Image

മുല്ലപ്പെരിയാര്‍ ‍: ഹര്‍ജി തള്ളി

Published on 15 December, 2011
മുല്ലപ്പെരിയാര്‍ ‍: ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ 19 പേര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അണക്കെട്ട് സംബന്ധിച്ച ആശങ്ക കേരളത്തിന്റെ പ്രതിനിധിയായ ജസ്റ്റിസ് കെ.ടി.തോമസിലൂടെ ഉന്നതാധികാര സമിതിയെ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ദുരന്തം തടയാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രി നിര്‍വഹിക്കുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്നായിരുന്നു പ്രദേശവാസികളുടെ ഹര്‍ജിയിലെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക