Image

ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാടിന്റെ പ്രമേയം

Published on 15 December, 2011
ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്‌നാടിന്റെ പ്രമേയം
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി ജയലളിതയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

അണക്കെട്ടിന്റെ സുരക്ഷ സി.ഐ.എസ്.എഫിനെ ഏല്‍പ്പിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍നിന്ന് തമിഴ്‌നാടിനെ തടയാന്‍ കേരളം ശ്രമിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം നടത്തുന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അണക്കെട്ടിലുള്ള അവകാശം തമിഴ്‌നാട് ഉപേക്ഷിക്കുകയില്ല. ഈ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരന്‍ ആകരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി താഴ്ത്തണമെന്നും പുതിയ അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കണമെന്നുമുള്ള പ്രമേയം കേരള നിയമസഭ ഡിസംബര്‍ ഒന്‍പതിന് പാസാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക