Image

അനൂപിനോടൊപ്പം അഭിനയിക്കാനായത്‌ ഭാഗ്യം: മേഘ്‌ന

Published on 01 December, 2014
അനൂപിനോടൊപ്പം അഭിനയിക്കാനായത്‌ ഭാഗ്യം: മേഘ്‌ന
ഡോള്‍ഫിന്‍സ്‌ എന്ന ചിത്രത്തില്‍ നടന്‍ അനൂപ്‌ മേനോനോടൊപ്പം അഭിനയിക്കാനായത്‌ ഭാഗ്യമായി കരുതുന്നതായി നടി മേഘ്‌നാ രാജ്‌ പറഞ്ഞു.

തങ്ങളൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന നാലാമത്തെ ചിത്രമാണ്‌ ഡോള്‍ഫിന്‍സ്‌. തന്റെ ജോലി അറിയാവുന്ന വളരെ മിടുക്കനായൊരു നടനാണ്‌ അനൂപ്‌. ബ്യൂട്ടിഫുള്ളിലെ ഹോം നഴ്‌സായാലും ബാങ്കിംഗ്‌ അവേഴ്‌സിലെ പൊലീസായാലും അനൂപിനൊപ്പം താന്‍ അഭിനയിച്ച ഓരോ വേഷങ്ങളും വ്യത്യസ്‌തമായിരുന്നെന്നും അതൊരു ഭാഗ്യമായാണ്‌ താന്‍ കണക്കാക്കുന്നതെന്നും മേഘ്‌ന പറഞ്ഞു.

മലയാള സിനിമയെ ഒരിക്കലും വേണ്ടെന്ന്‌ വയ്‌ക്കില്ല. മലയാള സിനിമയാണ്‌ എന്നെ നടിയാക്കിയത്‌. അതിനാല്‍ എന്നും മലയാള ചിത്രങ്ങള്‍ക്കായിരിക്കും താന്‍ മുന്‍ഗണന കൊടുക്കുന്നതെന്ന്‌ മേഘ്‌ന പറഞ്ഞു.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവായതായി മേഘ്‌ന വെളിപ്പെടുത്തി. നല്ല സിനിമകളില്‍ അഭിനയിക്കണമെന്നാണ്‌ തന്റെ ആഗ്രഹം. ഹണ്‍ഡ്രഡ്‌ ഡിഗ്രി സെല്‍ഷ്യസ്‌ എന്ന ചിത്രത്തില്‍ നായകനുണ്ടായിരുന്നില്ല, പക്ഷെ അതൊരു നല്ല ചിത്രമായിരുന്നു. നിങ്ങളുടെ പരിശ്രമം അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ ചിത്രത്തിന്‌ ബോക്‌സ്‌ ഓഫീസില്‍ നല്ല പ്രകടനം കാഴ്‌ച വയ്‌ക്കാനായില്ലെങ്കിലും അതൊരു പ്രശ്‌നമല്ലെന്നാണ്‌ താന്‍ കരുതുന്നതെന്നും മേഘ്‌ന വ്യക്തമാക്കി.

വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്‌ കന്നട നടിയായ മേഘ്‌ന രാജ്‌ മലയാളികളുടെ പ്രിയങ്കരിയായത്‌.
അനൂപിനോടൊപ്പം അഭിനയിക്കാനായത്‌ ഭാഗ്യം: മേഘ്‌ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക