Image

റഷ്യയുമായുള്ള ആണവ സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി

Published on 15 December, 2011
റഷ്യയുമായുള്ള ആണവ സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി
മോസ്‌കോ: റഷ്യയുമായുള്ള ഉഭയകക്ഷി ആണവ സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പന്ത്രണ്ടാമത് ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി റഷ്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

റഷ്യന്‍ സഹകരണത്തോടെ കൂടംകുളത്ത് നടപ്പാക്കുന്ന പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടംകുളത്ത് എതിര്‍പ്പ് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. റഷ്യയുമായുള്ള വാണിജ്യ, വ്യാപാര ബന്ധം കൂടുതല്‍ സമകാലീനമാകേണ്ടതുണ്‌ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ റഷ്യ ഇന്ത്യയുടെ ഉത്തമ പങ്കാളിയായിരുന്നെന്നും പ്രധാനമന്ത്രി സ്മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക