Image

ഇന്ദ്രീയങ്ങള്‍: അക്ഷരങ്ങള്‍ (കവിത:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 16 December, 2014
ഇന്ദ്രീയങ്ങള്‍: അക്ഷരങ്ങള്‍ (കവിത:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
വചനവര്‍ണ്ണം.
വാചകഗന്ധം.
വാചനരുചി.
ആശയസ്‌പര്‍ശം.
മഷിമുക്കുശ്രവണം.

കന്നിക്കടലാസ്സുസുഷിരം:
തലച്ചോറില്‍,
ജീവഞരമ്പില്‍,
ഊറുന്നസങ്കീര്‍ണ്ണത
കോശസംവാദ
വിജ്ഞാനപോഷം.
അറ്റമില്ലാ
ത്തുടര്‍ക്കഥാ
യിന്ദ്രീയജ്ജാള്യത.

ഇരുളും വാതിലടപ്പില്‍
മഴയുള്ള രാത്രിയില്‍
കൊടുങ്കാറ്റു വീശും
ശീല്‌ക്കാര സത്വം
സര്‍ഗ്ഗവാജീകരണ
സത്യസത്തയാകും.
ഇന്ദ്രീയങ്ങള്‍: അക്ഷരങ്ങള്‍ (കവിത:പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക