Image

മസ്റ്റ് വാച്ച്- കാണാന്‍ മറക്കരുത് ഈ ചിത്രങ്ങള്‍ (ആശ.എസ്.പണിക്കര്‍)

ആശ.എസ്.പണിക്കര്‍ Published on 12 December, 2014
 മസ്റ്റ് വാച്ച്- കാണാന്‍ മറക്കരുത് ഈ ചിത്രങ്ങള്‍ (ആശ.എസ്.പണിക്കര്‍)
സിനിമയെന്നത് ദൃശ്യകലയാണ്.  നൂറു കണക്കിനു സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഓരോ ചലച്ചിത്ര മേളയിലും  നല്ല സിനികള്‍ പ്രക്ഷകര്‍ തിരിച്ചറിയുന്നത് അതിലെ സര്‍ഗാത്മകതയിലൂടെയാണ്. കാഴ്ചയിലും സാങ്കേതികതയിലും അവതരണ ശൈലയിലും വ്യത്യസ്തതയും  മികവും പുലര്‍ത്തുന്ന മികച്ച സിനിമകളുടെ പൂക്കാലമാണ് ഇനിയുള്ള ഏഴു ദിനരാത്രങ്ങളില്‍  അനന്തപുരിക്ക് സ്വന്തമാകുന്നത്
ലോക സിനിമ, മത്സര വിഭാഗം, ഇന്‍ഡ്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ, ഫ്രഞ്ച്-ചൈനീസ് പാക്കേജുകള്‍ , റിട്രോസ്‌പെക്ടീവ് വിഭാഗം, കണ്ടമ്പറരി വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി   140  ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മേളയിലും പ്രേക്ഷകനെ കാത്തിരിക്കുന്നത്  പ്രതിഭകളുടെ കരവിരുതില്‍ തീര്‍ത്ത മികച്ച ചലച്ചിത്രശിപ്പങ്ങളാണ്. കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രമായ  ' വണ്‍ ഓണ്‍ വണ്‍'  എന്ന സിനിമയും  മേളയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ്. തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ത്തിരക്ക് സൃഷ്ടിക്കാന്‍ പോന്ന വിധത്തിലുളള നിരവധി സിനിമകളാണ് മേളയിലുള്ളത്.  സിനിമയെ കുറിച്ചുള്ള പതിവ് ചിന്തകളും പ്രതീക്ഷകളും മിറകടന്ന് ലോകസിനിമയുടെ പരിച്ഛേദങ്ങളെ അടുത്തറിയാനുള്ള മികച്ച അവസരം കൂടിയാവുകയാണ് പത്തൊന്‍പതാമത് ചലച്ചിത്ര മേള.

 1. 'ഏജ് ഓഫ് പാനിക്
എഴുത്തുകാരി എന്നനിലയില്‍ പ്രശസ്തയായ ജസ്റ്റിന്‍ ടെര്‍ട്ടിന്റെ ആദ്യ സിനിമയാണ് 'ഏജ് ഓഫ് പാനിക്'. പാരീസ് തെരുവുകളില്‍ ചിത്രീകരിച്ച ഈ സിനിമ പത്രപ്രവര്‍ത്തകയായ ലുട്ടീഷ്യയുടെ ജീവിത സംഘര്‍ഷങ്ങളാണ് അനാവരണം ചെയ്യുന്നത്. ഫ്രാന്‍സിന്റെ ബ്രഹത്തായ രാഷ്ട്രീയാന്തരീക്ഷവും സ്തൂലമായ സാമൂഹിക പ്രശ്‌നങ്ങളും നര്‍മത്തിന്റെ മേമ്പൊടിയില്‍ ചിത്രീകരിക്കുന്നു. ഗഹനമായ ഒരു ഇതിവൃത്തത്തെ പുതു ചിന്തയോടെ സമീപിച്ചിരിക്കുകയാണ് സംവിധായിക. കാന്‍സ്, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2. 'ദി നണ്‍'
1760 കളിലെ ഫ്രാന്‍സിലെ കന്യാസ്ത്രീ മഠങ്ങളിലെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ തുറന്നുകാട്ടുകയാണ് 'ദി നണ്‍' എന്ന സിനിമയിലൂടെ ഗുല്യാമെ നക്ലൊസ്. ഡിഡെറോട്ടിന്റെ നോവലിനെ അവലംബിച്ച് ചിത്രീകരിച്ച സിനിമ അടിച്ചേല്‍പ്പിക്കപ്പെടുന്ന മതമൂല്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ കഥപറയുന്നു.  ബര്‍ലിന്‍, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

3. ദി പ്രസിഡന്റ്
മാഹ്‌സല്‍ മക്മല്‍ബഫിന്റെ ഈ സിനിമ ദരിദ്രജനതയുടെ മുകളില്‍ ചവിട്ടി നിന്നു കൊണ്‍് അധികാരത്തിന്റെ തേര്‍വാഴ്ച നടത്തുന്ന ഒരു ഏകാധിപതിയുടെ കഥ പറയുന്ന ചിത്രമാണ്. രാഷ്ട്രീയത്തിന്റെ എല്ലാ തീക്ഷണതയും സങ്കീര്‍ണമായ സാഹചര്യങ്ങളും ഈ സിനിമയിലൂടെ സംവിധായകന്‍ ചിത്രീകരിക്കുന്നു.
തന്റെ കാല്‍ക്കീഴിലാക്കി അടക്കി ഭരിച്ചിരുന്ന ജനതയെ മുഖാമുഖം കാണേണ്ടി വരുന്ന ഏകാധിപതി. ജനങ്ങളുടെ നികുതിപ്പണം കൊണ്‍് ആഡംബരജീവിതം നയിച്ച  ഭരണാധികാരി. ഒരു ദിവസം രാഷ്ട്രീയ അട്ടിമറിയിലൂടെ ഭരണം നഷ്ടപ്പെട്ട ഇയാള്‍ക്ക് സ്വന്തം രാജ്യത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ജനങ്ങളെ അഭിമുഖീകരിക്കേണ്‍തായി വരുന്നു. നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആത്മസംഘര്‍ഷം നേരിടേണ്ടി വരുന്ന നായകന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്‍് സമ്പന്നമാണ്.

4. നോര്‍തെ, ദി എന്‍ഡ് ഓഫ് ഹിസ്റ്ററി
ലാവ് ഡിയോ സംവിധാനം ചെയ്ത  ഈ ഫിലിപ്പൈന്‍സ് ചിത്രം കുറ്റകൃത്യങ്ങളും അവ മറച്ചു വയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളും കുറ്റം ചുമത്തപ്പെടുന്നവന്റെ ജീവിതത്തിലെ യാതനകളും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ്. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന രാജ്യവും പരാജയപ്പെട്ട വിപ്‌ളവവും അതിന്റെ ഭൂതകാലവും ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റുന്ന കാഴ്ചകളാണിതില്‍ പറയുന്നത്.

5. ഗുഡ്  ബൈ ടു ലാംഗ്വേജ് 
ഗൊദാര്‍ദ്ദിന്റെ പുതിയ ചിത്രമായ ഗുഡാബൈ ടു ലാംഗ്വേജ്  ലളിതമായ കഥയിലൂടെ പ്രതീകങ്ങളും സങ്കീര്‍ണ്മായ ആഖ്യാനരീതികളും സാങ്കേതിക മികവുമെല്ലാം ഒരു പോലെ സമന്വയിക്കുന്നചിത്രമാണ്. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണിത്. കാന്‍ ചലച്ചിത്ര മേളയില്‍ ജൂറി പ്രൈസ് നേടിയിരുന്നു. മ്യൂണിക്, ലണ്‍ന്‍, വാന്‍കോവര്‍, ടെറന്റോ, ന്യൂസിനാന്‍ഡ് മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്‍്.
റിവൈവര്‍ ദക്ഷിണ കൊറിയന്‍ സംവിധായകനായ ഇം കാന്‍ ട്വീക്ക് സംവിധാനം ചെയ്ത ഈ ചിത്രം കുടുംബബന്ധങ്ങളുടെ തീവ്രതയും അതിലെ നാടകീയതകളും  വ്യക്തമാക്കുന്ന സിനിമയാണ്. ടെറന്റോ, വെനീസ്, തുടങ്ങി നിരവധി ഗാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്.

6. തിംബക്തു  
 അബ്ദര്‍ റെഹ്മാനെ സംവിധാനം ചെയ്ത ഈ സിനിമ മതശാസനകള്‍ക്ക് വിധേയ.പ്പെടേണ്ടി വരുന്ന ജിവിതങ്ങളെ വരുച്ചു കാട്ടുന്നതിനൊപ്പം സമകാലിക സാമൂഹിക പശ്ചാത്തലങ്ങളുടെ  നേര്‍ചിത്രമാണ്. അതിസങ്കീര്‍ണമായ സാമൂഹ്യജീവിതത്തെ ലളിതമായ  ആഖ്യാനശൈലി കൊണ്ട്  ചിത്രീകരിച്ച സിനിമ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. കാന്‍, ടൊറന്റോ ഫിലിം മേളകളില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ചിത്രവുമാണിത്.

7. ലെവിയാതന്‍
റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ സിയ ഗില്‍സ്‌തെവിന്റെ വെലിയാതന്‍ രാജ്യാന്തര മേളകളില്‍ ചര്‍ച്ച ചെയ്‌പ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സിനിമയാണ്. റഷ്യന്‍ സാമൂഹിക പശ്ചാത്തലത്തിലൂടെയാണ് കഥ വികസിക്കുന്നത്.  എന്നാല്‍ ലോകത്താകമാനം ഈ ചിത്രത്തിലെ പ്രമേയത്തിനു പ്രസക്തിയുണ്ട്ണ്‍്.
കാന്‍ മേളയ്ക്ക് മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടിയ ഈ ചിത്രം മ്യൂണിക്, സാവോപോളോ, ലണ്‍ന്‍, അബുദാബി മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്‍്. ഗോവയില്‍ നടന്ന  രാജ്യാന്തര ചലച്ചിത്ര മേളയിലും പുരസ്‌കാരം നേടിയ ചിത്രമാണിത്.

8. ദി പോസ്റ്റ് മാന്‍സ് വൈറ്റ് നൈറ്റ്‌സ്
ആന്ദ്രേ കൊഞ്ചിലോവ്‌സ്‌കിയുടെ ഈ ചിത്രം റഷ്യന്‍ ഗ്രാമീണ ജീവിതത്തെ അടുത്തറിയുന്നതിനു പര്യാപ്തമാണ്. പുറംലോകവുമായി ബന്ധമില്ലാത്ത സ്വാശ്രയത്വം നേടി ജീവിക്കുന്ന മനുഷ്യരുടെ കഥയാണിത്. പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധിയായി വരുന്ന ഒരു പോസ്റ്റ്മാനാണ് അവര്‍ക്ക് പുറംലോകവുമായുള്ള ഏകബന്ധം. വെനീസ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണിത്.

9. ക്‌ളൗഡ്‌സ് ഓഫ് സില്‍സ് മരിയ
ഒലിവര്‍ അസായസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ സിനിമ പ്രതീക്ഷാനിര്‍ഭരമായ ഒരു ജീവിതത്തിലേക്കുള്ള  മനുഷ്യന്റെ  മനസിനെ അനാവരണം ചെയ്യുന്നു. കാന്‍, മ്യൂണിക്, ഹവായ്, ടൊറന്റോ, വാന്‍കൂവര്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ സിനിഫിലെ സൊസൈറ്റി അവാര്‍ഡ് നേടിയ ചിത്രമാണിത്.

10 ഓവര്‍ യുവര്‍ ഡെഡ്‌ബോഡി  
 തകാഷി മികെ  സംവിധാനം ചെയ്ത ഈ ജാപ്പനീസ് ചിത്രം നാടകവും ജീവിതവും ഇടകലര്‍ന്നുള്ള വിഭ്രാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. തകാഷി മികയെന്ന സംവിധായകന്റെ പ്രതിഭയുടെ  എല്ലാ അടയാളങ്ങളും പതിഞ്ഞിട്ടുള്ള ചിത്രമാണിത്. ടൊറന്റോ, ബൂസാന്‍ തുടങ്ങി ഒട്ടേറെ രാജ്യാന്തര മേളകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണിത്.
 മസ്റ്റ് വാച്ച്- കാണാന്‍ മറക്കരുത് ഈ ചിത്രങ്ങള്‍ (ആശ.എസ്.പണിക്കര്‍)
Age of Panic.
 മസ്റ്റ് വാച്ച്- കാണാന്‍ മറക്കരുത് ഈ ചിത്രങ്ങള്‍ (ആശ.എസ്.പണിക്കര്‍)
The Nun
 മസ്റ്റ് വാച്ച്- കാണാന്‍ മറക്കരുത് ഈ ചിത്രങ്ങള്‍ (ആശ.എസ്.പണിക്കര്‍)
Notrtha the end of history.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക