Image

ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ ഓഹരികച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍!

പി.പി.ചെറിയാന്‍ Published on 15 December, 2014
ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ ഓഹരികച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍!
ന്യൂയോര്‍ക്ക് : ഓഹരി കച്ചവടത്തില്‍ പല വമ്പന്മാരും കട പുഴകി വീഴുകയും, നഷ്ടം സഹിക്കാനാകാതെ നിരവധിപേര്‍ ആത്മഹത്യ ചെയ്യുകയും, മറ്റു ചിലര്‍ മാനസിക രോഗങ്ങള്‍ക്ക് അടിമയാകുകയും ചെയ്ത സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, മന്‍ഹാട്ടന്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി പതിനേഴുക്കാരനായ മൊഹമ്മദ് ഇസ്ലാമിന്റെ അനുഭവം ഇതില്‍ നിന്നും തികച്ചും ഭിന്നമാണ്.

ഇന്ത്യയിലെ ബംഗാളില്‍ നിന്നു കുടിയേറിയ മാതാപിതാക്കളുടെ ഈ മകന്‍ 9 വയസ്സുമുതല്‍ ആരംഭിച്ചതാണ് ഓഹരി കച്ചവടം. പെനി സ്റ്റോക്കുകളായിരുന്നു മുഹമ്മദ് വാങ്ങിയിരുന്നത്. ആദ്യം ഈ കച്ചവടത്തില്‍ അല്പം നഷ്ടം സംഭവിച്ചതിനാല്‍ ട്യൂട്ടറിങ്ങ്  നടത്തിയാണ് ഓഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയത്. ആധുനിക സാമ്പത്തികശാസ്ത്രത്തെ കുറിച്ച് വായിച്ചു മനസ്സിലാക്കുന്നതിനിടെ അമേരിക്കിയിലെ നൂറ്റി എട്ടാമത്തെ ധനികനെന്നറിയപ്പെടുന്ന കണക്ക്റ്റികട്ടില്‍ നിന്നുള്ള പോള്‍ റ്റിയൂഡര്‍ ജോണ്‍സില്‍ നിന്നാണ് കച്ചവടത്തിനുള്ള ആവേശം ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു.

ഓഹരി കച്ചവടത്തിലെന്നപോലെ പഠിപ്പിലും മുഹമ്മദ് സമര്‍ത്ഥനാണ്. അടുത്തഹാളില്‍ കോളേജ് ചേര്‍ന്ന് പഠനം തുടരണമെന്നും, പതിനെട്ടു വയസ്സാകുമ്പോള്‍ ബ്രോക്കര്‍ ഡീലര്‍ ലൈസെന്‍സ് നേടിയതിനുശേഷം ഓഹരി കച്ചവടത്തിലൂടെ ഒരു ബില്യനയര്‍ ആകണമെന്നുമാണ് മൊഹമ്മദിന്റെ ആഗ്രഹം. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റയ്‌വ്‌സെന്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്തിയാണ് മൊഹമ്മദ് ഇസ്ലം.


ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ ഓഹരികച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍!
Join WhatsApp News
Sad Supporter 2014-12-16 22:02:30
Unfortunately these are well designed and pre-planned work by some crooked media to make damage to Muslims. They would never praise a Muslim kid for any achievement if it were real. They expected a lot more kids invest money with help from parents in this dump market nd lose. It was nice the young man came out and told the true story.
Stock Guru 2014-12-16 14:35:02
This news item was published by major news media by mistake and has been retracted.
വായനക്കാരൻ 2014-12-16 14:59:27
മിടുക്കൻ. രാജാറാമിനെപ്പോലെയും രജാത് ഗുപ്തയെപ്പോലെയും വാൾസ്ട്രീറ്റിൽ വിജയിക്കാനുള്ള യോഗ്യതയുണ്ട്; കള്ളത്തരം. 

In an exclusive interview with Mr. Islam and his friend Damir Tulemaganbetov, who also featured heavily in the New York story, the baby-faced boys who dress in suits with tie clips came clean. Swept up in a tide of media adulation, they made the whole thing up.

Speaking at the offices of their newly hired crisis pr firm, 5WPR, and handled by a phalanx of four, including the lawyer Ed Mermelstein of RheemBell & Mermelstein, Mr. Islam told a story that will be familiar to just about any 12th grader—a fib turns into a lie turns into a rumor turns into a bunch of mainstream media stories and invitations to appear on CNBC.

Anthappan 2014-12-16 19:16:55

fter getting an advanced look at Pressler's piece, theNew York Post put the improbable story on its Sunday front page. By Monday morning, Islam's story was one of the hottest on Facebook.

Then it fell apart. In an interview with the New York Observer published Monday night, Islam admitted that he fabricated the whole story and has never actually made a return on any investment. "So it's total fiction?" asked the Observer. "Yes," Islam said. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക