Image

`ചന്ദ്രേട്ടന്‍ എവിടെയാ' ദിലീപിനൊപ്പം വേദിക

Published on 02 December, 2014
`ചന്ദ്രേട്ടന്‍ എവിടെയാ' ദിലീപിനൊപ്പം വേദിക
ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ്‌ ഭരതന്‍ ഒരുക്കുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ വേദിക ദിലീപിനൊപ്പം അഭിനയിക്കുന്നു. വേദികയെ കൂടാതെ അനുശ്രീ നായരും ഈ ചിത്രത്തില്‍ മറ്റൊരു നായികയായി എത്തുന്നു.

നിദ്ര എന്ന ചിത്രം പുറത്തിറങ്ങി രണ്‌ടുവര്‍ഷത്തിന്‌ ശേഷം സിദ്ധാര്‍ഥ്‌ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്‌ട്‌. ഹാന്‍ഡ്‌മെയ്‌ഡ്‌ ഫി ലിംസിന്റെ ബാനറില്‍ ആഷിഖ്‌ ഉസ്‌മാന്‍, സമീര്‍ താഹീര്‍, ഷൈജു ഖാലിദ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രതാപ്‌ പോത്തന്‍, ചെമ്പന്‍ വിനോദ്‌ ജോസ്‌, സൗബിന്‍, കെ പി എ സി ലളിത തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സന്തോഷ്‌ എച്ചിക്കാനം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്‌ നിര്‍വഹിക്കുന്നു.

ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വേദിക ദിലീപിന്റെ നായികയായി തന്നെയാണു വീണ്‌ടും മലയാളത്തിലെത്തുന്നത്‌. കസിന്‍സ്‌ എന്ന മലയാള ചിത്രത്തിലെ ഒരു ഗാനരംഗത്തും വേദിക മുമ്പു പ്രത്യക്ഷപ്പെട്ടിരുന്നു.
`ചന്ദ്രേട്ടന്‍ എവിടെയാ' ദിലീപിനൊപ്പം വേദിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക