Image

അഴീക്കോടിന്റെ നില മാറ്റമില്ലാതെ തുടരുന്നു; സാന്ത്വനവുമായി പ്രമുഖര്‍

Published on 14 December, 2011
അഴീക്കോടിന്റെ നില മാറ്റമില്ലാതെ തുടരുന്നു; സാന്ത്വനവുമായി പ്രമുഖര്‍
തൃശൂര്‍: തൃശൂര്‍ അമല ആശുപത്രിയില്‍ കഴിയുന്ന പ്രശസ്‌ത സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിന്റെ നില മാറ്റമില്ലാതെ തുടരുന്നു. സാന്ത്വനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മേധാപട്‌കര്‍, മുന്‍മന്ത്രി തോമസ്‌ ഐസക്‌ എന്നിവര്‍ ആശുപത്രിയിലെത്തി. ഇന്നലെ ഉച്ചതിരിഞ്ഞാണ്‌ കൈതപ്രം അഴീക്കോടിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്‌.

സിനിമാപ്പാട്ടുകളും ശാസ്‌ത്രീയ സംഗീതവുമായി ഒരുമണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ അഴീക്കോടിനൊപ്പം ചെലവഴിച്ചു. വേദനയനുഭവിക്കുന്ന രോഗികള്‍ക്കു മ്യൂസിക്‌ തെറാപ്പി പരീക്ഷിച്ചു വിജയംവരിച്ച കൈതപ്രത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ഉന്മേഷംപകര്‍ന്നതായി അഴീക്കോട്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക