ഡിട്രോയിറ്റ്: ഡിട്രോയിറ്റില്വെച്ച് നടത്തപ്പെട്ട 23-മത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റില്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കുവേണ്ടി നടത്തപ്പെട്ട മത്സരത്തില്‍ കൈരളി ലയണ്‍സ്, ഡെല്‍വെയര്‍ സണ്‍സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. (സ്കോര്‍ 18- 25, 26 -24, 15-11).
നീല്‍ എടാട്ട് ക്യാപ്റ്റനായ ടീമില്‍ ഷാന്‍ കദളിമറ്റം, സനീഷ് തോമസ്, സനല്‍ തോമസ്, നിതിന്‍ തോമസ്, പോള്‍ എടാട്ട്, റ്റോബിന്‍ വള്ളിപ്പറമ്പില്‍, അലോഷ് അലക്സ്, റയന്‍ കോയിത്തറ എന്നിവരാണ് കൈരളി ലയണ്‍സിനുവേണ്ടി അണിനിരന്നത്. സാജന് തോമസ് ടീം മാനേജരും, സിബി കദളിമറ്റം കോച്ചുമായിരുന്നു.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജോസ് മണക്കാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിശീലനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.