Image

വിജിലന്‍സ് കേസ്: മന്ത്രി അടൂര്‍ പ്രകാശ് ജാമ്യമെടുത്തു

Published on 15 December, 2011
വിജിലന്‍സ് കേസ്: മന്ത്രി അടൂര്‍ പ്രകാശ് ജാമ്യമെടുത്തു
കോഴിക്കോട്: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസില്‍ മന്ത്രി അടൂര്‍ പ്രകാശ് ജാമ്യമെടുത്തു. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ എത്തിയാണ് ജാമ്യം എടുത്തത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ഡിസംബര്‍ 19 ന് പരിഗണിക്കും.

റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ. അബ്ദുറഹ്മാനോട് ഓമശ്ശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് അടൂര്‍ പ്രകാശിനെതിരായ കേസ്. മന്ത്രി അടൂര്‍ പ്രകാശിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നു. കേസ്സില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക