Image

ജനനേന്ദ്രിയങ്ങള്‍!! (കവിത: സോയാ നായര്‍)

Published on 04 December, 2014
ജനനേന്ദ്രിയങ്ങള്‍!! (കവിത: സോയാ നായര്‍)
ലിംഗനിര്‍ണയങ്ങള്‍ക്കുമപ്പുറം
ആത്മീയകമ്പോളങ്ങളിലും
ദൈവപുത്രന്മാരുടെ
കാമവിശപ്പാകും
വസ്‌ത്രങ്ങള്‍ക്കുള്ളിലെ
അടിയുടുപ്പുകള്‍
നനയിക്കുന്നതിനും,
അഴിമതിയുടെ കവചങ്ങള്‍
തുന്നിചേര്‍ത്തു
അധികാരങ്ങളുടെ
ശീതളമുറിയില്‍
രാഷ്ട്രീയ നയതന്ത്രങ്ങള്‍
മെനയുന്നതിനും,
പൗരസമൂഹത്തിന്റെ
സദാചാരകണ്ണുകളില്‍
തിമിരാന്ധത
പടര്‍ത്തുന്നതിനും,
മാതാപിതാബന്ധങ്ങളുടെ
പവിത്രതയില്‍ നിന്നും
രതിയുടെ അഴുക്കുചാലില്‍
രാഷ്ട്രസ്‌പന്ദനമിടിപ്പുകള്‍
അനീതിയുടെ വഴികള്‍
ദിനമ്പ്രതി ബലപ്പെടുത്തുമ്പോള്‍
എന്തിനാണു അവയവമേ
വീണ്ടും വീണ്ടും
ജനിച്ചും ജനിപ്പിച്ചും
സുഖിച്ചും സുഖിപ്പിച്ചും
ലോകനാവുകളുടെ
പീഢനം ഏറ്റുവാങ്ങുന്നേ!!


സോയാ നായര്‍
ഫിലാഡല്‍ഫിയ.
Join WhatsApp News
വായനക്കാരൻ 2014-12-04 10:36:35
തലക്കകത്തു ശൂന്യാകാശം 
താഴെ തലച്ചോറ് 
അതിനു പാവം ജനനേന്ദ്രിയം ഞാൻ 
എന്തിനു പഴി കേൾപ്പൂ... 
എന്തിനു പഴി കേൾപ്പൂ?
വിദ്യാധരൻ . 2014-12-04 11:54:54
എന്ത് പറ്റി കവികൾക്കും കവയിത്രികൾക്കും 
പന്താടുകയോ ലിംഗമിട്ട് ?
പണ്ടൊരു കവി പാടി നിർലിംഗ സ്വർഗ്ഗത്തെ ക്കുറിച്ച് 
ഇന്നിതാ  ലിംഗങ്ങളെ ശപിക്കുന്നൊരു കവയിത്രി 
അലസരാം  പണിക്കാർ ആയുധത്തെ ശപിക്കുംപ്പോൽ 
ഉള്ളതാണ് നിങ്ങൾ ചൊന്നത് പലതെങ്കിലും,
ഇല്ല ഞാൻ അറുത്തുമാറ്റുകില്ലെന്റെ ലിംഗം 
 തന്നതാണെനിക്കീശ്വരൻ സ്നേഹമോടെ 
മന്നിലവൻ ജീവനെ നിലനിറുത്തുവാൻ ലിംഗം 
കാമാസക്തരാം ചിലർ കാട്ടും തോന്ന്യവാസത്തിന് 
ഞാനെന്തിന് ബലികഴിക്കണമെൻ 'ശിവ ലിംഗം'?
സൃഷ്ടിയുടെ താക്കൊല്ലാണതു ഭദ്രമായി വയ്ക്കൂ 
ആത്മ സംയമനത്താൽ ആവശ്യം വരും വരെ .
ഒത്തു ചേർന്നിടാം നമ്മൾക്ക് സോദരി എന്നിട്ട് 
തുരത്തിടാമീ 'ആത്മീയതയുടെ മറവിൽ നിന്ന്'
അനർത്ഥ ങ്ങൾ സൃഷ്ടിക്കും അച്ഛൻ അമ്മമാരെ.
ആസ്വതിക്കണമെനിക്ക് രതിതൻ മുന്തിരിച്ചാർ 
ജീവ സ്പന്ദം പോവോളം മുത്തികുടിക്കണം . 
സ്വാർത്ഥനാണ് ഞാനതിൽ ക്ഷമിക്കണേ നിങ്ങൾ
ഇല്ല ഞാൻ നോക്കുകില്ല എൻ ലിംഗത്തെ അവഞ്ജയോടെ 
പഴിക്കില്ല ഞാൻ എന്നെയും എനിക്ക് ജീവൻ തന്നോരെയും 

Reader 2014-12-04 12:00:26
I sense a kind of 'ahankaram' and veiled 'vargeeyatha' in this.
കാർത്തിക 2014-12-04 12:05:25
താക്കോല് മാത്രം ഉണ്ടായിട്ടു സൃഷ്ടി നടക്കില്ലല്ലോ വിദ്യാധരാ പൂട്ടും വേണ്ടേ?
വിദ്യാധരൻ 2014-12-04 12:31:20
കൊണ്ടുവാ പൂട്ടുമായി 
ഒത്തു നോക്കാം നമ്മൾക്കെൻ താക്കോലുമായി 
Critic 2014-12-04 15:48:15
Why the poet express  so much angry to " Lingam"? Is any functional problem?

Sahrudayan 2014-12-04 16:33:56
ഈ കവിത കൊണ്ട് എഴുത്തുകാരി എന്താണ് ഉദേശിച്ചത്‌? വായനക്കാരോട് എന്താണ് പറയുവാനായി  ശ്രമിക്കുന്നത്? ദൈവപുത്രനെ  എവിടെയാണ് കാമഭ്രാന്തനയി കണ്ടത്? വസ്ത്രങ്ങലെവിടെയാണ് കാമവിശപ്പാകുന്നതു? ലിംഗം ആണോ എല്ലാ അനീതികല്കും കാരണം? നാക്കിനെക്കാലെത്രയോ ഭേദമാണ് ലിംഗം? 
വിദ്യാധരൻ 2014-12-04 18:17:27
സഹൃദയന് 
സൂര്യ നെല്ലി കേസിലെ പ്രതി, സരിതയുമായി ലൈഗംകി ബന്ധം പുലർത്തിയ കേരളത്തിലെ ഭരനാധിപന്മാർ,  ചെറുപ്പക്കാരെ ലൈംഗിക പീഡനത്തിന് വിധേയപ്പെടുത്തുന്ന പുരോഗിത വർഗ്ഗം, കാമസക്തിക്കു അന്തേവാസികളെ ഉപയോഗപ്പെടുത്തുന്നവർ, സ്വന്തം പെണ്മക്കളെ പീഡിപ്പിക്കുന്ന  അച്ഛന്മാർ   , സ്ത്രീകളെ പട്ടാപകൽ ബലാൽ സംഗം ചെയ്യുന്ന പുരുഷന്മാർ, ഇതെല്ലം കഴിഞ്ഞിട്ടും അധികാരത്തിന്റെയും പണത്തിന്റെയും ബലത്തിൽ അവർ ചെയ്യത കുറ്റത്തിനു ശിക്ഷിക്കപ്പെടാതെ, ജനങ്ങളെ മുഴുവൻ വഞ്ചിച്ചു ലോകമെങ്ങും ഊടാടി നടക്കുന്ന ഈ നീച വർഗ്ഗത്തിനോടുള്ള അവന്ജയും അമര്ഷവുമാണ് കവയിത്രിയെക്കൊണ്ട് ഇത് എഴുതിക്കുന്നതെന്നുള്ളതിനു സംശയം ഇല്ല.   കവയിത്രിയുടെ ബുദ്ധിപരമായ നീക്കമാണ് ലിംഗത്തെ അതിൽ ശക്തമായി പ്രതിഷ്ഠിച്ചു എന്നത്.    പക്ഷെ മറ്റുള്ളവർ ചെയ്യുന്ന കുറ്റത്തിന്‌ നാം സ്വയം ശിക്ഷ ഏറ്റു വാങ്ങന്നതെന്തിനു?  പ്രകൃതിയുടെ അനുസ്യുത പ്രവാഹത്തെ നാം എന്തിനു തടസ്സപെടുത്തണം ? 

വിട്ടുകൊടുക്കില്ല എന്റെ ലിംഗം 
തട്ടിക്കളിക്കാനാർക്കുമെ 
അറുത്തുമാറ്റുമെന്നാൽ എന്നോട് 
അടുത്തിടുകിൽ നിന്റ ലിംഗം -----എന്നതായിരിക്കട്ടെ നമ്മളുടെ മുദ്രാവാക്ക്യം 
Soya Nair 2014-12-04 21:36:05
രാഷ്ട്രത്തിന്റെ മുഖഛായ മാറ്റിക്കൊണ്ടിരിക്കുന്ന എല്ലാ അക്രമങ്ങളുടെയും അനീതികളുടെയും കാരണമായി വർത്തിക്കുന്നതു പീഢനം. ആത്മീയതയുടെ മുഖം മൂടികൾ , അച്ഛനമ്മമാരുടെ കാമാസക്തികളുടെ ഇരകൾ , പീഡനത്തിനെതിരെ പ്രതികരിച്ച വനിതയ്ക്കു കിട്ടിയ തൂക്കുകയർ ,  രാഷ്ട്രീയ മേലാളന്മാരുടെ കസേരകൾ തെറിപ്പിക്കുവാനും, പൗര സമുഹത്തിന്റെ ആരാധനാപാത്രമായ്‌ താര പരിവേഷത്തിൽ നടക്കുന്ന സരിതയും, അറിഞ്ഞും അറിയാതെയും നാനഭാഗങ്ങളിൽ നടക്കുന്ന പീഡനത്തിനിരയാകുന്നവരും ചെന്നെത്തി നിൽക്കുന്നതു ഒന്നിൽ മാത്രം.ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ നൽകിയ നിർണയങ്ങൾക്കുമപ്പുറം ഏറ്റവും കൂടുതൽ രാജ്യത്തിന്റെ പേരും പെരുമയും ഉയർത്തുന്ന അവയവം ഇന്നു ജനനേന്ദ്രിയങ്ങൾ തന്നെ..പീഡനം എന്ന വാക്കുകൾക്കുള്ളിൽ പെട്ട്‌ നാം അറിയാതെ പോകുന്ന്ന സൃഷ്ടി യുടെ ഉറവിടവും ഈ ജനനേന്ദ്രിയങ്ങൾ എന്ന തിരിച്ചറിവു ഇല്ലാത്ത മനുഷ്യർ സ്വയം പീഡിതരാകുന്നു... പോയ വർഷങ്ങളിലെ വാർത്തകൾ ഒന്നു വായിചു നൊക്കുക..  കവയിത്രിക്കു തൽക്കാലം കുഴപ്പങ്ങൾ ഇല്ല..വരികൾക്ക്‌  മറ്റ്‌ അർത്ഥങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുക..നന്ദി..

സോയ നായർ
കാർത്തിക 2014-12-05 08:37:01
എനിക്ക് ഇഷ്ടമായി വിദ്യാധരന്റെ മുദ്രാവാക്ക്യം.  കുറെ പുരോഹിതന്മാരുടെം രാഷ്ട്രീയക്കാരുടെം ലിംഗം മുറിച്ചുകളഞ്ഞാൽ കുറെ പ്രശ്നം പരിഹരിക്കാം.  
Suresh 2014-12-06 11:27:02
ഞാൻ വിദ്യാധരൻ മാഷെ നമിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക