Image

അക്രമരഹിതമായ മാവോയിസം വേണം: സുരേഷ്‌ ഗോപി

Published on 10 December, 2014
അക്രമരഹിതമായ മാവോയിസം വേണം: സുരേഷ്‌ ഗോപി
തൊടുപുഴ: മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അക്രമരഹിതമായ മാവോയിസം അഭികാമ്യമാണ്‌. യഥാര്‍ഥ കമ്യൂണിസത്തിന്റെ തുടക്കം അവിടെനിന്നാണെന്നും നടന്‍ സുരേഷ്‌ ഗോപി പറഞ്ഞു. മുട്ടം ഷാന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂളില്‍ മനുഷ്യാവകാശദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുരേഷ്‌ ഗോപി.

മനുഷ്യന്റെ വേദനയറിഞ്ഞ്‌ അതിനെ അകറ്റുന്നതിനുള്ള ഏറ്റവും നല്ല സമരമാര്‍ഗം മാവോയിസം. കൊല്ലും കൊലയും ഇല്ലാത്ത അക്രമരഹിതമായ മാവോയിസ്‌റ്റ്‌ സമ്പ്രദായം നമുക്ക്‌ ആവശ്യമാണ്‌. സ്വാതന്ത്ര്യസമരത്തിനു ശേഷം നാം വലിയ ജനകീയ പോരാട്ടങ്ങള്‍ കണ്ടിട്ടില്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ അവസാനത്തെ ചങ്കുപൊട്ടിയുള്ള നിലവിളിയാണ്‌ ആദിവാസികളുടെ നില്‍പ്പുസമരം. നമ്മുടെ ഭൂമി ഈ മണ്ണില്‍ ജനിച്ചുവീഴുന്ന എല്ലാവര്‍ക്കുമുള്ളതാണെന്നും സുരേഷ്‌ ഗോപി പറഞ്ഞു.
അക്രമരഹിതമായ മാവോയിസം വേണം: സുരേഷ്‌ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക