Image

ശ്രീദേവി രണ്ടാനമ്മയാകുന്നു

Published on 28 November, 2014
ശ്രീദേവി രണ്ടാനമ്മയാകുന്നു
പ്രശസ്‌ത നടി ശ്രീദേവി രണ്ടാനമ്മയാകുന്നു.ശ്രീദേവിയുടെ ഭര്‍ത്താവ്‌ ബോണി കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ്‌ ഒരു ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്‌ നടത്തുന്നത്‌. ചിത്രത്തില്‍ പതിനെട്ടു വയസുള്ള പെണ്‍കുട്ടിയുടെ രണ്ടാനമ്മയുടെ വേഷമാണ്‌. ഷൂട്ടിംഗ്‌ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും.

ചിത്രത്തില്‍ മകളായി അഭിനയിക്കുന്നത്‌ ഒരു പുതുമുഖ നടിയായിരിക്കുമെന്നും ബോണി കപൂര്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീദേവിയ്‌ക്ക്‌ അനുയോജ്യമായ ഒരു കഥ തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ കുറെ നാളുകളില്‍ താനെന്ന്‌ ബോണി കപൂര്‍ പറഞ്ഞു. ഇപ്പോള്‍ അത്‌ തനിക്ക്‌ ലഭിച്ചു എന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴിലാണ്‌ ശ്രീദേവി ഇപ്പോള്‍ അഭിനയിക്കുന്നത്‌. ചിത്രത്തില്‍ ഒരു രാജകുമാരിയുടെ വേഷമാണ്‌ ശ്രീദേവിയ്‌ക്ക്‌. തമിഴ്‌ സൂപ്പര്‍ താരം വിജയ്‌, കന്നഡ താരം സുദീപ്‌ തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങള്‍.
ശ്രീദേവി രണ്ടാനമ്മയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക