Image

ചിദംബരത്തിനെതിരായ ബഹളത്തില്‍ പാര്‍ലമെന്റ് തടസപ്പെട്ടു

Published on 15 December, 2011
ചിദംബരത്തിനെതിരായ ബഹളത്തില്‍ പാര്‍ലമെന്റ് തടസപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു ഹോട്ടലുടമയെ വഴിവിട്ടു സഹായിച്ചെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായി പുറത്തുവന്ന വാര്‍ത്തയെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവച്ചെങ്കിലും തുടര്‍ന്നും നടപടിക്രമങ്ങള്‍ തടസപ്പെട്ടതിനാല്‍ ഇന്നത്തേക്ക് പിരിഞ്ഞു.

ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് ബഹളത്തിനിടയാക്കിയത്. ഹോട്ടലുടമയ്‌ക്കെതിരായ കേസ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് പിന്‍വലിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. മന്ത്രിയാകുന്നതിന് മുന്‍പ് അഭിഭാഷകനെന്ന നിലയില്‍ ചിദംബരത്തിന് ഈ ഹോട്ടലുടമയുമായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വിഷയത്തില്‍ ബിജെപിയും എഐഎഡിഎംകെ അംഗങ്ങളും ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ചിദംബരത്തിന്റെ രാജിയും ഇവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ചിദംബരം ഇരുസഭകളിലും ഹാജരായിരുന്നില്ല.

ടുജി കേസില്‍ രാജയ്‌ക്കൊപ്പം ചിദംബരത്തിനും പങ്കുണ്‌ടെന്ന് ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഹോട്ടലുടമയെ സഹായിച്ചുവെന്ന ആരോപണമുണ്ടായിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക