Image

വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 09 December, 2014
വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഇന്ത്യയുടെ രണ്ടാമത്തെ വിശുദ്ധന്‍ കോട്ടയത്തെ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‌ വടക്കേ അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമായി അഞ്ഞൂറോളം 'സ്വന്തക്കാര്‍'.180 വര്‍ഷം മുന്‍പ്‌ മാന്നാനം കുന്നില്‍ 50 ഏക്കര്‍ സ്ഥലം ദാനം ചെയ്‌ത്‌, അദ്ദേഹം സ്ഥാപിച്ച കര്‍മ്മലീത്ത സഭയെ ഒരു ആഗോള ശക്തിയായി വളര്‍ത്തുന്നതിന്‌ അടിത്തറയിട്ട തയ്യില്‍ കുടുംബാംഗങ്ങളാണ്‌ അവരില്‍ പ്രമുഖം. ഒപ്പം 28 ഏക്കര്‍ സമര്‍പ്പിച്ച മാന്നാനം കളമ്പുകാട്ട്‌ നായര്‍ കുടുംബക്കാരുമുണ്ട്‌ ഏറ്റവും കുറഞ്ഞത്‌ 25 പേര്‍. ഇന്ത്യയുടെ അഭിമാനമായ അഗ്നി, പൃഥ്വി മിസൈലുകള്‍ രൂപകല്‌പന ചെയ്‌തവരില്‍ ഉള്‍പ്പെടുന്ന അനില്‍ കുമാര്‍ പിള്ളയാണ്‌ ഒരാള്‍.

കൈനകരിയിലെ ചാവറ എന്ന ഇടത്തരം കാര്‍ഷക കുടുംബത്തിലാണ്‌ വിശുദ്ധന്‍ ജനിച്ചത്‌. കര്‍മ്മലീത്താ സഭയുടെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചതു വഴി കോട്ടയം പ്രാന്തത്തിലുള്ള മാന്നാനവുമായി ബന്ധപ്പെട്ടു. എറണാകുളം ജില്ലയിലെ കൂനമ്മാവിലാണ്‌ കബറടങ്ങിയതെങ്കിലും ഭൗതിക ശരീരം മാന്നാനത്തേക്ക്‌ മാറ്റി സ്ഥാപിച്ചു. അങ്ങനെ തയ്യില്‍ കുടുംബത്തിന്റെ ഒരു വിളിപ്പാടകലെ അന്ത്യവിശ്രമത്തിനെത്തി. മാന്നാനത്തെ തയ്യില്‍.തുരുത്തുമാലി, പെരുമാലി, പൊടിപാറ, കുടുംബങ്ങളില്‍ നിന്നും ചാവറ കുടുംബങ്ങളില്‍ നിന്നുമാണ്‌ ഇന്ത്യക്കു പുറത്ത്‌ അഞ്ഞൂറോളം പേര്‍ അച്ചന്‌ സ്‌തുതി പാടുന്നത്‌.

തയ്യില്‍ എന്നു കേട്ടാല്‍ തയ്യില്‍ ജേക്കമ്പ്‌ സോണി ജോര്‍ജ്ജ്‌ എന്ന പത്മഭൂഷന്‍ റ്റി.ജെ. എസ്‌. ജോര്‍ജ്ജ്‌ ആണ്‌ മലയാളി മനസ്സില്‍ ഓടിയെത്തുക. പത്രപ്രവര്‍ത്തകന്‍ എഴുത്തുകാരന്‍ പൊളിറ്റിക്കല്‍ കമന്റേറ്റര്‍ എന്നിങ്ങനെ പ്രശസ്‌തനായ അദ്ദേഹം ഹോങ്കോങ്ങില്‍ തുടങ്ങിയ 'ഏഷ്യവിക്ക'വാര്‍ത്താവാരിക ഒടുവില്‍ ടൈം മാഗസിന്‍ ഏറ്റെടുക്കുകയുണ്ടായി. മകന്‍ ജിത്‌ തയ്യില്‍ 'നാക്രോപോലീസ്‌' എന്ന നോവലിലൂടെ ബുക്കര്‍ പ്രൈസ്‌ നോമിനേഷന്‍ നേടി. അനന്തരവന്‍ രാജ്‌ മത്തായി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ എന്‍.ബി.സി. ടെലിവിഷന്‍ വാര്‍ത്താവതാരകന്‍ ആണ.്‌ 5 എമ്മി അവാഡുകള്‍ നേടിയിട്ടുണ്ട്‌.

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ ജനിച്ച്‌ ലോകം ചുറ്റിയ ശേഷം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ 86-കാരനായ തയ്യില്‍ ജോര്‍ജ്ജിനും മാന്നാനത്തെ തയ്യില്‍ കുടുംബവുമായി ഒരു ബന്ധവുമില്ല. പക്ഷേ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജിന്‌ ന്യൂയോര്‍ക്കില്‍ ഒരു അനുയായി ഉണ്ട്‌ - മാന്നാനംകാരനായ ജോസ്‌ തയ്യില്‍ (64). 35 വര്‍ഷം മുമ്പ്‌ അമേരിക്കയിലേക്കു കുടിയേറിയ ജോസ്‌ അവിടെ 'കൈരളി' എന്ന പത്രം നടത്തുന്നു. ഒരിക്കലും മുടങ്ങിയിട്ടില്ലാത്ത ഈപ്രതിവാര പത്രത്തിന്റെ ഏറ്റവും പുതിയ ലക്കം ഡിസംബര്‍ 7 ന്‌ പുറത്തിറങ്ങി. സൗജന്യമായാണ്‌ വിതരണം. പരസ്യങ്ങളാണ്‌ പ്രധാന വരുമാനം. മലയാളികള്‍ ഒത്തുകൂടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിതരണം. സൗജന്യപത്രം എന്നത.്‌ ഒരാഗോളപ്രതിഭാസമാണ.്‌

ചാവറ കുര്യക്കോസ്‌ ഏലിയാസച്ചനും തോമസ്‌ പാലയ്‌ക്കല്‍ അച്ചനും, തോമസ്‌ പോരുകര അച്ചനും കൂടി 180 വര്‍ഷം മുന്‍പ്‌ മാന്നാനം തയ്യില്‍ കുര്യന്‍ തരകനും, അനുജന്‍ കൊച്ചു പോത്തന്‍ മാപ്പിളയും ചേര്‍ന്നാണ്‌ 142 ഏക്കര്‍ സ്ഥലം ദാനം ചെയ്‌തത്‌ - 50 ഏക്കര്‍ മലയും 92 ഏക്കര്‍ വയലും മലമുകളില്‍ 1831 മെയ്‌ 11ന്‌ സ്ഥാപിച്ച സെന്റ്‌ ജോസഫ്‌ ആശ്രമത്തില്‍ നിന്നാണ്‌ സി.എം.ഐ. സഭ ഉടലെടുത്തത്‌. കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കൂലേറ്റ്‌ എന്ന സി.എം.ഐ. സഭയില്‍ 3000 പേരും 1866-ല്‍ അവര്‍ തന്നെ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദി മദര്‍ ഓഫ്‌ കാര്‍മ്മല്‍ (സി.എം.സി.) എന്ന കന്യാസ്‌ത്രീ സമൂഹത്തില്‍ 6500 പേരുമുണ്ട്‌.

തയ്യില്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ മാന്നാനത്തു നിന്ന്‌ മാഞ്ഞൂര്‍, കുറുപ്പുന്തറ,എറണാകുളം, ആലപ്പുഴ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു. അവരില്‍ വൈദികരും കന്യാസ്‌ത്രീകളും, ഡോക്‌ടര്‍മാരും, നേഴ്‌സുമാരും എഞ്ചിനിയര്‍മാരും അഭിഭാഷകരും ഫാര്‍മസിസ്റ്റുകളും സോഷ്യല്‍ വര്‍ക്കര്‍മാരും എല്ലാം ഉള്‍പ്പെടുന്നു ലോകോളേജ്‌ പ്രിന്‍സിപ്പലായിരുന്ന ഫിലിപ്പ്‌ തയ്യിലും എഴുത്തുകാരി ആനി തയ്യിലും കൊച്ചിയില്‍ കാര്‍ഡിയോളജിസ്റ്റായ ജോര്‍ജ്ജ്‌ തയ്യിലും ഇക്കൂടെ വരും.

ന്യൂയോര്‍ക്കിലെ ജോസ്‌ തയ്യിലിന്റെ അനുജന്‍ മാന്നാനം തയ്യില്‍ ലൂക്കോസ്‌ ഫിലിപ്പ്‌ ചാവറയച്ചന്റെ സാമൂഹ്യ സേവന പാത പിന്തുടരുന്ന ആളാണ്‌. മാന്നാനം ഉള്‍പ്പെടുന്ന ആര്‍പ്പുക്കര പഞ്ചായത്ത്‌ 7-ാം വാര്‍ഡില്‍ രണ്ടാം തവണയാണ്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്‌. 7-ാം വാര്‍ഡിലും പഞ്ചായത്തിലുടനീളവും അവശരും ആര്‍ത്തരും ആലംബഹീനരുമായ ജനങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആള്‍. അതിരാവിലെ അദ്ദേഹത്തിന്റെ തറവാട്ടില്‍ കീഴാള വര്‍ഗ്ഗത്തില്‍(വേട്ടോര്‍) പെട്ട രണ്ടുപേരെക്കണ്ടു- തങ്കമ്മ (70) അനുജത്തി ശാന്ത(67). പതിവുപേലെ സഹായം തേടിവന്നതാണ്‌. അക്കൂട്ടരുടെ 20 കുടുംബങ്ങള്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നതായി ലൂക്കോച്ചന്‍ ഓര്‍മ്മിക്കുന്നു. ഇപ്പോള്‍ നാലു കുടുംബങ്ങളെ അവശേഷിക്കുന്നുള്ളു.

തയ്യില്‍ ലൂക്കോസിന്റെ അയല്‍ക്കാരനെങ്കിലും അതിരമ്പുഴ പഞ്ചായത്തില്‍ പെട്ട പഴമയിലും പാരമ്പര്യത്തിലും ആഢ്യത്വത്തിലും തത്തുല്യമായ ഒരു നായര്‍ തറവാട്‌ ഉണ്ട്‌ - കളമ്പുകാട്ട്‌. 360 വര്‍ഷം പഴക്കമുള്ള അറയും നിരയും ഉള്ള ആ വീടിന്റെ ഇന്നത്തെ ഉടമ അനില്‍ കുമാര്‍ പിള്ള ആണ്‌. അന്തരിച്ച വില്ലേജ്‌ ആഫീസര്‍ പി.ജി. രാഘവന്‍ പിള്ളയുടെയും ഗൗരിയമ്മയുടെയും ഏക മകന്‍. ഗൈഡഡ്‌ മിസൈല്‍ ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള ഒരു ശാസ്‌ത്രജ്ഞനാണ്‌. ഹൈദ്രബാദിലെ ഡിഫന്‍സ്‌ റിസേര്‍ച്ച്‌ & ഡെവലപ്പ്‌മെന്റ്‌ ലാബില്‍ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദ്ദുള്‍ കലാമിനൊപ്പം സേവനം ചെയ്‌ത അനിലിനെ കലാം തന്നെ പൂനയില്‍ എം.ടെക്കിന്‌ വിട്ടു. ഒടുവില്‍ കമ്പ്യൂട്ടര്‍ സിസ്റ്റംസ്‌ മാനേജ്‌മെന്റില്‍ ഡോക്‌ടറേറ്റും നേടി. വിപ്രോയില്‍ 10 വര്‍ഷം സേവനം ചെയ്യുമ്പോള്‍ മിത്‌സുബിഷി പോലുള്ള ജപ്പാന്‍ കമ്പനികളായിരുന്നു ക്ലയന്റസ്‌. ജപ്പാനില്‍ പോയി ബുള്ളറ്റ്‌ ട്രെയിനില്‍ സഞ്ചരിച്ചു ഈ ട്രെയിനുകള്‍ ഇന്ത്യയില്‍ വരുന്നതില്‍ അവേശം പൂണ്ടിരിക്കുകയാണ്‌ 53 എത്തിയ അനില്‍.

കളം എഴുതി പാട്ടുപാടുന്ന കളമ്പാട്ടില്‍ നിന്നാണ്‌ കളമ്പുകാട്‌ എന്ന കുടുംബപേര്‌ ഉണ്ടായത്‌. തറവാട്ടില്‍ അനിലിന്റെ നേതൃത്വത്തില്‍
ഗന്ധര്‍വന്‍ പാട്ട്‌ എന്ന കളം പാട്ട്‌ ഇന്നും തുടരുന്നു. ചേര്‍ത്തല നിന്നാണ്‌ കുടംകൊട്ടി വില്ലടിച്ച്‌ പാട്ടു പാടുന്ന പാണന്മാരെ കൊണ്ടു വരിക. അടുത്ത ഗന്ധര്‍വന്‍ പാട്ട്‌ 2015 ജൂണില്‍ അണ്‌. വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ ജോലിചെയ്യുന്ന കളമ്പുകാട്ട്‌ കുടുംബാംഗമായ അജിത്‌ മേനോന്‍ അണ്‌ സ്‌പോണ്‍സര്‍.

അജിത്‌ മേനോന്‍ ഉള്‍പ്പെടെ 10 കളമ്പുകാട്ടുകാരെങ്കിലും അമേരിക്കയിലുണ്ട്‌. ഓസ്‌ട്രേലിയായിലും യൂറോപ്പിലും ഗള്‍ഫിലുമായി 25 പേരെങ്കിലും ഉണ്ടാകും അവരുടെയെല്ലാം വാര്‍ഷിക പുന:സമാഗമം കൂടിയാണ്‌ തറവാട്ടിലെ
ഗന്ധര്‍വന്‍ പാട്ട്‌. മലയാളമനോരമയിലും അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലും സേവനം ചെയ്‌ത്‌ ലോസ്‌ ആജ്‌ഞല്‍സിലേക്ക്‌ കുടിയേറിയ മാന്നാനം കൊച്ചുകളമ്പുകാട്ട്‌ കെ.പി. കൃഷ്‌ണപിള്ള അനിലിന്റെ അമ്മാവനാണ്‌.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ലോകം എന്നര്‍ത്ഥമുള്ള 'ലോക്യ' എന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയുടെ ഉടമകൂടിയാണ്‌ അനില്‍. ന്യൂജേര്‍സിയിലെ സിബി വടക്കേക്കര ഉടമയായുള്ള മാര്‍ലാബ്‌സ്‌ എന്ന സോഫ്‌റ്റ്‌ വെയര്‍ കമ്പനിയുടെ ഗ്ലോബല്‍ ഡലിവറി ഓഫീസര്‍ കൂടിയാണ്‌ ഇപ്പോള്‍. കോഴിക്കോട്ടുകാരിയും നല്ലൊരു പാചക കലാകാരിയുമായ സുധ ഭാര്യ. ഏക മകന്‍ വിഭൂ ബി.ടെക്‌ നേടിയ ശേഷം ഇന്ത്യന്‍ ഐക്കണോടുകൂടിയ ബ്രാന്‍ഡഡ്‌ ഉടയാടകളുടെ ഒരു ശൃംഖല ഉണ്ടാക്കുന്ന തിരക്കിലാണ്‌.

പച്ചിലക്കാടു നിറഞ്ഞു നില്‍ക്കുന്നു അനിലിന്റെ 12 ഏക്കര്‍ തറവാട്ടില്‍. കളംപാട്ടും പച്ചിലക്കാട്ടില്‍ വാസവും. മാത്‌മാറ്റിക്‌സിനൊപ്പം എം.ടി. യും മുകുന്ദനും ഒരു പോലെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന അനിലിന്‌ ഇനിയെന്തു വേണം സായൂജ്യത്തിന്‌! തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജില്‍ പഠിക്കുമ്പോള്‍ പാവപ്പെട്ട കുട്ടികളെ കണക്കും ഫിസിക്‌സും കെമിസ്‌ട്രിയും സൗജന്യമായി പഠിപ്പിച്ച്‌ മോട്ടിവേഷന്‍ നല്‍കുമായിരുന്നു. ഇനി നാട്ടില്‍ വന്ന്‌ അങ്ങിനെയൊക്ക ചെയ്യണമെന്നാണ്‌ സ്വപ്‌നം.

വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വിശുദ്ധന്‌ വടക്കേ അമേരിക്കയില്‍ സ്വസ്‌തി, ഒപ്പം മിസൈല്‍ സൈന്റിസ്റ്റും (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക