Image

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ നടി പൂജാ ഭട്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു

Published on 09 December, 2014
 സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ നടി പൂജാ ഭട്ട്  വിവാഹമോചനത്തിന് ഒരുങ്ങുന്നു


മുംബയ്: പ്രമുഖ ബോളിവുഡ് നടിയും സംവിധായകയുമായ പൂജാ ഭട്ട് വിവാഹ മോചനത്തിന് ഒരുങ്ങുന്നു. മനീഷ് മഖീജയുമായി പതിനൊന്നു വര്‍ഷം നീണ്ടു നിന്ന തന്റെ ദാമ്പത്യം അവസാനിപ്പിക്കാന്‍ പോകുന്നതായി പൂജ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

തങ്ങള്‍ ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദത്തോടു കൂടിയാണ് പിരിയുന്നത്. സ്വന്തം ഇഷ്ടം അനുസരിച്ച് ജീവിക്കാനാണ് താന്‍ തീരുമാനിച്ചതെന്നും സര്‍ട്ടിഫിക്കേറ്റുകളില്ല് വിവാഹവും ബന്ധങ്ങളും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതെന്നും പൂജ ട്വീറ്റ് ചെയ്തു.

2003ലാണ് പൂജ മനീഷ് മഖീജയെ വിവാഹം കഴിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക