Image

മദ്യനയം പ്രായോഗികമായി നടപ്പാക്കണം (ചാരുംമൂട് ജോസ്)

Published on 17 December, 2014
മദ്യനയം പ്രായോഗികമായി നടപ്പാക്കണം (ചാരുംമൂട് ജോസ്)
കേരള സര്‍ക്കാരിന്റെ മദ്യനയം ഒരു പരിധിവരെ കേരളീയ സമൂഹം കൈയ്യടിയോടെ ഏറ്റുവാങ്ങി. ഒട്ടും താമസിയാതെ ബാര്‍ മുതലാളിമാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ കൂപ്പുകുത്തി. ഇപ്പോള്‍ എവിടേയും മദ്യം ഇനി കൂടുതല്‍ ലഭ്യതയ്ക്കുള്ള സാധ്യതകളും ഏറിവരുന്നു. കൈയ്യടി നേടാന്‍ പെട്ടെന്ന് തീരുമാനങ്ങള്‍ വിളംബരം ചെയ്യുന്നതിനു മുമ്പ് പ്രായോഗികതയെപ്പറ്റി ചിന്തിക്കണമായിരുന്നു.

ഘട്ടംഘട്ടമായി ബെവ്‌റേജസ് സ്റ്റോറുകള്‍ നിര്‍ത്താലാക്കുന്നതോടൊപ്പം ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ ശ്രമിക്കണം. ഇനിയും അമാന്തിക്കരുത്. ബാറുകളും ബിവ്‌റേജസ് സ്റ്റോറുകളും ഉച്ചകഴിഞ്ഞ് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. മദ്യത്തിന്റെ അമിത ലഭ്യത; കാന്തം പോലെയുള്ള ആകര്‍ഷണ പ്രേരകമാകുന്നു. മടിയന്മാരായ കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരും ജോലി ചെയ്യാതെ ഇത്തരം കേന്ദ്രങ്ങളിലേക്കോടാന്‍ അവസരങ്ങള്‍ ഒരുക്കരുത്. പുകവലിയെപ്പറ്റിയുള്ള അവബോധം നടത്തിയ സര്‍ക്കാര്‍ പരസ്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു. പുകവലി ഗണ്യമായി കുറഞ്ഞു. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കുട്ടിക്കാലം മുതല്‍ അവബോധം സൃഷ്ടിച്ചാല്‍ മദ്യാസക്തിയും ഗണ്യമായി കുറയ്ക്കാം. മറ്റൊരു സംസ്ഥാനത്തും ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇവിടെ നിയമം നടപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ മടിക്കുന്നു. ജനങ്ങള്‍ക്ക് നിയമത്തേയോ പോലീസിനേയോ തെല്ലും ഭയമില്ലാത്ത അവസ്ഥ കേരളത്തിന്റെ ശാപമാണ്. കാരണം തലപ്പത്തിരിക്കുന്നവര്‍ മുതല്‍ അഴിമതിയും കൈക്കൂലിയും വാങ്ങുന്നു. ഇവിടെ ഏതു കേസും ഒതുക്കിതീര്‍ക്കാം. അഭയ കേസു മുതല്‍ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ വരെ നിശബ്ദരാക്കാന്‍ കരുക്കള്‍ വിദഗ്ധമായി നീക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കഴിയുന്നു. ഒരു സമരം പൊളിക്കാന്‍ അടുത്ത വിവാദം. വിവാദങ്ങള്‍ ഇല്ലാതാകുമ്പോള്‍ ചെറുപ്പക്കാരെ ഇളക്കി വിട്ട് സദാചാരവിരുദ്ധവും നാണക്കേടും നിറഞ്ഞ ചുംബന സമരങ്ങള്‍ നടപ്പാക്കും. എല്ലു വീണുകിട്ടിയ പോലെ മാധ്യമങ്ങള്‍ അത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കും. ഇതില്‍ മുതലെടുക്കുന്ന രാഷ്ട്രീയക്കാര്‍ പുകമറ സൃഷ്ടിച്ച് മുമ്പോട്ടുപോകും. സാമൂഹികവിരുദ്ധര്‍, മാവോയിസ്റ്റുകള്‍, തീവ്രവാദികള്‍, ഗുണ്ടകള്‍ എന്നിവര്‍ക്ക് വിളയാട്ടം നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. പോലീസിനേയും നിയമത്തേയും രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന അവസ്ഥ നീക്കം ചെയ്യുക. ജനങ്ങള്‍ക്ക് പോലീസിലും നിയമപാലകരിലും വിശ്വാസം ലഭിക്കുമെങ്കില്‍ നമ്മുടെ കൊച്ചുകേരളം മറ്റുള്ള സംസ്ഥാനത്തേക്കാള്‍ മുമ്പന്തിയില്‍ ശോഭിക്കും. കേരളത്തില്‍ മാത്രം എന്തുമാകാമെന്ന അവസ്ഥയ്ക്ക് മാറ്റംവരും.

സമരക്കാര്‍ക്കും, ബന്ദും, ഹര്‍ത്താലും നടത്തുന്നവര്‍ക്ക് കൊടുക്കുന്ന പെര്‍മിറ്റുകളില്‍ ശക്തമായ വ്യവസ്ഥകള്‍; സമരം മൂലം വരുന്ന നഷ്ടപരിഹാരങ്ങള്‍ക്കും ഉത്തരവാദിത്വം സമരക്കാരുടേയോ, അതിന്റെ സംഘാടകര്‍ക്കോ ബാധ്യതാപത്രം ഉറപ്പുവരുത്തി മാത്രം സമരക്കാര്‍ക്ക് പെര്‍മിറ്റ് നല്‍കാവൂ.

പൊതുജനങ്ങളെ ബാധിക്കുന്ന സമരങ്ങള്‍ക്ക് അവസരം നിഷേധിക്കുക. സര്‍ക്കാര്‍ ജനസേവനത്തിനായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുക. മദ്യനയവും, ചുംബന സമരവും സാധാരണ ജനജീവിതത്തിന് ഭംഗംവരുത്തിക്കൂടാ. വിഷം കലര്‍ത്തി വിറ്റ് കോടികള്‍ നേടുമ്പോള്‍, അതില്‍ നിന്നുള്ള ഒരംശം ബാറുകാരില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വാങ്ങാതിരിക്കുക. മദ്യലഭ്യത ഘട്ടംഘട്ടമായി നിര്‍ത്തലാക്കുക. കേരളം മുമ്പോട്ടു പോകട്ടെ.
മദ്യനയം പ്രായോഗികമായി നടപ്പാക്കണം (ചാരുംമൂട് ജോസ്)
Join WhatsApp News
വിദ്യാധരൻ 2014-12-18 20:13:34
എഴുത്തുകാരോട് (വയലാർ )

ക്ലബ്ബിൽ ഞാൻ പോരുന്നില്ല നിങ്ങളോടൊപ്പം കള്ള് 
കുപ്പീടെ വക്കെത്തെന്നും ചുണ്ടും വച്ചിരിക്കുവാൻ 
കള്ള് മോന്തുമ്പോൾ നിങ്ങൾ നിരന്നു കിടക്കുമ്പോൾ.
കള്ള് കോപ്പകൾ പക്ഷെ തല്ലി തകർത്തെക്കും ഞാൻ 
കള്ള് മേശയിൽ കേറി നിന്ന് ഞാൻ പ്രഖ്യാപിക്കും 
കവികൾ ശ്രദ്ധിക്കുക സാഹിത്യകാരന്മാരും 
കള്ളിൽ മുങ്ങി ചാകും കണ്ണുകളോടെ നിങ്ങ-
ളാ യജമാനന്മാർക്കായി നിർമ്മാണം നടത്തുന്നു 
എഴുതാനിരിക്കുമീ ഇരിപ്പിൽ തേഞ്ഞിട്ടില്ലേ 
മുഴുവൻ മുഴുവനായി സില്ക്കണി കൈമുട്ടുകൾ 
കണ്ണുകളുയർത്താമോ നിങ്ങൾക്കാ നിറഗ്ലാസ്സിൽ 
നിന്ന് കൈവിരലുകൾ നീല വേണിയിൽ നിന്നും 
ചുമരിൽ, കലണ്ടറിൽ മയങ്ങും മിഴി നട്ട് 
ചുമലത്തിരിക്കുമെൻ സുഹൃത്തുക്കളെ നിങ്ങൾ 
എങ്ങനെ ബന്ധപ്പെട്ടു മാതൃഭാഷയിലുള്ള 
മംഗള മനോഹര പദജാലവുമായി?

(അതെ നിങ്ങളുടെ യ്ജമാനന്മാരാണ് ഞങ്ങൾ വായനക്കാർ 
അത് മനസ്സിലാക്കി നിങ്ങൾ എഴുതുമ്പോൾ എല്ലാം നേരെയാകും )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക