Image

കള്ളപ്പണം: ഇന്ത്യക്കാരുടെ പേരുവിവരം പുറത്തുവിടില്ലെന്ന്‌ പ്രണബ്‌

Published on 14 December, 2011
കള്ളപ്പണം: ഇന്ത്യക്കാരുടെ പേരുവിവരം പുറത്തുവിടില്ലെന്ന്‌ പ്രണബ്‌
ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരം പുറത്തുവിടാനാവില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. 36,000 ത്തോളം രേഖകളാണ്‌ ഇത്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ വിദേശത്തുനിന്ന്‌ ലഭിച്ചിട്ടുള്ളതെന്നും ഇത്‌ പുറത്തുവിട്ടാല്‍ ചില രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും പ്രണാബ്‌ വെളിപ്പെടുത്തി.

സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശ ബാങ്കുകളിലുള്ള നിക്ഷേപങ്ങളില്‍ ഇന്ത്യയിലെ ഒരു എം.പിയും ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രണബ്‌ പാര്‍ലമെന്റില്‍ ഇത്‌ സംബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്‌. എന്നാല്‍ പേരുവിവരം ഓരോന്നായി പുറത്തുവിടാന്‍ കഴിയില്ലെന്നും പ്രണബ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക