Image

'ഇവിടെ ഈയാഴ്‌ച' ചിത്രീകരണം അമേരിക്കയില്‍; ഭാവന നായിക

Published on 03 December, 2014
'ഇവിടെ ഈയാഴ്‌ച' ചിത്രീകരണം അമേരിക്കയില്‍; ഭാവന നായിക
പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദ്‌ ഒരുക്കുന്ന `ഇവിടെ ഈയാഴ്‌ച' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ അടുത്തയാഴ്‌ച അമേരിക്കയില്‍ ആരംഭിക്കും. ഭാവനയാണ്‌ ചിത്രത്തില്‍ നായിക. പൃഥ്വിരാജ്‌ ആണ്‌ നായകന്‍. ഡിസംബര്‍ പന്ത്രണ്ടിനാണ്‌ പൃഥ്വിരാജ്‌ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്‌. ചിത്രത്തിലെ മറ്റൊരു നായകനായ നിവിന്‍ പോളി ജനുവരി അഞ്ച്‌ മുതല്‍ 'ഇവിടെ'യില്‍ അഭിനയിച്ചു തുടങ്ങും. പ്രശസ്‌ത സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്‌ജിമയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.

അമേരിക്കയില്‍ നാല്‌പത്തിയഞ്ച്‌ ദിവസത്തെ ചിത്രീകരണമാണ്‌ ഇവിടെയ്‌ക്കായി പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. അജയന്‍ വേണുഗോപാലാണ്‌ ഈ െ്രെകം ത്രില്ലറിന്റെ രചന നിര്‍വഹിക്കുന്നത്‌.ധാര്‍മ്മിക്ക്‌ ക്രിയേഷന്‍സ്‌ നിര്‍മ്മിക്കുന്ന ഇവിടെ 2015 ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

പ്രശസ്‌ത സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്‌ജിമയാണ്‌ ചിത്രത്തിലെ നായിക. ബാലതാരമായി ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള മഞ്‌ജിമ നായികയാകുന്ന ആദ്യ ചിത്രമാണിത്‌. പ്രജിത്ത്‌വിനീത്‌ ചിത്രം പൂര്‍ത്തിയാക്കിയശേഷമാണ്‌ നിവിന്‍ പോളി അമേരിക്കയില്‍ ശ്യാമപ്രസാദിന്റെ ചിത്രത്തിന്റെ സെറ്റിലെത്തുക
'ഇവിടെ ഈയാഴ്‌ച' ചിത്രീകരണം അമേരിക്കയില്‍; ഭാവന നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക