Emalayalee.com - ക്രിസ്‌തുമസ്‌ വരവായി...(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ക്രിസ്‌തുമസ്‌ വരവായി...(പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

namukku chuttum. 16-Dec-2014
namukku chuttum. 16-Dec-2014
Share
കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഒരിക്കലും മായാതെ നില്‌ക്കു ന്ന ഒരു കാലമുണ്ട്‌ ഞാനുള്‍പ്പെടുന്ന പഴയ തലമുറയുടെ മനസ്സില്‍! ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും ഒരേപോലെ കൈകോര്‍ത്ത്‌്‌ പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാള്‍! പോതയും കൈതയും കമ്മൂണിസ്റ്റ്‌ പച്ചയും കാപ്പിയും പൂത്തുലഞ്ഞ്‌ നില്‌ക്കുന്ന കാലം. രാത്രി സുഖമുള്ള കുളിര്‌! പകല്‍ സുഖമുള്ള വെയില്‍!ഇളംകാറ്റ്‌!നീലാകാശം!

ക്രിസ്‌തുമസ്‌ കാലം!

ഡിസംബര്‍ ഒന്നുമുതല്‍ ഉണ്ണിയേശുവിന്റെൂ ജനനം വരെയുള്ള ഇരുപത്തിയഞ്ച്‌ ദിവസ്സങ്ങള്‍. ഇരുപത്തഞ്ചു നോമ്പ്‌ തുടങ്ങുന്നതിന്‌ തലേ ഞായര്‍ പേത്തറത്ത. ആ വാക്കിന്റെ ഉറവിടം നിശ്ചയമില്ല. അന്നാണ്‌ കശാപ്പുകാര്‍ക്ക്‌ ചാകര. ആടുമാടുകളുടെ കഷ്ട്‌ടകാലം!

ഞായറാഴ്‌ച രാവിലെ ആദ്യത്തെ കുര്‍ബ്ബാന കഴിഞ്ഞ്‌ അച്ചന്‍ സമാപനാശീര്‍വാദം കൊടുത്തു തീരുന്നതിന്‌ മുന്‌പേ്‌ ഒരോട്ടമാണ്‌ പ്ലാസ്റ്റിക്‌ സഞ്ചീം കക്ഷത്തില്‍ ഒതുക്കി ഇറച്ചിക്കടയിലേക്ക്‌. തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി വീട്ടില്‍ എത്തിച്ചാല്‍ പിന്നെ ഒരു ആകെയൊരു ബഹളമാണ്‌...വാഴയില വെട്ടി നിലത്തിട്ട്‌ അതിന്മേല്‍ കൊരണ്ടിയിട്ട്‌ ചിരട്ടപ്പുറത്ത്‌ പിച്ചാത്തി ഉറപ്പിച്ച്‌ കുത്തിയിരുന്നുള്ള ഇറച്ചി ഞുറുക്ക്‌. തലേപ്രാവശ്യം പരവന്‍ വന്ന്‌ തേങ്ങ ഇട്ടപ്പോള്‍ പ്രത്യേകം പറഞ്ഞ്‌ പിരിയിച്ച ഇളവന്‍ തേങ്ങ പൂളി കൊത്തിയത്‌ ഒരു പാത്രത്തില്‍. നീളത്തില്‍ കീറിയ പച്ചമുളക്‌, ചെറിയ ഉള്ളി, വറ്റല്‍ മുളക്‌, വറുത്ത മല്ലി, മഞ്ഞള്‍, കറുവാ പട്ട, ഗ്രാമ്പൂ, ജാതിപത്രി തുടങ്ങിയ കൂട്ടിയുള്ള അരപ്പ്‌ അരകല്ലില്‍ അരച്ചെടുക്കുന്നു. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുകുപൊട്ടിച്ച്‌ ഉള്ളിയും മൂത്ത്‌ കഴിയുമ്പോള്‍ അതിലേക്ക്‌ അരപ്പ്‌ ചേര്‍ക്കുന്ന മണം...കറി തിളക്കുമ്പോള്‍ മുതല്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‌ക്കുകന്ന ഇറച്ചികറിയുടെ അനിര്‍വചനീയമായ സുഗന്ധം. ഒന്നും രണ്ടും പിഴിഞ്ഞ തേങ്ങാപ്പാല്‌ അതിലേക്ക്‌ ഒഴിക്കുമ്പോള്‍ അടങ്ങുന്ന തിള. ചാറില്‍ തെളിഞ്ഞ നെയ്യോടുകൂടി കുറുകിക്കിടക്കുന്ന ഇറച്ചിക്കറി കൂട്ടിയുള്ള ഉച്ചയൂണ്‌. കഴിക്കാവുന്നതില്‍ ഇരട്ടി കഴിച്ച്‌ മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലുള്ള നടത്തം. ഊണ്‌ കഴിഞ്ഞ്‌ സുഖമായൊരു ഉറക്കം.

അടുത്ത ഇരുപത്തിയഞ്ച്‌ ദിവസ്സം കടുത്ത നോമ്പാണ്‌. പതിനാല്‌ വയസ്സിന്‌ മുകളിലോട്ടുള്ളവര്‍ നിശ്ചയമായും നോമ്പ്‌ അനുഷ്‌ഠിച്ചിരിക്കണം എന്നതാണ്‌ നാട്ടുനടപ്പ്‌. മാംസവും മത്സ്യവും ഭക്ഷിക്കാന്‍ പാടില്ല.നോമ്പിന്‌ പൂര്‍ണ്ണത നല്‌കാണന്‍ മുട്ടയും പാലും കൂടി വര്‍ജ്ജിക്കുന്നവരുണ്ട്‌. ക്രിസ്‌തുമസ്‌ അടുക്കാറാകുമ്പോഴാണ്‌ ഉത്സാഹം വര്‍ദ്ധിക്കുക. പുല്‌ക്കൂട്‌ കെട്ടണം, ദീപാലങ്കാരങ്ങള്‍ വലിച്ചുകെട്ടണം. വീടും പരിസ്സരവും തോരണം കെട്ടി അലങ്കരിക്കണം, നക്ഷത്രം ഉണ്ടാക്കണം, അത്‌ മുറ്റത്തെ മാവില്‍ ഉയരത്തില്‍ തൂക്കണം, പള്ളിയിലെ പുല്‌ക്കൂട്‌ നിര്‍മ്മാണത്തില്‍ പങ്കുചേരണം....അങ്ങനെ തിരക്കോട്‌ തിരക്ക്‌ തന്നെ. ആ കാലത്ത്‌ ഞങ്ങളുടെ ഗ്രാമത്തില്‍ കരണ്ട്‌ എത്തിയിരുന്നില്ല. അതിനാല്‍ നക്ഷത്രത്തില്‍ മെഴുകുതിരിയാണ്‌ കത്തിച്ചു വക്കുക. അത്‌ മിക്കപ്പോഴും മറിഞ്ഞ്‌ നക്ഷത്രം മുഴുവനോടെ കത്തിപ്പോകുന്നത്‌ പതിവ്‌ സംഭവമായിരുന്നു.

അടയ്‌ക്കാമരം (കവുങ്ങ്‌) വെട്ടിക്കീറിയാണ്‌ പുല്‌ക്കൂടിന്‌ തൂണുകള്‍ ഉണ്ടാക്കുക. ചുറ്റിനും അഴിയിടാന്‍ ഈറക്കമ്പുകള്‍. പുല്‌ക്കൂട്‌ മേയാന്‍ ഈന്തയുടെ ഇലകള്‍. തൂണുകള്‍ ഉറയ്‌ക്കാഞ്ഞതിനാല്‍ പാതിവഴി നിലംപതിച്ചിട്ടുണ്ട്‌ പുല്‌ക്കൂടുകള്‍ പലതവണ.

ഈറ്റ കീറി ഒരേ അളവില്‍ മുറിച്ചെടുത്താണ്‌ നക്ഷത്രം തല്ലിക്കൂട്ടുന്നത്‌. പലനിറത്തിലുള്ള വര്‍ണ്ണക്കടലാസ്‌ മേടിച്ച്‌ നക്ഷത്രത്തില്‍ ഒട്ടിക്കാനുള്ള രൂപത്തിലും ആകൃതിയിലും മുറിക്കും. ഒട്ടിക്കാന്‍ ചോറിന്റെ! പശയാണ്‌ ഉപയോഗിക്കുന്നത്‌. പുല്‌ക്കൂട്ടില്‍ ഒരു ബള്‍ബ്‌ ഉണ്ടാവും. അത്‌ ഓട്ടോമാറ്റിക്ക്‌ ആണെന്ന്‌ വരുത്തിത്തീര്‍ക്കാ ന്‍ വഴിയേ ആള്‍ക്കാര്‌ പോകുമ്പോള്‍ എന്റെ ചേട്ടന്‍ അകത്തിരുന്ന്‌ ബാറ്ററിയില്‍ വയറ്‌ മുട്ടിച്ചോണ്ടിരിക്കും. ആളുകള്‍ പോയിക്കഴിയുമ്പോള്‍ നിറുത്തും.

ക്രിസ്‌തുമസ്സിന്‌ തലേ ആഴ്‌ചയാവും കരോള്‍ പിരിവ്‌ തുടങ്ങുക. അടുത്തടുത്ത വീടുകള്‍ ആകയാല്‍ ഒരു രാത്രികൊണ്ട്‌ ജാതിമത ഭേദമന്യേ മുപ്പതോളം വീടുകള്‍ കയറിയിറങ്ങാം. പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ സാന്തക്ലോസിനെ മുന്‍പില്‍ നിര്‌ത്തി ഈണവും താളവും ശ്രുതിയുമില്ലാത്‌ ശാന്തരാത്രിയും ഗ്ലോറിയയും പുല്‌ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയുമൊക്കെ പാടി തമ്പേറും അടിച്ച്‌ വരുന്ന കരോള്‍ സംഘം അകലേന്ന്‌ വരുമ്പോഴേ കണ്ണും തിരുമ്മി എഴുനേല്‌ക്കും. ഉറക്കപ്പിച്ചോടെ വായ്‌ക്കോട്ടയും വിട്ട്‌ വള്ളിനിക്കറുമിട്ട്‌ വരാന്തയിലെ അരമതിലില്‍ കേറിയിരുന്ന്‌ അവരുടെ തമ്പേറടിച്ചുള്ള പാട്ടും നൃത്തം ചവിട്ടും ആസ്വദിച്ചിരിക്കും. പാട്ടും നൃത്തവും അവസ്സാനിക്കുമ്പോള്‍ അച്ചാച്ചന്‍ തിരുമ്മി തിരുമ്മി പത്ത്‌ രൂപ കൊടുക്കും. അവരുപോയാലും പിന്നെ കിടന്നാല്‍ ഉറക്കം വരില്ല. വര്‍ണ്ണശബളമായ ആ ഘോഷയാത്രയാവും മനസ്സ്‌ നിറയെ. സാന്തക്ലോസായി വന്നത്‌ ആരാവും എന്നോര്‌ത്ത്വ കിടന്നുറങ്ങിപ്പോകും

വിലകൂടിയ ഐറ്റം ഒന്നും ഇല്ലെങ്കിലും മറ്റൊരു ആകര്‍ഷണമാണ്‌ പടക്കങ്ങള്‍. കത്തിക്കുമ്പോഴും പൊട്ടിക്കുമ്പോഴും അപകട സാദ്ധ്യത ഏറെ ഉള്ളതിനാല്‍ അതൊന്നും ഞങ്ങടെ വീട്ടില്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എങ്കിലും അയലോക്കത്തെ വീടുകളില്‍ പൊട്ടുന്നത്‌ കാണാമായിരുന്നു. പ്രധാനമായും ബീഡിപ്പടക്കം, എറിഞ്ഞു കൈയുടെ കുഴ തെറ്റിയാലും പൊട്ടാത്ത കുറെ ഏറുപടക്കം, പൂത്തിരി, കമ്പിത്തിരി, വാണം എന്നിവ. സ്വന്തം വീട്ടില്‍ പൊട്ടിക്കാന്‍ അധികം കിട്ടില്ലായെങ്കിലും അയലോക്കത്തും ദൂരസ്ഥലങ്ങളിലും പൊട്ടിക്കുന്നത്‌ വീട്ടില്‍ നിന്നാല്‍ കാണുകയും കേള്‌ക്കു കയും ചെയ്യാമായിരുന്നു.

ക്രിസ്‌തുമസ്‌ രാത്രി അമ്മച്ചി നേരത്തെ പിടിച്ചു കിടത്തി ഉറക്കും; പാതിരാ കുര്‍ബ്ബാനക്ക്‌ പോകേണ്ടതല്ലേ. പതിനൊന്ന്‌ മണിയാകുമ്പോ എഴുന്നേറ്റ്‌ പല്ലും തേച്ച്‌ പുത്തനുടുപ്പും ധരിച്ച്‌ അമ്മച്ചിയുടെ കൂടെ വല്യഗമയില്‍ അധികം ആര്‍ക്കും ഇല്ലാത്ത ടോര്‍ച്ചും തെളിച്ചുപിടിച്ചാണ്‌ പോക്ക്‌. ഞങ്ങടെ കൂടെ ടോര്‍ച്ചു വെളിച്ചത്തില്‍ വരാന്‍ അയലോക്കത്തെ മൂന്നാല്‌ പേരെങ്കിലും കാണും. അവരേം കൂടി കാണുമ്പോള്‍ എനിക്ക്‌ ഗമ കൂടും. ശാന്തിയുടെയും സമാധാനത്തിന്റെ യും സ്ഥിരം പല്ലവി അച്ചന്‍ പ്രസംഗത്തില്‍ പറയാന്‍ തുടങ്ങുമ്പോഴേ കണ്ണുകള്‍ താനേ അടയാന്‍ തുടങ്ങും. പിന്നെ പ്രസംഗം തീരുന്നത്‌ വരെ പള്ളിഭിത്തിയില്‍ ചാരിയിരുന്ന്‌ ഒരുറക്കം. അപ്പോള്‍ കാണുന്ന സ്വപ്‌നത്തില്‍ വി. കുര്‍ബ്ബാനക്ക്‌ ശേഷം വീട്ടില്‍ ഉണ്ടാക്കാന്‍ പോകുന്ന കള്ളപ്പവും ചാറുനീട്ടി ഉണ്ടാക്കിയ പോത്തിറച്ചിയും അത്‌ അപ്പത്തിന്‌ മേലേ ഒഴിക്കുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ആവിയുമായിരിക്കും.

അങ്ങനെ എത്രയെത്ര ക്രിസ്‌തുമസ്‌ രാവുകള്‍! കരോള്‍ പിരിവുകള്‍! എത്രയെത്ര നക്ഷത്രങ്ങള്‍! പുല്‌ക്കൂ ടുകള്‍! ബീഡിപ്പടക്കങ്ങള്‍! ആഘോഷങ്ങള്‍...എല്ലാം ഓര്‍മ്മകള്‍. അച്ചാച്ചനും അമ്മച്ചിയും യാത്രയായി, മധുരിക്കുന്ന ആ ഓര്‍മ്മകളും പേറി.കൊടിയിറങ്ങിയ പെരുനാള്‍ പറമ്പ്‌ പോലെ മനസ്സ്‌. ശൂന്യം. വെറും ശൂന്യം!ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത ബാല്യത്തിന്റെ വര്‍ണ്ണാഭമായ ഏടുകള്‍ ബാക്കിവച്ച്‌...

പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌
paulchacko@gmail.com
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അന്ധനായ കൊലകേസു പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പ്രസിഡന്റ് ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കി
കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത (വെള്ളാശേരി ജോസഫ്)
ജെയിംസ് കുരീക്കാട്ടിലിന്റെ മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍: പുസ്തക നിരൂപണം-ജയന്ത് കാമിച്ചേരില്‍
പാടുന്നു പാഴ്മുളം തണ്ടു പോലെ! - (അനുഭവക്കുറിപ്പുകള്‍- 52- ജയന്‍ വര്‍ഗീസ്)
കസേര'യിലിരുന്ന് മരിക്കണമെന്നാ ആഗ്രഹം!(അഭി: കാര്‍(അഭി: കാര്‍ട്ടൂണ്‍))
ചിക്കാഗോ താടിക്ക് മാത്രമല്ല, ഈ മലയാളത്താടിക്കും ചന്തമേറെ... (ശ്രീനി)
ഹൃദയത്തിലുള്ളതെല്ലാം ഒന്നൊഴിയാതെ (കല്യാണി ശ്രീകുമാര്‍)
വിശപ്പ്(കവിത : സുബൈര്‍ തഖ്ദീസ്)
ഉള്ളിരാഷ്ട്രീയം പൊള്ളും, രുചിയുടെ കലവറ കണ്ണീരോടെ കാലിയാകും (ശ്രീനി)
എന്റെ ബാല്യം (കവിത: രേഖാ ഷാജി)
ചര്‍ച്ച് ആക്ട് കാട്ടി വിരട്ടാന്‍ നോക്കുന്നവര്‍ ഭരണഘടന പഠിക്കാത്തവര്‍: ലെയ്റ്റി കൗണ്‍സില്‍
നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീ (മോന്‍സി കൊടുമണ്‍)
കത്തോലിക്കാ സമൂഹത്തില്‍ സാഹോദര സ്‌നേഹം കുറഞ്ഞു: ബിഷപ്പ് ജോര്‍ജ് വലിയമറ്റം
പ്രേക്ഷക പുരസ്കാരത്തിന് പതിനെട്ട് വയസ്സ്; ദൃശ്യവിരുന്നൊരുക്കാന്‍ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം
മരണവീട്ടിലെ ജീവിതക്കാഴ്ചകളുമായി 'ദ ഫ്യൂണറല്‍'
ദി വാനിഷിങ് (THE VANISHING,1988) -ലോക സിനിമകള്‍
കരിഞ്ഞ് പോവുന്ന പെണ്‍ജീവിതങ്ങള്‍ (മിനി വിശ്വനാഥന്‍)
ഭീകരപ്രവര്‍ത്തനം നടത്തിയ ബംഗ്ലാദേശിയുടെ കുടുംബം നാടുകടത്തല്‍ ഭീഷണിയില്‍
നവ്യാനുഭവമായി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയ എക്യുമെനിക്കല്‍ മീറ്റ് (ശ്രീനി)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM