Image

മോഹന്‍ലാല്‍- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു

Published on 05 December, 2014
മോഹന്‍ലാല്‍- ജോഷി ടീം വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. ജനുവരി ഒരു ഓര്‍മ്മ, നാടുവാഴികള്‍, മാന്പഴക്കാലം, നരന്‍, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ജോഷിമോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച ദൃശ്യ വിരുന്നായിരുന്നു. 

ജോഷിയുടെ ലൈലാ ഓ ലൈലാ എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ചിത്രം.  ലൈലാ ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിലും നായകന്‍ മോഹന്‍ലാലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജന്‍ പ്രമോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. 2015 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രാജാധിരാജ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ എം.കെ നാസറാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജോഷിയുടെ പുതിയ ചിത്രത്തിന്റെ സെറ്റിലെത്തും. 

ഷാജൂണ്‍ കരിയല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ എം.കെ.നാസര്‍ ഇപ്പോള്‍ ആലപ്പുഴയിലെ ചിത്രീകരണ സ്ഥലത്താണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക