Image

വി.കെ. പ്രകാശ്‌ ചിത്രത്തില്‍ സനുഷയും

Published on 29 November, 2014
വി.കെ. പ്രകാശ്‌ ചിത്രത്തില്‍ സനുഷയും
വി.കെ. പ്രകാശ്‌ സംവിധാനം ചെയ്യുന്ന പുതിയ കുടുംബ ചിത്രത്തില്‍ സനുഷ പ്രധാനമായ ഒരു വേഷം ചെയ്യും. ബോബി സഞ്‌ജയ്‌ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയും ആസിഫ്‌ അലിയുമായിരിക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

വളരെ മികച്ചൊരു കഥാപാത്രമാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്നും ആ കഥാപാത്രത്തെ തനിക്ക്‌ ഏറെ ഇഷ്ടമായെന്നും മാത്രമേ ഇപ്പോള്‍ പറയാനാകൂ എന്നും താരം വ്യക്തമാക്കി. കഥാപാത്രങ്ങള്‍ക്കെല്ലാം അന്തിമ രൂപം കൊടുത്തു വരുന്നേയുള്ളെന്നും ചിത്രത്തില്‍ സനുഷ വളരെ പ്രധാനപ്പെട്ടൊരു വേഷമാകും അവതരിപ്പിക്കുകയെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ഉടന്‍ ഷൂട്ടിംഗ്‌ ആരംഭിക്കും.

രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തിലാണ്‌ സനുഷ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ചിത്രത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായ അനുപമ എന്ന കഥാപാത്രത്തെയാണ്‌ താരം അവതരിപ്പിക്കുന്നത്‌.
വി.കെ. പ്രകാശ്‌ ചിത്രത്തില്‍ സനുഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക