമില്ലെന്നും, പത്തു കൊല്ലം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം എന്നു പറയുന്ന മുഖ്യമന്ത്രി ഒരു കാര്യം വ്യക്തമാക്കണം. അതായത് പത്തുകൊല്ലം കഴിഞ്ഞ് ബാറുകള്‍ പൂട്ടുമ്പോള്‍ ടൂറിസം തകരില്ലേ? അപ്പോഴും പട്ടിണി മൂലം തൊഴിലാളികള്‍ ആത്മഹത്യ ചെയ്യില്ലേ?

പത്ത് ബാര്‍ തൊഴിലാളികള്‍ ഇതിനോടകം ആത്മഹത്യ ചെയ്‌തെന്നും ഒരു മടിയുമില്ലാതെ പറയുന്ന ഉമ്മന്‍ ചാണ്ടി, താങ്കള്‍ മുഖ്യമന്ത്രി എന്ന നിലയില്‍, യാതൊരു പഠനവും നടത്താതെ, സ്വന്തം സഹപ്രവര്‍ത്തകനായ വി.എം. സുധീരനെ ഇകഴ്ത്തി കാണിക്കാന്‍ നടത്തിയ കുത്സിത നീക്കത്തിന്റെ ഇരകളല്ലേ ആത്മഹത്യ ചെയ്ത ആ പത്തു തൊഴിലാളികള്‍? ടൂറിസം മേഖല തകര്‍ന്നെങ്കില്‍ അതിനും ഉത്തരവാദി മുഖ്യമന്ത്രി തന്നെയല്ലേ?

ഒറ്റയടിക്ക് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പില്‍ വരുത്തണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ? സഭയും, സമുദായവും, സുധീരനും ആരെങ്കിലും അവശ്യപ്പെട്ടിരുന്നോ? അപ്പോള്‍ വെറും ഒരു 'കയ്യടിക്കു' വേണ്ടി ഉമ്മന്‍ചാണ്ടി നടത്തിയ നീക്കമാണ് ഈ ആത്മഹത്യകള്‍ക്കും, സാമ്പത്തിക തകര്‍ച്ചയ്ക്കുമെല്ലാം അടിസ്ഥാനം. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം സത്യത്തില്‍ ഉമ്മന്‍ചാണ്ടി രാജി വയ്‌ക്കേണ്ടതല്ലേ?

ഇനി മറ്റൊരു കാര്യം. പത്ത് ബാര്‍ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതില്‍ മനം നൊന്ത ഉമ്മന്‍ചാണ്ടി, ശമ്പളവും, പെന്‍ഷനും കിട്ടാതെ ആത്മഹത്യ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് കാണുന്നില്ല? കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവില്‍ എത്രയോ കര്‍ഷകര്‍ ഇടുക്കിയിലും, വയനാട്ടിലും ആത്മഹത്യ ചെയ്തിട്ടുണ്ട്! വിലക്കയറ്റം മൂലം ഇപ്പോഴും എത്രയോ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്നു? അതെല്ലാം പോകട്ടെ, സര്‍ക്കാരിന്റെ അനാസ്ഥകൊണ്ട് 'കുളമായി' കിടക്കുന്ന റോഡിലെ ഗട്ടറുകളില്‍ വീണ് എത്രയോ പേര്‍ മരിച്ചിരിക്കുന്നു?! ഉമ്മന്‍ചാണ്ടി ഈ ഗണത്തില്‍പ്പെട്ടവരുടെ ഒന്നും മുഖ്യമന്ത്രിയല്ലേ? റോഡുകള്‍ നന്നാക്കാനോ, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാനോ ശ്രമിക്കാത്ത മുഖ്യമന്ത്രി, ബാറുകാരുടെ മാത്രം അഭ്യൂദയകാംക്ഷിയായി മാറുന്നത് ലജ്ജാകരമാണ്.

അവസാനമായി ഒരു വാക്ക്: പൂട്ടിയ 418 ബാറുകള്‍, ബീയര്‍-വൈന്‍ പാര്‍ലറുകളായി പുനരവതരിക്കുമ്പോള്‍, ചെറുപ്പക്കാരായ കോളേജ് കുട്ടികളെ കൂടുതലായി മദ്യത്തിലേക്ക് ആകര്‍ഷിക്കുവാനേ ഇടവരുത്തൂ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍!! കൂടുതല്‍ അരാചകത്വം കുടുംബങ്ങളിലും, സമൂഹത്തിലും ഉണ്ടാകാതെ ഉമ്മന്‍ചാണ്ടിയുടെ പുതിയ 'പദ്ധതി' ഉപകരിക്കൂ.
വ്യക്തമായ ധാരണയോ, പഠനങ്ങളോ ഇല്ലാതെ അപ്പോഴത്തെ വിജയങ്ങള്‍ക്കും, കാര്യസാധ്യങ്ങള്‍ക്കു വേണ്ടി ഭരണാധികാരികള്‍ നടത്തുന്ന രാഷ്ട്രീയ ഗിമിക്കുകളുടെ യഥാര്‍ത്ഥ ഇരകള്‍ പാവപ്പെട്ട പൊതുജനങ്ങളാണ്. ബിജു രമേശിന് കോടിയുടെ കോഴ പറഞ്ഞ് പേടിപ്പിക്കാം, പാവപ്പെട്ടവന്‍ എന്തു പറഞ്ഞ് പേടിപ്പിക്കും. സഹിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ എല്ലാക്കാലവും എല്ലാവരേയും മണ്ടന്മാരാക്കാമെന്ന് ആരും വിചാരിക്കരുത്, അത്ര മാത്രം ഓര്‍ക്കുക.
നിയമം പുതുപള്ളി വഴി പോയപ്പോള്‍ ബാറുകാര്‍ വിജയിച്ചു! ഷോളി കുമ്പിളുവേലി.
Join WhatsApp News
പോള്‍ ചാക്കോ 2014-12-19 08:04:18

നന്നായി എഴുതീരിക്കുന്നു ചങ്ങാതീ പക്ഷെ നമ്മളൊക്കെ ഇങ്ങനെ വായിട്ടലച്ചത് കൊണ്ട് എന്തുട്ടാ ഗഡീ ഒരു പ്രയോജനം? രോഷം കൊള്ളാനും ഊറ്റം കൊള്ളാനും നമ്മുക്ക് സാധിക്കും പക്ഷെ കേരളക്കഴുതകള്‍ ഇതുവല്ലതും കേള്‍ക്കുമോ, കേട്ടാലും മനസ്സിലാകുമോ, മനസ്സിലായാലും പ്രതികരിക്കുമോ? പിന്നെ ഉമ്മന്‍ ചാണ്ടി...അങ്ങേര് എന്തൊക്കെയായാലും ഒരു പൊളിറ്റീഷ്യന്‍ അല്ലെ. അപ്പൊ ആ സ്വഭാവം കാണിക്കാതിരിക്കാന്‍ പറ്റുമോ? രക്തദാഹികള്‍ അല്ലെ വര്‍ഗ്ഗം!

"Politics" is derived from the words "poly" meaning "many", and "tics" meaning "blood-sucking parasites."

പഴയ കേരള കോണ്‍ഗ്രസ്സുകാരൻ 2014-12-19 08:47:38
കഴിങ്ങഴ്ച മാണിയെ സ്തുതിചെഴുതെ മാണി വിശുദ്ധനനെന്നെ.ഇപ്പോൾ ഉമ്മൻ ചാണ്ടിയെ കുറ്റ്പ്പെടുത്തിഎഴുതുന്നു. മാണി പരിശുദധനാണെങ്കിൽ വിജീലെൻസ് എന്തിനെ കേസെടുത്തു. മാണി അധികാരതിളിരിക്കുംപോഴോക്കെ കുടുംബക്കാരെയും സ്വന്തക്കെരയേം മാത്രമേ നോക്കിയിട്ടുള്ളു. മകാനെ എം പീ അക്കിയതുഉൽപ്പടെ. പര്ട്ടിക്കുവേണ്ടി തല്ലുവാങ്ങഈയവരെയും പ്രവര്തിച്ചവരെയും മാറ്റിയെട്ടെ. ഇത്തരം സ്തുതിപാട്ട് ഇനിയെങ്കിലും നിർത്ത്ദയവായീ .എല്ലാവരും ഒത്തുകളിക്കുന്നു പഴയ കേരള കോണ്‍ഗ്രസ്സുകാരൻ
ഒരു വായനക്കാരന 2014-12-19 11:09:43
താങ്കൾ പറഞ്ഞത് വളരെ ശെരി. മണിയും ഉമ്മനും കുടിയുള്ള ഒരു ഒത്തുകളി അതിൽ മണ്ടന്മ്മാർ ജെനം. വിദേശികൾ കേരളത്തില് വരുന്നതെ മദ്യം കുടിക്കാന്നാ. ഇത്തരം വിവരക്കെടെ എഴുതാതിരിക്കു. എഴുതിയാൽ ജന വായന നിര്ത്തും മണിയാനെ സത്യം. ഒരു വായനക്കാരന
One congress man 2014-12-19 22:34:25
ഉമ്മൻ ചാണ്ടിയെ പറയുമ്പോൾ ചിലര്ക്ക് സഹിക്കില്ല .....ഷോലി  എഴുതിയതിൽ  എന്താണ് ശരിഅല്ലതത് !!!! കാടടച്ചു  വെടിവേക്കല്ലേ !!!!!ome to the point. Mani may also currupted ..
But Ommenn Chandy........ what your opinion about him....how much he might got from this drama !!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക