Image

അയാള്‍ ഞാനല്ല: മൃദുല നായിക

Published on 10 December, 2014
അയാള്‍ ഞാനല്ല: മൃദുല  നായിക
നടന്‍ വിനീത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ പുതുമുഖമായ ദിവ്യാ പിള്ളയും മൃദുല മുരളിയും മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.

പുതിയ ചിത്രത്തില്‍ ഫഹദ്‌ ഫാസില്‍ ആണ്‌ നായകന്‍. രഞ്‌ജിത്താണ്‌ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. ഗുജറാത്തില്‍ താമസിക്കുന്ന മലയാളിയെ ചുറ്റിപ്പറ്റിയാണ്‌ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്‌.

കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷങ്ങളായി ഗുജറാത്തില്‍ സ്ഥിര താമസമാണ്‌ ചിത്രത്തില്‍ ഫഹദ്‌ അവതരിപ്പിക്കുന്ന കഥാപാത്രം. കൊയിലാണ്ടിയില്‍ നിന്നും ടയറിന്റെ ബിസിനസ്‌ ചെയ്യാനായി വടക്കേ ഇന്ത്യയിലേക്ക്‌ ചേക്കേറിയവരില്‍ ഒരാളാണ്‌ അദ്ദേഹം. ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന്‌ വിനീത്‌ വ്യക്തമാക്കി.

രഞ്‌ജി പണിക്കര്‍, ചെന്‌പന്‍ വിനോദ്‌, ജോജു, ടി.ജി രവി, ദിലേഷ്‌ നായര്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍. ശ്യാംദത്ത്‌ ഛായാഗ്രഹണവും മനു രമേശന്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഡിസംബര്‍ 24ന്‌ ഷൂട്ടിംഗ്‌ ആരംഭിക്കും. ഇന്ത്യ ഗോട്ട്‌ ടാലന്റില്‍ പങ്കെടുത്ത ഏഴ്‌ വയസുകാരനായ അക്ഷത്‌ സിംഗും ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കും.
അയാള്‍ ഞാനല്ല: മൃദുല  നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക