Image

സിദ്ധിക്കിന്റെ മകന്‍ സിനിമയിലേക്ക്; കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ മകന്റെ റോള്‍

Published on 08 December, 2014
സിദ്ധിക്കിന്റെ മകന്‍ സിനിമയിലേക്ക്; കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ മകന്റെ റോള്‍

മറ്റൊരു താരപുത്രന്‍ കൂടി വെള്ളിവെളിച്ചത്തിലേക്ക് കടക്കുന്നു. നടന്‍ സിദ്ധിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ധിക്കാണ് സിനിമാ ലോകത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. സലീം അഹമ്മദിന്റെ പത്തേമാരി എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്റെ വേഷമാണ് ഷാഹീന്‍ അവതരിപ്പിക്കുന്നത്.

മമ്മൂക്കയോടൊപ്പം ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിലുള്ള സന്തോഷം ഷാഹീന്‍ പങ്കുവച്ചു. തന്നെ ഈ വേഷം അവതരിപ്പിക്കാനായി തെരഞ്ഞെടുത്തതിന് സംവിധായകനോട്  ഷാഹീന്‍ നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നെ സ്‌ക്രീനില്‍ കാണുന്‌പോള്‍ ഇഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടായിരുന്നതിനാലാണ് ഇതുവരെ സിനിമകളിലൊന്നും അഭിനയിക്കാതിരുന്നത്. പിന്നീട് സലീം തനിക്ക് ഈ വേഷം തന്നപ്പോള്‍ എന്തു കൊണ്ട് ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെന്ന് തോന്നി. ഇതൊരു ചെറിയ വേഷമാണ്, ഷാഹീന്‍ പറയുന്നു.

മമ്മൂട്ടി തന്റെ അച്ഛന് മൂത്ത ജ്യേഷ്ഠനെ പോലെയാണ്. അദ്ദേഹം എന്റെ മാമനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായി കാത്തിരിക്കുകയാണ് താനെന്നും ഷാഹീന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ വൈകാതെ തൃശൂരില്‍ ആരംഭിക്കും. പത്തേമാരിയില്‍ സിദ്ധിഖ് വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അച്ഛനും മകനും ഒരുമിച്ചുള്ള രംഗങ്ങള്‍ ചിത്രത്തിലില്ല. 

ഒരു ഗള്‍ഫ് മലയാളിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ വേഷം മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. ടി.വി അവതാരക ജ്യുവല്‍ മേരിയാണ് നായിക. ശ്രീനിവാസന്‍, ദിനേഷ്, പാര്‍വതി മേനന്‍, ജോയ് മാത്യു, അഞ്ജു അരവിന്ദ്, അനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക