Image

വര്‍ഗ്ഗീയത ഒരു കുറ്റമാണോ (തമ്പി ആന്റണി)

Published on 03 December, 2014
വര്‍ഗ്ഗീയത ഒരു കുറ്റമാണോ (തമ്പി ആന്റണി)
എന്താണ്‌ വര്‍ഗീയത എന്ന്‌ എളുപ്പത്തില്‍ പറയാന്‍ പറ്റില്ല. കാരണം അത്‌ ഒരു വ്യക്തിയുടെ കക്ഷി ചേരലല്ല മറിച്ച്‌ ഒരു സമൂഹത്തിന്റെതാണ്‌ . സമൂഹം വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രത്യേക അവസ്ഥ മാത്രമാണത്‌. ഈ മുഖപുസ്‌തകത്തില്‍ അല്ലെങ്കില്‍ ഫെയ്‌സ്‌ബുക്കില്‍ വര്‍ഗീയത നിറയാന്‍ കാരണവും മറ്റൊന്നുമല്ല .

ഇതൊരു കൂട്ടായ്‌മയാണ്‌.
കൂട്ടായ്‌മയില്‍ അപ്പോള്‍ ഒരു കഷിചേരല്‍ വെറുതെ സംഭവിച്ചുപോകുന്ന ഒരു പ്രതിഭാസമാണ്‌ . ഉദാഹരണത്തിന്‌ രാജ്യാന്തര മത്സരങ്ങളില്‍ സംഭവിക്കുന്നതും അതുതന്നെയാണ്‌. രണ്ടു രാജ്യങ്ങളും നമ്മളുമായി ഒരു ബന്ധവുമില്ലെങ്കിലും ഒരു രാജ്യത്തിന്റെ ചേരിയിലേക്ക്‌ നാം അറിയാതെ വീണുപോകുന്നു .

അല്ലെങ്കില്‍ കളി കാണാതെ മാറിനില്‍ക്കേണ്ടി വരും . ആരു കളിച്ചാലും ഒരു ചേരിയില്‍ നില്‍ക്കാതെ കളി കാണു ന്നതില്‍ എന്തു രസമാണുള്ളത്‌? ഒരു ജാതിയിലുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ വേറൊരു ജാതിയില്‍ ഉള്ളവ
ര്‍  എതിര്‍ക്കുന്നതുപോലും ഈ കഷിചേരലാണ്‌. ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ എവിടെയെങ്കിലും ചേരണമെല്ലോ.

അപ്പോള്‍ സ്വാഭാവികമായും സ്വന്തം ജാതിയിലേക്ക്‌ തെന്നി വീഴുകയാണ്‌ ചെയ്യുന്നത്‌. അത്‌ തീര്‍ച്ചയായും അപ്പോള്‍ ഒരു വ്യക്തിയുടെ അഭിപ്രായമല്ല.
കൂട്ടായ്‌മയുടെ അഭിപ്രായമായി മാറുന്നു. അമൃതാനന്ദമയിയുടെ കാര്യത്തിലും സംഭവിച്ചത്‌ അതുതന്നെയാണ്‌. നേരത്തെ പറഞ്ഞ കക്ഷിചേരല്‍ എന്ന പ്രതിഭാസത്തിലൂടെ അവരുടെ അനുകൂലികളായി. അതുപോലെ തന്നെ വൈദികരുടെ കാര്യം പറയുബോള്‍ ക്രിസ്‌ത്യാനികളും അവരുടെ അനുകൂലികളായി മാറുന്നു. തീവ്രവാദത്തിന്റെ കാര്യം പറയുബോള്‍ ഇസ്ലാമും വികാരം കൊള്ളുന്നു.

ഇതൊന്നും വ്യക്തിപരമായ അഭിപ്രായമല്ല. അതിനെ വര്‍ഗീയമായി കാണേണ്ട കാര്യവുമില്ല. വെറുതെ ഒരു കളികാണല്‍ അത്രയെയുള്ളൂ. അല്ലാതെ മുഖപുസ്‌തകം വന്നപ്പോള്‍ സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളം മുഴുവന്‍ വര്‍ഗീയമായി എന്നു തെറ്റിദ്ധരിക്കേണ്ട കാര്യമൊന്നുമില്ല.

എന്തിനു പറയുന്നു നമ്മുടെ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും പോലും ഇപ്പോള്‍ ഫെയ്‌സ്‌ ബുക്ക്‌ സമൂഹം ഏറ്റെടുക്കുന്നു. ഒരു കൂട്ടര്‍ കുറ്റം പറയുബോള്‍ മറ്റേ കൂട്ടര്‍ എതിര്‍ക്കണമെല്ലോ. എന്നാലല്ലേ ഒരു രസമൊക്കെ ഉള്ളു?

അങ്ങെനെ ആ തല്ലല്‍ നാമറിയാതെതന്നെ രണ്ടു ജാതിയിലേക്ക്‌ തിരിയുകയാണ്‌. ഇത്‌ ഒരിക്കെലും മമ്മൂട്ടിയും മോഹന്‍ലാലും ആഗ്രഹിച്ചതല്ല. കാരണം അവര്‍ രണ്ടു വ്യക്തികള്‍ മാത്രമാണ്‌. നല്ല സുഹൃത്തുക്കളുമാണ്‌. എന്നാലും അവര്‍ ഒന്നു നിന്നുകൊടുക്കുകയാണ്‌ ചെയുന്നത്‌.

നമ്മുടെ നടന്‍ ഇന്നസെന്റ്‌ ഒരിക്കേല്‍ പറഞ്ഞതുപോലെ പടമില്ലാതെ തെണ്ടി നടന്നപ്പോള്‍ ഒരു ജാതിച്ചീട്ടു കളിച്ചു. ഏതോ ക്രിസ്‌ത്യന്‍ സംവിധായകനെ പോയി കണ്ടുപോലും. പക്ഷേ സംഗതി തിരിച്ചടിച്ചു. ഒന്നും സംഭവിച്ചില്ല എന്നുമാത്രമല്ല നാണക്കേടുമായി.

ഞാന്‍ പറഞ്ഞുവന്നത്‌ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യമാണ്‌ . അവരും നിലനില്‍പ്പിനുവേണ്ടി ഈ ജാതി ഫാന്‍സുകള്‍ക്ക്‌ മൗനാനുവാദം കൊടുക്കുന്നു. ഒരു സമൂഹം കൂടെ നില്‌ക്കുന്നെങ്കില്‍ നിന്നോട്ടെ. ഇന്നച്ചന്‍ പറഞ്ഞതുപോലെ ഒരു ജാതിച്ചീട്ടുകളി. വ്യക്തിപരമായി ഒരു നല്ല കലാകാരനും അങ്ങെനെ ആവില്ലെന്ന്‌ പാവം
കൂട്ടായ്‌മയില്‍ പെട്ടുപോകുന്ന പൊതുജനം എന്ന കഴുതകള്‍ക്കറിയില്ലല്ലോ .

കലാരംഗത്ത്‌ വര്‍ഗീയത ഇല്ലെന്നു തന്നെയാണ്‌ എനിക്ക്‌ എന്റെ അനുഭവത്തില്‍നിന്ന്‌ മനസിലായിട്ടുള്ളത്‌. അത്‌ നൂറു ശതമാനം ശരിയാണെന്ന്‌ ഞാന്‍ വിശ്വസിക്കുകയും ചെയുന്നു. ഒരു യഥാര്‍ഥ കലാകരാന്‍ സൃഷ്ടി നടത്തുബോള്‍ അത്‌ ലോകോത്തര സൃഷ്ടി ആകണമെന്നു തന്നെയാണ്‌ അയാള്‍ ആഗ്രഹിക്കുന്നത്‌. അതുപോലെ തന്നെയാണ്‌ സംവിധായകന്റെ കാര്യവും. അയാളുടെ സിനിമ ഒരു നല്ല സൃഷ്ടി ആകണം എന്നുമാത്രമാണ്‌ അവന്റെ ആഗ്രഹം. അതിന്‌ ജാതിനോക്കിയല്ല താരങ്ങളെ നിര്‍ണയിക്കുന്നത്‌. തിലകന്‍ എന്ന മഹാനടാന്‍ ഈ കാര്യത്തില്‍ ഒരു പരിധി വരെ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ളതാണ്‌ സത്യം. തിലകന്‌ അവസരങ്ങള്‍ കുറഞ്ഞത്‌ ആരോഗ്യപരമായ കാരണങ്ങളാണെന്നു ആര്‍ക്കാണ്‌ അറിയാത്തത്‌. നടക രംഗത്തും നൃത്തരംഗത്തും  ഒക്കെ അങ്ങേനെയെ സംഭവിക്കുകയുള്ളൂ. കലാകാരന്മാര്‍ തമ്മിലുള്ള മത്സരങ്ങള്‍ ഏതു കലാരൂപത്തിലാണെങ്കിലും നല്ലതാണ്‌. എന്നാലല്ലേ നല്ല സൃഷ്ടി ഉണ്ടാകാനുള്ള ശ്രമമെങ്കിലും ഉണ്ടാവുകയുള്ളൂ.

മതം ഒരു ശീലമാണ്‌, ആചാരമാണ്‌ അത്‌ ആര്‍ക്കും മായ്‌ച്ചുകളയാന്‍ പറ്റില്ല. ഓരോരുത്തരും ഓരോ മതത്തെ പ്രതിനിധീകരിക്കുന്നത്‌ അവര്‍ ആ മതത്തില്‍ ജനിച്ചു പോയതുകൊണ്ടാണ്‌ . അതവരുടെ കുറ്റമല്ല. വ്യക്തികള്‍ക്ക്‌ മിക്കപ്പോഴും പരിമിതികളുണ്ട്‌. അവരുടെ ഇഷ്ടങ്ങളേക്കാളും സമൂഹത്തിന്റെ ഇഷ്ടങ്ങളുടെ കൂടെ നില്‍ക്കേണ്ടി വരികയാണ്‌ . അതുകൊണ്ട്‌ കൂട്ടായമയില്‍ ഉണ്ടാകുന്ന വര്‍ഗീയ വിചാരങ്ങളേ വെറുതെ വിട്ടേക്കുക.

കേരളം മുഴുവന്‍ വര്‍ഗീയമായി എന്ന്‌ കരുതുന്നതില്‍ അര്‍ഥമില്ല . ഏറ്റവും കൂടുതല്‍ ഇന്റര്‍കാസ്റ്റ്‌ മാരിയേജ്‌ ഒരു പ്രശ്‌നവുമില്ലാതെ നടക്കുന്ന കേരളത്തിലെ ന്യു ജനറേഷന്‍ കുട്ടികള്‍ ബുദ്ധിയുള്ളവരാണ്‌. അവര്‍ ഒരിക്കലും അങ്ങെനെ ആവുകയില്ല. രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും അവരെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അതിലേക്ക്‌ വലിച്ചിഴക്കാതി
രിക്കുക.
വര്‍ഗ്ഗീയത ഒരു കുറ്റമാണോ (തമ്പി ആന്റണി)
Join WhatsApp News
Ninan Mathulla 2014-12-04 06:00:39
Thanks for bringing to light certain aspects of our psychology. Read peer pressure also with this subject. Another aspect of our psychology is that if we do not like a person, we do not like anything he is associated with. If he is a democrat, I will support Republicans with out knowing much about the ideological differences. While identifying with one race, it is very important to respect other groups in the sportsman spirit. All races here are with a purpose. All are God's creations. Some tend to think that if the other is not here, it will be a heaven here. It is our own insecurities and fear that make us to see another race negatively.
വായനക്കാരൻ 2014-12-04 07:55:37
കണ്ണടച്ചാൽ ഇരുട്ടുണ്ടാവുകയില്ല.
Adam 2014-12-04 08:25:17
Psychologists Ralph Hood, Peter Hill, and Bernard Spilka have noted: “as a broad generalization, the more religious an individual is, the more prejudiced that person is.”

This whole matter of religiosity-secularity-racism is only a correlation. We certainly cannot conclude that religion causes racism, or that secularism somehow makes racism magically disappear. We know that there are many secular people who are racist to varying degrees, and there are many religious people who don’t internalize racism, and resist and fight against it with all their hearts. Racism within the secular community needs to be acknowledged, confronted, and diluted. And humanistic, anti-racism within religious communities needs to be lauded, echoed, and supported.
Thampy Antony 2016-05-14 20:42:41
Thank you for the comments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക