ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ
ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനാലാമത് വാര്‍ഷികം
ജൂണ്‍ 19-ന് ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക് യോങ്കേഴ്‌സ് പബ്ലിക് സ്‌കൂള്‍
29-ല്‍ വെച്ച് (47 Croydon Rd, Yonkers) നടത്തപ്പെടുന്നതാണെന്ന് സ്‌കൂള്‍
പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച്
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികളും
ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയേക്ക് ഏവരേയും സ്വാഗതം
ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
എം.ജി.എം സ്റ്റഡി സെന്ററില്‍
കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, നൃത്തം, സംഗീതം, പബ്ലിക് സ്വീച്ച്,
പിയാനോ, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയില്‍ വിദഗ്‌ധരായ അധ്യാപകരാല്‍ കഴിഞ്ഞ 14
വര്‍ഷമായി പരിശീലനം നല്‍കിവരുന്നു. കൂടാതെ പുതിയ തലമുറയെ മാതൃഭാഷയായ മലയാളം
പഠിപ്പിക്കുന്നതിന് മലയാളം ക്ലാസും എം.ജി.എമ്മിന്റെ പ്രത്യേകതയാണ്. അടുത്ത
വര്‍ഷത്തെ ക്ലാസുകള്‍ സെപ്‌റ്റംബര്‍ 11-ന് ഞായറാഴ്‌ച ആരംഭിക്കും. ഷോളി
കുമ്പിളുവേലി ന്യൂയോര്‍ക്കില്‍ നിന്നും അറിയിച്ചതാണിത്.